
യുഎസിലെ ടെക്സസിലെ ഫ്രിസ്കോയിലുള്ള തന്‍റെ ഇന്ത്യക്കാരനായ അയൽക്കാരിൽ നിന്ന് അതിരാവിലെ ആവർത്തിച്ചുള്ള ശബ്ദബഹളങ്ങളെ കുറിച്ച് ഒരു യുഎസുകാരനെതിരെ യുഎസുകാരനെഴുതിയ കുറിപ്പ് വൈറൽ. കുറിപ്പ് വൈറലായതിന് പിന്നാലെ ഇന്ത്യക്കാരുടെ സാംസ്കാരിക രീതികളെ കുറിച്ചും അയൽപക്ക മര്യാദകളെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച തന്നെ നടന്നു.
വെസ്റ്റ് ഫ്രിസ്കോ/ലിറ്റിൽ എൽമിലെ സ്റ്റോൺബ്രൂക്ക് പാർക്ക്‌വേയ്ക്ക് സമീപമുള്ള ഒരു റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിൽ താമസിക്കുന്നയാളാണ് തന്‍റെ രാവിലത്തെ ഉറക്കം കളഞ്ഞ ഇന്ത്യൻ അയൽക്കാരെ കുറിച്ച് പരാതിപ്പെട്ടത്. റെഡ്ഡിൽ പങ്കുവച്ച കുറിച്ച് എക്സിൽ വൈറലായി. അതേസമയം അദ്ദേഹം തന്‍റെ റെഡ്ഡിറ്റ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കുറിപ്പ് എഴുതിയ ആൾ ഒരു ഓസ്‌ട്രേലിയൻ കമ്പനിയിൽ വിദൂര ജോലി ചെയ്യുന്നയാളാണ്. വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെയാണ് അദ്ദേഹത്തിന്‍റെ ജോലി സമയം. സാധാരണയായി ജോലി കഴിഞ്ഞ് പുലർച്ചെ 3 മണിയോടെയാണ് താന്‍ കിടക്കാറെന്നും അദ്ദേഹം പറയുന്നു.
എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞ് അടുത്ത വീട്ടിൽ താമസിക്കുന്ന കുടുംബത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. "എല്ലാ ദിവസവും രാവിലെ 5 മണിക്ക്, തൊട്ടടുത്ത വീട്ടിലെ ഇന്ത്യൻ കുടുംബം പുറത്താണ്. ഒന്നിലധികം ആളുകൾ, പകലെന്നത് പോലെ ഉച്ചത്തിൽ സംസാരിക്കുന്നു, മറ്റെല്ലാം നിശബ്ദമായതിനാൽ അവരുടെ ശബ്ദങ്ങൾ ഉച്ചത്തിൽ കേൾക്കാം." അദ്ദേഹം എഴുതി. വെള്ളം ഒഴിക്കുക, ഉച്ചത്തിൽ അടിച്ചുവാരുക, കുടുംബാംഗങ്ങൾ നിറമുള്ള ചോക്ക് ഉപയോഗിച്ച് നിലത്ത് അലങ്കാര പാറ്റേണുകൾ വരയ്ക്കുക തുടങ്ങിയവയാണ് അവരുടെ ദിനചര്യകളെന്നും അദ്ദേഹം പറയുന്നു. വാരാന്ത്യങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഈ പരിപാടയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ അവർ ചിരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അയൽവാസിക്കെതിരെ പോലീസിൽ പരാതിപ്പെടാൻ നിരവധി പേർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതേസമയം എല്ലാ ഇന്ത്യക്കാരും ഇത് പോലെയല്ലെന്നും പൗരബോധമില്ലാത്ത ചിലരാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ചിലരെഴുതി. എന്നാൽ. ഇത് വംശീയാധിക്ഷേപമാണെന്നും ബോധപൂർവ്വം ഇന്ത്യക്കാരെ താറടിച്ച് കാണിക്കാനുള്ള കുറിപ്പാണെന്നുമായിരുന്നു ചിലർ എഴുതിയത്.