പരീക്ഷാപ്പേടി: ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചത് പെര്‍മനന്‍റ് മാര്‍ക്കര്‍

Published : Apr 07, 2019, 01:18 PM IST
പരീക്ഷാപ്പേടി: ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചത് പെര്‍മനന്‍റ് മാര്‍ക്കര്‍

Synopsis

പക്ഷെ, പുറത്തിറങ്ങിയ ലില്ലി അമ്മയ്ക്ക് ഇത് കാണിച്ചുകൊടുത്തു. പക്ഷെ, അമ്മയാരാ മോള്.. അവര്‍ അവളെ കയ്യോടെ പിടികൂടി. എന്നാല്‍ വാ ഡോക്ടറെ കാണാം എന്നായി അമ്മ. അതു വേണ്ടാ എന്ന് ലില്ലിയും. അവസാനം തോല്‍വി സമ്മതിച്ച അവള്‍ അത് മായ്ച്ചു കളയാന്‍ നോക്കി. പക്ഷെ, എന്ത് കാര്യം.. പെര്‍മനന്‍റ് മാര്‍ക്കറല്ലേ. 

ക്ലാസുകളൊഴിവാക്കാനും സ്കൂളില്‍ പോകാന്‍ മടിച്ചും ഒരുപാട് കള്ളത്തരങ്ങള്‍ ഓരോരുത്തരും ചെയ്യുന്നുണ്ടാകും. ചിലര്‍ വയറുവേദനയാണെന്ന് പറയും, ചിലര്‍ തലവേദനയാണെന്ന് അങ്ങനെ.. അങ്ങനെ.. 

യു കെയിലെ ഈ പെണ്‍കുട്ടി ചെയ്തത് ഏറെക്കുറേ ഇതുപോലൊരു കാര്യമാണ്. പക്ഷെ, അതല്‍പം കടന്ന കയ്യായിപ്പോയി. ലില്ലി എന്നാണ് അവളുടെ പേര്. ഒരു ദിവസം ഹോം വര്‍ക്ക് ചെയ്യാനാണ് എന്ന് പറഞ്ഞ് അവള്‍ അമ്മയോട് പെര്‍മനന്‍റ് മാര്‍ക്കര്‍ ആവശ്യപ്പെട്ടു. അമ്മ കൊടുക്കുകയും ചെയ്തു. അതുംകൊണ്ട് ലില്ലി നേരെ ചെന്നത് ബാത്ത് റൂമിലേക്കാണ്. എന്നിട്ട്, രണ്ട് കയ്യിലും നിറയെ കുത്തുകളിട്ടു. 

പക്ഷെ, പുറത്തിറങ്ങിയ ലില്ലി അമ്മയ്ക്ക് ഇത് കാണിച്ചുകൊടുത്തു. പക്ഷെ, അമ്മയാരാ മോള്.. അവര്‍ അവളെ കയ്യോടെ പിടികൂടി. എന്നാല്‍ വാ ഡോക്ടറെ കാണാം എന്നായി അമ്മ. അതു വേണ്ടാ എന്ന് ലില്ലിയും. അവസാനം തോല്‍വി സമ്മതിച്ച അവള്‍ അത് മായ്ച്ചു കളയാന്‍ നോക്കി. പക്ഷെ, എന്ത് കാര്യം.. പെര്‍മനന്‍റ് മാര്‍ക്കറല്ലേ. 

അങ്ങനെ, ബോഡി വാഷ്, സോപ്പ്, ചൂട് വെള്ളം, ബേബി ഓയില്‍, ആല്‍ക്കഹോള്‍ വൈപ്സ് തുടങ്ങി പലതും മാര്‍ക്ക് മായ്ച്ചു കളയാനുപയോഗിച്ചു. അവസാനം, നാല് ദിവസത്തിന് ശേഷം ഹെയര്‍ സ്പ്രേ ഉപയോഗിച്ചപ്പോഴാണ് അത് മാഞ്ഞുപോയത്. ഏതായാലും ലില്ലി ഇങ്ങനെ പറ്റിക്കാന്‍ ശ്രമിച്ചുവെന്ന് അധ്യാപകരെ അറിയിച്ചുകൊണ്ട് തന്നെ അവളെ രക്ഷിതാക്കള്‍ പിറ്റേന്ന് സ്കൂളിലയച്ചിരുന്നു. വളരുമ്പോള്‍ ഓര്‍ത്ത് ചിരിക്കാന്‍ ലില്ലിക്ക് ഇതൊരു രസമുള്ള അനുഭവമാകും. 
 
PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും