'പറഞ്ഞ് പഠിപ്പിക്കാന്‍ കഴിയുന്നില്ല'; ഓടുന്ന കാറില്‍ നിന്നും ചാടാൻ ശ്രമിച്ച മകനെ വടി കൊണ്ട് അടിച്ച് അമ്മ

Published : Feb 24, 2025, 04:37 PM IST
'പറഞ്ഞ് പഠിപ്പിക്കാന്‍ കഴിയുന്നില്ല'; ഓടുന്ന കാറില്‍ നിന്നും ചാടാൻ ശ്രമിച്ച മകനെ വടി കൊണ്ട് അടിച്ച് അമ്മ

Synopsis

തിരക്കേറിയ എക്സ്പ്രസ് ഹൈവേയിലൂടെ ഓടുന്ന കാറില്‍ നിന്നും ചാടാനുള്ള കുട്ടിയുടെ വാശി തന്‍റെ ഡ്രൈവിംഗിനെ ബാധിക്കുന്നെന്നും അതിനാലാണ് തനിക്ക് കുട്ടിയെ തല്ലേണ്ടിവന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ഭൂമിയിലെ മറ്റ് ജീവിവർഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ജീവിതമാണ് മനുഷ്യർ നയിക്കുന്നത്. ഒരു വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ പല തട്ടുകള്‍ ആ സാമൂഹിക ജീവിതത്തിൽ അടങ്ങിയിരിക്കുന്നു. സമൂഹത്തിന്‍റെ തുടർച്ചയ്ക്ക് ഭംഗംവരാതെ അതുമായി ചേർന്ന് പോകുന്ന ഒരു ഉത്തമ സാമൂഹിക ജീവിയായി ഒരു വ്യക്തി മാറണമെങ്കില്‍ ചെറുപ്പം മുതല്‍ തന്നെ അതിന് ആവശ്യമായ ശിക്ഷണവും ലഭ്യമാക്കണം. അതേ സമയം ഒരോ മനുഷ്യനും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ളവരാണെന്നതിനാല്‍ ഓരോരുത്തര്‍ക്കും അതിനനുസൃതമായ വിദ്യാഭ്യാസമാണ് ലഭ്യമാക്കേണ്ടതും. മഹാവികൃതികളായ കുട്ടികളെ അനുസരണ ശീലം പഠിപ്പിക്കാന്‍ കായികമായി തന്നെ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് 'ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം' എന്ന പഴഞ്ചൊല്ല് മലയാളത്തില്‍ രൂപപ്പെടുന്നതും. 

കഴിഞ്ഞ ദിവസം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒരു വലിയ ചര്‍ച്ച തന്നെ നടന്നു. അതിന് കാരണമായതാകട്ടെ തിരക്കേറിയ എക്സ്പ്രസ് ഹൈവേയുടെ നടുവില്‍ വച്ച് ഒരു സ്ത്രീ എട്ട് വയസുകാരനെന്ന് തോന്നുന്ന ഒരു കുട്ടിയെ വടി കൊണ്ട് അടിക്കുന്ന വീഡിയോയാണ്. ഹെനാന്‍ പ്രവിശ്യയിലെ ജെംഗ്‌ഷോയില്‍ വച്ച് ഫെബ്രുവരി പകുതിയോടെയാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടത്. മറ്റൊരു കാര്‍ യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ കുട്ടികളെ മര്‍ദ്ദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചു ജാങ് എന്ന യുവതി തന്‍റെ എട്ട് വയസുള്ള കുട്ടിയ തല്ലുകയാണെന്ന് പിന്നീട് തിരിച്ചറഞ്ഞു. 

Read More: കുംഭമേളയ്ക്ക് പോകാൻ പറ്റിയില്ല, 'ഗംഗ'യെ വീട്ടിലേക്ക് വിളിച്ച് ഗൌരി; മറ്റെന്ത് പുണ്യമെന്ന് സോഷ്യൽ മീഡിയ

വീഡിയോ വൈറലായതോടെ മകന്‍, എക്സ്പ്രസ് ഹൈവേയില്‍ വച്ച് കാറില്‍ നിന്നു ചാടാന്‍ ശ്രമിച്ചെന്നും പല തവണ പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ടാണ് എക്സ്പ്രസ് ഹൈവേയില്‍ വാഹനം നിര്‍ത്തി അവനെ അടിക്കേണ്ടിവന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ കാറില്‍ വച്ച് ബഹളം വച്ചത് തന്‍റെ ഡ്രൈവിംഗിനെ പലപ്പോഴും തടസപ്പെടുത്തുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ തെറ്റ് തന്‍റെതാണെന്നും എക്സ്പ്രസ് ഹൈവേയില്‍ വച്ച് കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചത് തെറ്റാണെന്നും ഒരു കുട്ടിയും തന്നെ അനുകരിക്കരുതെന്നും പറയുന്ന ജാങിന്‍റെ മകന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അടിയന്തര സാഹചര്യങ്ങളില്ലല്ലാതെ എക്സ്പ്രസ് ഹൈവേയില്‍ കാര്‍ നിര്‍ത്തുന്നത് 2,300 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഒപ്പം ഡ്രൈവറുടെ ലൈസന്‍സില്‍ നിന്ന് ഒമ്പത് പോയന്‍റുകളും നഷ്ടപ്പെടും. 

Read More: ചെറുതവളയ്ക്ക് സംരക്ഷണം ഒരുക്കുന്ന ഭീമന്‍ ചിലന്തി; ചില മൃഗ സൌഹൃദങ്ങളെ കുറിച്ച് അറിയാം

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും