ചാറ്റ്ജിപിടി നമ്പർ നല്‍കി, യുവതി ലോട്ടറിയെടുത്തു, സമ്മാനം കിട്ടിയത് 88 ലക്ഷം

Published : Oct 22, 2025, 01:29 PM IST
Lottery

Synopsis

ചാറ്റ്ജിപിടി ജനറേറ്റ് ചെയ്ത നാല് നമ്പറുകൾ ടാമിക്ക് നേടിക്കൊടുത്തത് $50,000 ആണ്. എന്നാൽ, അതേസമയത്ത് തന്നെ അവർ മറ്റൊരു ലോട്ടറി കൂടി എടുത്തിരുന്നു. അതിനാൽ തന്നെ അവളുടെ വിജയം ഇരട്ടിയാവുകയും 100,000 ഡോളർ നേടാൻ അവരെ സഹായിക്കുകയും ചെയ്തു.

യുഎസ്സിൽ നിന്നുള്ള ഒരു യുവതിക്ക് 88 ലക്ഷം ($100,000) ലോട്ടറി അടിച്ചു. തന്നെ വിജയിപ്പിച്ച ലോട്ടറിയുടെ നമ്പർ തിരഞ്ഞെടുക്കാൻ സഹായിച്ചത് ആർ‌ട്ടിഫിഷ്യൽ ഇന്റലിജെൻസ് (എഐ) ആണെന്നാണ് യുവതി ഇപ്പോൾ പറയുന്നത്. മിഷിഗണിലെ വ്യാൻഡോട്ടിൽ നിന്നുള്ള 45 -കാരിയായ ടാമി കാർവിയാണ് MichiganLottery.com -ൽ നിന്ന് ഓൺലൈനായി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. സെപ്റ്റംബറിലാണ് ടാമിക്ക് 1.787 ബില്യൺ ഡോളർ പവർബോൾ ജാക്ക്‌പോട്ടിൽ സമ്മാനം കിട്ടുന്നത്. ലോട്ടറി എടുക്കുമ്പോൾ തന്റെ വിധി ചാറ്റ്ജിപിടിക്ക് വിട്ടുകൊടുക്കാനാണ് ടാമി തീരുമാനിച്ചത്.

അങ്ങനെ, തനിക്ക് വേണ്ടി ലോട്ടറിയുടെ ഏതെങ്കിലും ചില നമ്പറുകൾ ജനറേറ്റ് ചെയ്ത് തരാൻ ടാമി ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. ഒരു ബില്ല്യൺ ഡോളറാണ് ജാക്ക്പോട്ടിൽ കിട്ടുന്ന തുക. അങ്ങനെ വരുന്ന സമയത്ത് മാത്രമാണ് താൻ ലോട്ടറിയെടുക്കാറുള്ളത്. ഈ ലോട്ടറിയും അങ്ങനെയാണ് എടുത്തത്. അങ്ങനെ ഞാൻ ചാറ്റ്ജിപിടിയോട് പവർബോൾ നമ്പറുകളുടെ ഒരു സെറ്റ് ജനറേറ്റ് ചെയ്ത് തരാൻ ആവശ്യപ്പെട്ടു. ആ നമ്പറാണ് തന്നെ സമ്മാനം നേടാൻ സഹായിച്ചത് എന്നാണ് ടാമി പറഞ്ഞത്.

ചാറ്റ്ജിപിടി ജനറേറ്റ് ചെയ്ത നാല് നമ്പറുകൾ ടാമിക്ക് നേടിക്കൊടുത്തത് $50,000 ആണ്. എന്നാൽ, അതേസമയത്ത് തന്നെ അവർ മറ്റൊരു ലോട്ടറി കൂടി എടുത്തിരുന്നു. അതിനാൽ തന്നെ അവളുടെ വിജയം ഇരട്ടിയാവുകയും 100,000 ഡോളർ നേടാൻ അവരെ സഹായിക്കുകയും ചെയ്തു. ഈ പണം കൊണ്ട് എന്ത് ചെയ്യും എന്ന് ചോദിക്കുമ്പോൾ ടാമി പറയുന്നത്, ആദ്യം ഒരു വീട് വാങ്ങും. ബാക്കി പണം താൻ സേവ് ചെയ്യും എന്നാണ്.

ഇതിനുമുമ്പും ചാറ്റ്ജിപിടിയുടെ സഹായത്തോടെ തിരഞ്ഞെടുത്ത നമ്പറുകൾ ആളുകളെ ലോട്ടറിയടിക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, വിർജീനിയ ലോട്ടോ ഡ്രോയിംഗിൽ നിന്നും 1.32 കോടി നേടാൻ വിർജീനിയയിലെ കാരി എഡ്വേർഡ്സിനെ സഹായിച്ചത് ചാറ്റ്ജിപിടി ജനറേറ്റ് ചെയ്ത് നൽകിയ നമ്പറാണ്. പണം മുഴുവനും കാരി പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ