തന്നെ രക്ഷിച്ച മനുഷ്യന്‍റെ കാലില്‍നിന്നും പിടിവിടാതെ കുട്ടിക്കരടി, കണ്ണുനനയിക്കുന്ന വീഡിയോ

Published : Jan 05, 2020, 04:14 PM IST
തന്നെ രക്ഷിച്ച മനുഷ്യന്‍റെ കാലില്‍നിന്നും പിടിവിടാതെ കുട്ടിക്കരടി, കണ്ണുനനയിക്കുന്ന വീഡിയോ

Synopsis

'തീയില്‍നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നതാണ് ഈ കരടിക്കുട്ടിയെ, അത് അതിനെ രക്ഷിച്ച മനുഷ്യനെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറാവുന്നില്ല' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

കണ്ണുനനയിക്കുന്ന പല വീഡിയോയും ഇന്‍റര്‍നെറ്റില്‍ പലപ്പോഴും തരംഗമാകാറുണ്ട്. ആളുകള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറും അത് ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരം ഒരു വീഡിയോയാണ് ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നത്. അറിയാതെ കണ്ണുനിറഞ്ഞുപോകുന്നൊരു വീഡിയോ ആണിത്. 15 സെക്കന്‍റ് മാത്രമുള്ള ഈ വീഡിയോയിലെ താരം ഒരു കുട്ടിക്കരടിയാണ്. ഒരു മനുഷ്യന്‍റെ കാലില്‍ അയാളെ പോവാന്‍ വിടില്ലെന്ന് പറയുംപോലെ മുറുകെപ്പിടിച്ചിരിക്കുകയാണ് ഈ കുട്ടിക്കരടി. അയാള്‍ അതിനെ കളിപ്പിക്കുമ്പോഴും മാറിനില്‍ക്കുമ്പോഴും കരടിക്കുട്ടി അയാളുടെ പിറകേത്തെന്നെ പോകുന്നതും വീഡിയോയില്‍ കാണാം. 

'തീയില്‍നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നതാണ് ഈ കരടിക്കുട്ടിയെ, അത് അതിനെ രക്ഷിച്ച മനുഷ്യനെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറാവുന്നില്ല' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എവിടെവെച്ചാണ് വീഡിയോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. ഏതോ ഒരു തീപ്പിടിത്തത്തില്‍നിന്നും ആ മനുഷ്യന്‍ കരടിയെ രക്ഷിച്ചു. അതുകൊണ്ടാണ് ആ കുട്ടിക്കരടി അയാളെ വിട്ടുപോകാന്‍ തയ്യാറാവത്തത് എന്ന് മാത്രമാണ് വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. 

ജനുവരി ഒന്നിനാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുട്ടിക്കരടിയുടെ പെരുമാറ്റവും സ്നേഹവും കരഞ്ഞുപോയി എന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്യുന്നത്. ചിലരാകട്ടെ അതിന്‍റെ ആരോഗ്യത്തെ കുറിച്ചും ഭാവിയെകുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവെച്ചു. ലോകത്തിലാകെ കാട്ടുതീയില്‍ പെടുന്ന ജീവികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആമസോണ്‍ കാടുകള്‍ കത്തിനശിച്ചപ്പോഴും കഴിഞ്ഞദിവസം ഓസ്ട്രേലിയയിലുണ്ടായ തീപ്പിടിത്തത്തിലുമെല്ലാം പെട്ടുപോയ ജീവികളെ കുറിച്ചുള്ള ആശങ്ക ലോകത്ത് ഏറുകയാണ്. 


 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്