എല്ലാ ജീവജാലങ്ങൾക്കും സഹജീവികളോട് ചില കരുതലും സ്നേഹവും ഒക്കെയുണ്ട്. ഏറെ കൗതുകകരമായ ചില സഹജീവി ബന്ധങ്ങളെക്കുറിച്ച് അറിയാം.
നമ്മൾ കരുതുന്നതിലും മനോഹരമായ ബന്ധങ്ങളും കാഴ്ചകളും നിറഞ്ഞതാണ് നമ്മുടെ ചുറ്റുപാടുകൾ. അത് മനുഷ്യരുമായി ബന്ധപ്പെട്ട് മാത്രമല്ല. എല്ലാ ജീവജാലങ്ങൾക്കും സഹജീവികളോട് ചില കരുതലും സ്നേഹവും ഒക്കെയുണ്ട്. ഏറെ കൗതുകകരമായ ചില സഹജീവി ബന്ധങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. ഏറെ കൗതുകകരമായ അത്തരമൊരു സൗഹൃദത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ മനുഷ്യർ ചില മൃഗങ്ങളെ നമ്മുടെ വളർത്ത് മൃഗങ്ങളായി പരിപാലിക്കാറുണ്ട്. എന്നാൽ, ഏതെങ്കിലും മൃഗങ്ങൾ ഇത്തരത്തിൽ മറ്റൊരു മൃഗത്തെ പരിപാലിക്കുന്നതായി കേട്ടിട്ടുണ്ടോ? അത്തരത്തിൽ കൗതുകകരമായ ബന്ധം സൂക്ഷിക്കുന്ന രണ്ടു ജീവികളാണ് ചിലന്തി ഇനത്തിൽപ്പെട്ട ടരാന്‍റുലകളും ചെറുതവളകളും.
ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിൽ വസിക്കുന്ന ടരാന്‍റുലകൾ ചെറിയ തവളകളെ വളർത്തു മൃഗങ്ങളായി കാത്തു പരിപാലിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. രണ്ടു ജീവികളും തമ്മിലുള്ള ഈ സഹവർത്തിത്വത്തിൽ പരസ്പരബന്ധത്തിന്‍റെ പ്രയോജനമുണ്ടെന്നത് തന്നെയാണ് ഈ സംരക്ഷണത്തിന്‍റെ കാര്യവും. പരസ്പരമുള്ള സഹകരണത്തിൽ, ചെറിയ തവളകൾ ചിലന്തിയുടെ മാളത്തിലെ ഉറുമ്പുകളെയും മറ്റ് നുഴഞ്ഞുകയറ്റക്കാരെയും ആക്രമിച്ച് ഇല്ലാതാക്കും. ഉറുമ്പുകൾ ചിലന്തിയുടെ മാളത്തിൽ അതിക്രമിച്ച് കയറി ചിലന്തി മുട്ടകൾ കഴിക്കുന്നു. ചെറിയ തവളകൾ ഒപ്പമുണ്ടെങ്കില്‍ ഇത്തരം ആക്രമണങ്ങളെ അവയ്ക്ക് നേരിടാമെന്നത് തന്നെ.
Read More: പശുക്കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് ഛർദ്ദിച്ചു; മരിച്ച കുഞ്ഞിന്‍റെ അടുത്തുനിന്നും മാറാതെ തള്ളപ്പശു
Read More: പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു; വൈറൽ ചലഞ്ചിന്‍റെ ഭാഗമെന്ന് സംശയിച്ച് പോലീസ്
ചിലന്തികൾക്ക് തവളകൾ നല്‍ക്കുന്ന സംരക്ഷണത്തിന് പകരമായി സുരക്ഷിതമായ ഒരു താവളവും ഭക്ഷണവും തവളയ്ക്ക് ലഭിക്കുന്നു. തവളകളെ ആക്രമിക്കാൻ എത്തുന്ന താരതമ്യേന വലിയ വേട്ടക്കാരിൽ നിന്ന് ടരാന്‍റുല അവയ്ക്ക് സംരക്ഷണ കവചം ഒരുക്കും. ആ കവചം ഭേദിച്ച് ചെറുതവളകളെ കീഴ്പ്പെടുത്തുക എന്നത് മറ്റ് ജീവികൾക്ക് അത്ര എളുപ്പമാവില്ല. ഈ സഹജീവി ബന്ധം ജന്തുലോകത്തിലെ വിവിധ ജീവി വർഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും ആശ്രിതത്വവും വെളിവാക്കുന്നതാണെന്ന് പഠനം പറയുന്നു.
Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി
