ഗർഭിണിയായ കൗമാരക്കാരിയും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ട അപകടം, കുറ്റക്കാരനായ ഇന്ത്യക്കാരനെ നടുകടത്തുമെന്ന് യുഎസ്

Published : Mar 31, 2026, 01:52 PM IST
Tarsem Singh

Synopsis

പോലീസ് പിന്തുടരുന്നതിനിടെ അമിതവേഗതയിൽ വാഹനമോടിച്ച് ഗർഭിണിയായ കൗമാരക്കാരിയുടെ മരണത്തിനിടയാക്കിയ കേസിൽ ഇന്ത്യക്കാരനായ തർസെം സിംഗ് കുറ്റക്കാരനല്ലെന്ന് വാദിച്ചു. ഒഹായോയിൽ നടന്ന അപകടത്തിൽ 17-കാരിയായ ആഷ്‌ലി ഹോംസും ഗർഭസ്ഥ ശിശുവുമാണ് കൊല്ലപ്പെട്ടത്. വിചാരണയ്ക്ക് ശേഷം അനധികൃത കുടിയേറ്റക്കാരനായ ഇയാളെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.

 

പോലീസ് പിന്തുടരുന്നതിനിടെ, 160 കിലോമീറ്റർ വേഗതയിൽ ഓടിച്ച വാഹനം ഇടിച്ച് ഗർഭിണിയായ കൗമാരക്കാരിയും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ച കേസിൽ താന്‍ കുറ്റക്കാരനല്ലെന്ന് തർസെം സിംഗ് കോടതിയിൽ അവകാശപ്പെട്ടു. ഒഹായോയിൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിന് പോലീസ് അന്വേഷിക്കുന്ന ആളാണ് ഇന്ത്യക്കാരനായ തർസെം സിംഗ്. ഇയാൾ അപകടകരമായ രീതിയിൽ ഓടിച്ച വാഹനമിടിച്ചാണ് 17 -കാരിയും ഗർഭിണിയുമായ ആഷ്‌ലി ഹോംസും അവരുടെ ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടത്. തർസെം സിംഗിനെതിരെ ഒരു മില്യൺ ഡോളർ ബോണ്ട് ചുമത്തിയ അധികൃതർ, വിചാരണയ്ക്ക് ശേഷം ഇയാൾ നാടുകടത്തൽ നടപടികൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാണിച്ചു.

പോലീസ് പിന്തുടരുന്നതിനിടെ അപകടം

അപകടത്തെ തുടർന്ന് നിയമവിരുദ്ധ കുടിയേറ്റക്കാരനായ തർസെം സിങ്ങിന്‍റെ പരിക്കുകൾ ആഷ്‌ലി ഹോംസിനും അവരുടെ പ്രസവിക്കാത്ത കുട്ടിക്കും ഉണ്ടായ പരിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമാണ് പോലീസ് പറഞ്ഞു. ഒഹായോ പോലീസിൽ പിന്തുടരുന്നതിനിടെ ഇയാൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടിച്ച കാറിടിച്ച് റേഞ്ച് റോവർ സഞ്ചരിക്കുകയായിരുന്ന ആഷ്‌ലി ഹോംസ് പുറത്തേക്ക് തെറിച്ച് വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു മില്യൺ ഡോളറിന്‍റെ ബോണ്ടിലാണ് തർസെം സിംഗിനെ കസ്റ്റഡിയിൽ എടുത്തതെന്നും പോലീസ് വ്യക്തമാക്കി.

സ്ഥിരം കുറ്റവാളി, നാടുകടത്തും

മാർച്ച് 23 നാണ് തർസെം സിംഗ് മനപൂർവ്വമല്ലാത്ത രണ്ട് നരഹത്യകൾ ചെയ്തത്. ഇതിനൊന്ന് ഒരു ഗർഭസ്ഥ ശിശുവാണെന്നും പോലീസ് എടുത്തു പറയുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ് വാഹനം നിർത്തുന്നതിന് പകരം അമിത വേഗത്തിൽ ഓടിച്ചതാണ് വാഹനവുമായി കൂട്ടിയിടിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. 17 വയസ്സുള്ള ആഷ്ലി ഹോംസ് ഈ സമയം തന്‍റെ റേഞ്ച് റോവർ വെലാറിൽ എതിരെ വരികയായിരുന്നു. അപകടത്തിന് പിന്നാലെ ആഷ്ലി വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ തർസെം സിംഗിനെ വിചാരണയ്ക്ക് പിന്നാലെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

'അവൻ സുന്ദരിമാരെ കണ്ടിട്ടില്ല'; ദില്ലി മെട്രോയിൽ വച്ച് തന്നെ കയറിപ്പിടിച്ച കൗമാരക്കാരനെ അവന്‍റെ അമ്മ ന്യായീകരിച്ചു; യുഎസ് യുവതി
ജപ്പാനിൽ പോയപ്പോഴാണ് ഇക്കാര്യം മനസിലായത്, ഇന്ത്യയിലെ പൗരബോധവുമായി താരതമ്യപ്പെടുത്തി യുവതി