ഭാര്യയ്ക്ക് പ്രണയം, കാമുകന്‍റെ വീട്ടിൽ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച് ഭർത്താവ്; സംഭവം യുപിയില്‍

Published : Jun 19, 2025, 12:16 PM ISTUpdated : Jun 19, 2025, 12:20 PM IST
handcuffs

Synopsis

ഭാര്യയെ പിന്തുടർന്ന ഭര്‍ത്താവ്, കാമുകന്‍റെ വീട്ടിലെത്തുകയും അവിടെ വച്ച് ഭാര്യയുടെ മൂക്ക് കടിച്ച് മുറിക്കുകയുമായിരുന്നു. 

 

റ്റൊരാളുമായി ഭാര്യ പ്രണയത്തിലായതിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. പ്രണയത്തിലായ വ്യക്തിയുടെ വീട്ടിൽ ഭാര്യയെ കണ്ടെത്തിയതാണ് ഭർത്താവിനെ പ്രകോപിനാക്കിയത്. ഹരിയവാൻ പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ 25 -കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പോലീസ് പറയുന്നത്.

രാം ഖിലാവാൻ എന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ ഭാര്യ കാമുകന്‍റെ വീട്ടിലേക്ക് പോയപ്പോൾ പിന്തുടർന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാൾ ഭാര്യയുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാർ പറഞ്ഞു. ഭർത്താവിൻറെ ആക്രമണത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുവതി ഇപ്പോൾ ലഖ്‌നൗവിലേ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു സംഭവത്തിൽ, തന്‍റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിലുള്ള സന്തോഷം സമൂഹ മാധ്യമത്തിലൂടെ ഒരു യുവാവ് പങ്കുവച്ചു. മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയാൽ കൊല ചെയ്യപ്പെട്ട ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ വിധി തനിക്ക് വരാത്തതിൽ സന്തോഷം ഉണ്ടെന്നായിരുന്നു ഇയാളുടെ സമൂഹ മാധ്യമ കുറിപ്പ്. 23 -കാരനായ സുനിൽ എന്ന വ്യക്തിയാണ് ഭാര്യ ഒളിച്ചോടി പോയതിന്‍റെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. 

മെയ് 17 നായിരുന്നു സുനിലിന്‍റെയും 20 -കാരിയായ ഒരു യുവതിയുടെയും വിവാഹം. വിവാഹത്തിന് ശേഷം 9 ദിവസം മാത്രം ഭർതൃവീട്ടിൽ താമസിച്ച യുവതി പിന്നീട് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സുനിൽ പോലീസിൽ പരാതി നൽകിയതോടെ യുവതി പോലീസ് സ്റ്റേഷനിലെത്തി തനിക്ക് കാമുകനോടൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് അറിയിച്ചു. തുടർന്ന് ഇരു കുടുംബങ്ങളുടെയും മധ്യസ്ഥതയിൽ പോലീസ് പ്രശ്നം രമ്യമായി പരിഹരിച്ചെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്