ട്രംപിന്‍റെ പതനം, ലോകത്താകെ പ്രതിഷേധം; നോത്രെ ദാമിലെ ആ പള്ളി കത്തിനശിക്കുമെന്ന് പ്രവചിച്ചയാളുടെ പുതിയ പ്രവചനങ്ങള്‍

Published : Jan 05, 2020, 01:15 PM IST
ട്രംപിന്‍റെ പതനം, ലോകത്താകെ പ്രതിഷേധം; നോത്രെ ദാമിലെ ആ പള്ളി കത്തിനശിക്കുമെന്ന് പ്രവചിച്ചയാളുടെ പുതിയ പ്രവചനങ്ങള്‍

Synopsis

2020 -ലെ സംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞ ബൾഗേറിയക്കാരിയായ ബാബാ വംഗയുടെ പ്രവചനങ്ങളുമായി ഇണങ്ങുന്നതാണ് ഓജുലയുടെ പ്രവചനങ്ങൾ. ഇത് കൂടുതൽ ഞെട്ടിക്കുന്നതാണ്. 1989 -ൽ  ബാബ വംഗ 9/11 ഭീകരാക്രമണം പ്രവചിച്ചതായി അഭ്യൂഹമുണ്ട്. 

പാരിസിലെ നോത്രെ ദാം എന്ന 700 വർഷം പഴക്കമുള്ള പള്ളി കഴിഞ്ഞ ഏപ്രിലിൽ തീപിടിച്ച് നശിച്ചു. എന്നാൽ, ഈ സംഭവം മുൻകൂട്ടി പ്രവചിച്ച ഒരാളുണ്ട്. സൗത്ത് ലണ്ടൻ നിവാസിയായ നിക്കോളാസ് ഓജുല. തനിക്ക് ദർശനങ്ങളിലൂടെ ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കാണാൻ സാധിക്കുമെന്നാണ് ഓജുലതന്നെ അവകാശപ്പെടുന്നത്. കഴിഞ്ഞവർഷം അദ്ദേഹം നടത്തിയ മിക്ക പ്രവചനങ്ങളും യാഥാർത്ഥ്യമായിരുന്നു. ഈ പുതുവർഷത്തിലും അദ്ദേഹം ഒരുപാട്ട് ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് നടത്തിയത്. 2020 -ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പതനവും, പല രാജ്യങ്ങളിലും ബഹുജന പ്രതിഷേധവും, പ്രകൃതി ദുരന്തങ്ങളും ഓജുല പ്രവചിക്കുന്നു.

കുട്ടിക്കാലം മുതൽ തന്നെ ഭാവിയെക്കുറിച്ച് ദർശനങ്ങൾ ലഭിച്ചിരുന്നുവെന്ന് ഓജുല പറയുന്നു.  2020 -ല്‍ അമേരിക്കൻ നടൻ ജെന്നിഫർ ആനിസ്റ്റണിന് ഒരു പുതിയ ബന്ധമുണ്ടാകുമെന്നും ഫുട്ബോളിൽ ഇംഗ്ലണ്ടിന് ഒരു വലിയ വിജയമുണ്ടാകുമെന്നും ഓജുല പ്രവചിക്കുന്നു. ഓജുല നിലവിൽ ആളുകളുടെ കഴിഞ്ഞ ജന്മങ്ങൾ കണ്ടെത്തുന്ന തെറാപ്പിസ്റ്റായും ഹിപ്നോതെറാപ്പിസ്റ്റായും ജോലി ചെയ്യുകയാണ്. തന്‍റെ ദർശനങ്ങൾ സ്വപ്‍നങ്ങളിലൂടെയാണെന്നും നടത്തംപോലുള്ള സാധാരണ പ്രവൃത്തികൾ ചെയ്യുമ്പോൾ മറ്റുള്ളവരുടെ ഭാവി സംഭവങ്ങൾ മനസ്സിലേക്ക് കടന്നുവരുമെന്നുമാണ് ഓജുല അവകാശപ്പെടുന്നത്. 

മിസ്റ്റിക് ബാവയുടെ പ്രവചനങ്ങള്‍

2020 -ലെ സംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞ ബൾഗേറിയക്കാരിയായ ബാബാ വംഗയുടെ പ്രവചനങ്ങളുമായി ഇണങ്ങുന്നതാണ് ഓജുലയുടെ പ്രവചനങ്ങൾ. ഇത് കൂടുതൽ ഞെട്ടിക്കുന്നതാണ്. 1989 -ൽ  ബാബ വംഗ 9/11 ഭീകരാക്രമണം പ്രവചിച്ചതായി അഭ്യൂഹമുണ്ട്. അതിനെക്കുറിച്ച് 1989 അവൾ അനുയായികളോട് പറഞ്ഞത് ഇങ്ങനെയാണത്രെ: "ഭയാനകം! അമേരിക്കൻ സഹോദരങ്ങൾ ഉരുക്ക് പക്ഷികളുടെ ആക്രമണത്തിന് ഇരയാകും. ചെന്നായ്ക്കൾ ഒരു മുൾപടർപ്പിൽ അലറുന്നുണ്ട്, നിരപരാധികളായവരുടെ രക്തം ഒഴുകും."  2004 -ൽ ഏഷ്യയെ തകർത്ത സുനാമി പോലുള്ള നിരവധി പാരിസ്ഥിതിക ദുരന്തങ്ങൾ ഈ വർഷവും ഏഷ്യയിൽ ഉണ്ടാകുമെന്നും അവർ പ്രവചിച്ചിരുന്നു. 2020 -ൽ നിരവധി ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നും  ജപ്പാനിലും ഇന്ത്യയിലും സമ്മർ ഒളിമ്പിക്സിന് തടസ്സമുണ്ടാക്കുന്ന വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു. 

 

2019 ലെ ബാബായുടെ ഒരു പ്രവചനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും പതനത്തെക്കുറിച്ചായിരുന്നു. അജ്ഞാതമായ അസുഖം മൂലം അദ്ദേഹം രോഗിയാകുമെന്നതാണ് ട്രംപിനെക്കുറിച്ചുള്ള ഈ വർഷത്തെ അവരുടെ പ്രവചനം. അദ്ദേഹം ബധിരനാവുകയും ബ്രെയിൻ ട്യൂമർ ബാധിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. യൂറോപ്പ് 'മുസ്ലീം തീവ്രവാദികളുടെ' കൈകളിൽ വീഴുമെന്നും അവർ പ്രവചിച്ചിരുന്നു. പുടിന്റെ കാര്യത്തിൽ, റഷ്യൻ സർക്കാരിനുള്ളിൽ നിന്നുള്ള ഒരാളുടെ കൊലപാതകശ്രമത്തിന് പുടിൻ വിധേയനാകുമെന്ന് ബാബാ  പ്രവചിച്ചിരുന്നു.

85 -ാം വയസ്സിൽ മരിക്കുന്നതിനുമുമ്പാണ് ഈ പ്രവചനങ്ങൾ അവർ നടത്തിയത്.  അവർ 2028 -ഓടെ ലോക പട്ടിണി അവസാനിപ്പിക്കുമെന്നും 2256 -ഓടെ ചൊവ്വ കോളനികൾ ആണവായുധങ്ങൾ സ്വന്തമാക്കുമെന്നും 2341 ഓടെ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും പ്രവചിച്ചിട്ടുണ്ട്.


 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്