ഫോണില്‍ ചൈല്‍ഡ് പോണ്‍ നിറച്ച് ഭര്‍ത്താവിനെ കുടുക്കി; 33-കാരി പിടിയില്‍!

Published : May 12, 2022, 06:26 PM IST
ഫോണില്‍ ചൈല്‍ഡ് പോണ്‍ നിറച്ച് ഭര്‍ത്താവിനെ  കുടുക്കി; 33-കാരി പിടിയില്‍!

Synopsis

ഭര്‍ത്താവിന്റെ ഫോണിലേക്ക് അയാളറിയാതെ കുട്ടികളുടെ പോണ്‍വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്ത് അയാള്‍ പോണ്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു ഇവര്‍. 

കുട്ടികളുടെ അവകാശം ലഭിക്കുന്നതിനായി ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിയും കൂട്ടാളിയും പിടിയില്‍. ഭര്‍ത്താവിന്റെ ഫോണിലേക്ക് അയാളറിയാതെ കുട്ടികളുടെ പോണ്‍വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്ത് അയാള്‍ പോണ്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഫോണിന്റെ ഉടമയായ ഭര്‍ത്താവ് അറസ്റ്റിലായി. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കള്ളിവെളിച്ചത്തായി. തുടര്‍ന്നാണ് യുവതിയെയും സുഹൃത്തായ മറ്റൊരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ വെറുതെവിടുകയും ചെയ്തു. 

അമേരിക്കയിലെ ഓക്‌ലഹാമയിലാണ് സംഭവം. കുട്ടികളുടെ അശ്ലീല ഫോട്ടോകളും പോണ്‍ വീഡിയോകളും ഉപയോഗിച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ 33 -കാരിയായ ലേസി ഹക്‌സ്, കൂട്ടുകാരിയായ ഏഞ്ചല്‍ മൂര്‍ എന്ന 44-കാരി എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഇവര്‍ കുട്ടികളുടെ അവകാശം തനിക്കു മാത്രമായി ലഭിക്കാനാണ് ഈ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് അകത്തായി കഴിഞ്ഞാല്‍, മക്കളുടെ അവകാശം തനിക്കു മാത്രമായി ലഭിക്കുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. അതിനാണ് കൂട്ടുകാരിയുടെ സഹായത്തോടെ രഹസ്യ പദ്ധതിയിട്ടത്. 

വൈവാഹിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കുട്ടികളുടെ അവകാശം ഭര്‍ത്താവിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് അയാളെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി കുട്ടികളുടെ അവകാശം തിരിച്ചു പിടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. കുട്ടികളുടെ വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഭര്‍ത്താവ് അകത്താവുമെന്ന് ഉറപ്പായിരുന്നു. ചൈല്‍ഡ് പോണ്‍ കാണുന്ന ആളെന്ന കേസ് വന്നാല്‍, കുട്ടികളുടെ അവകാശം കോടതി വഴി തന്നെ തിരിച്ചെടുക്കാനും കഴിയും. ഈ കണക്കുകൂട്ടലിലാണ് ഇവര്‍ ഭര്‍ത്താവിനെ കുടുക്കാന്‍ കുറുക്കുവഴി തേടിയത്. 

 

 

സുഹൃത്തായ ഏഞ്ചല്‍മൂറിനെ ഉപയോഗിച്ചാണ് ഹക്‌സ് പദ്ധതി നടപ്പാക്കിയത്. ഭര്‍ത്താവിന്റെ ഫോണ്‍ അടിച്ചുമാറ്റി അതില്‍ നിറെയ കുട്ടികളുടെ പോണ്‍ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഏഞ്ചല്‍ മൂറിനെ ഫോണ്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഈ ഫോണ്‍ ഏഞ്ചല്‍ മൂര്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഫോണിന്റെ ഉടമയായ ആള്‍ വീട്ടില്‍വെച്ച് നിരന്തരം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ കാണാറുണ്ടെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഫോണ്‍ പരിശോധിച്ചു. അതില്‍ നൂറു കണക്കിന് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന്, ചൈല്‍ഡ് പോണ്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് ഹക്‌സിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അതിനു ശേഷമാണ്, കേസില്‍ നാടകീയമായ സംഭവങ്ങളുണ്ടായത്. ഹക്‌സിനെ കേസില്‍ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചില സംശങ്ങളുണ്ടായി. അതിനു കാരണം, ഹക്‌സിന്റെ കൈയില്‍ അപ്പോഴുണ്ടായിരുന്ന ഫോണായിരുന്നു. അതില്‍ ചൈല്‍ഡ് പോണുമായി ബന്ധപ്പെട്ട ഒന്നുമുണ്ടായിരുന്നില്ല. അത്തരമൊരു സ്വഭാവക്കാരന്റെ ഫോണില്‍ സ്വാഭാവികമായും പോണ്‍ ചിത്രങ്ങള്‍ ഉണ്ടാവണമെന്ന ധാരണയില്‍ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്തു. നവംബര്‍ മാസം മുതല്‍ കാണാതായ ഫോണാണ് പൊലീസിന്റെ കൈയിലുള്ളതെന്നും അതിലുള്ള പോണ്‍ ശേഖരം താന്‍ കണ്ടിട്ടില്ലെന്നും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. ആ ഫോണ്‍ അങ്ങനെ ഉപയോഗിക്കാറില്ലാത്തതിനാല്‍, പിന്നീട് അത് അന്വേഷിച്ചിരുന്നില്ലെന്നും അയാള്‍ മൊഴി നല്‍കി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടര്‍ന്നത്. 

ഹക്‌സിനെ അറിയില്ല എന്നായിരുന്നു നേരത്തെ ഏഞ്ചല്‍ മൂര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ മൊഴി മാറ്റി. ഹക്‌സ് തന്റെ സുഹൃത്താണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചതെന്നും മൂര്‍ മൊഴി നല്‍കി. തുടര്‍ന്ന്, ഹക്‌സിനെ പൊലീസ് ചോദ്യം ചെയ്തു. മൂറിനെ അറിയില്ലെന്ന് ആദ്യം പറഞ്ഞ ഹക്‌സ് പിന്നീട് നടന്നതെല്ലാം പൊലീസിനോട് പറഞ്ഞു. 

കുട്ടികളുടെ അവകാശം തനിക്ക് തിരിച്ചുകിട്ടാനാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നും അതിനായി നവംബറില്‍ താന്‍ ഭര്‍ത്താവിന്റെ ഫോണ്‍ മോഷ്ടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഡിസംബറില്‍ ഒരു പോണ്‍സൈറ്റില്‍നിന്നും കുട്ടികളുടെ പോണ്‍ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ആ ഫോണിലേക്ക് കയറ്റിയതായി അവര്‍ പറഞ്ഞു. അത് ശരിയാണെന്നും ഒരേ സൈറ്റില്‍നിന്നുള്ള ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഫോണില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് പൊലീസ് കണ്ടെത്തി. ഫോണില്‍ വീഡിയോകളും ഫോട്ടോകളും കയറ്റിയ ശേഷം സുഹൃത്ത് ഏഞ്ചല്‍ മൂറിനെ ഉപയോഗിച്ച് ആ ഫോണ്‍ പൊലീസില്‍ എത്തിക്കുകയായിരുന്നുവെന്നും ഹക്‌സ് പറഞ്ഞു. 

ഇതോടെയാണ്, കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായത്. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ വെറുതെ വിടുകയും ഹക്‌സിനെയും മൂറിനെയും അറസ്റ്റ് ചെയ്യുുകയുമായിരുന്നു. 

PREV
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ