
പിടിവാശിക്കാരും ദേഷ്യക്കാരുമായ അച്ഛൻമാരുടെ കാലം കഴിഞ്ഞിരിക്കുന്നു. മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗം മാതാപിതാക്കളും. മക്കളുടെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും എപ്പോഴും കൂട്ടു നിൽക്കുന്ന ചില സൂപ്പർ കൂൾ അച്ഛന്മാരുമുണ്ട്. അത്തരത്തിൽ ഒരച്ഛന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നഗരത്തിലെ വഴിയോരത്ത് ഡാൻസ് റീൽ ഷൂട്ട് ചെയ്യുന്ന കുട്ടികളോടൊപ്പം ഡാൻസ് കളിക്കാൻ തന്‍റെ മകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഒരച്ഛനാണ് വീഡിയോയിലുള്ളത്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് അറിയില്ലങ്കിലും സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ ഇപ്പോള്‍ അദ്ദേഹത്തിനിട്ടിരിക്കുന്ന പേര് 'സൂപ്പർ കൂൾ ഡാഡ്' എന്നാണ്.
മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളേവേഴ്സുള്ള ഡാൻസേഴ്സ് ആയ സാദന, പ്രണവ് ഹെഗ്ഡെ എന്നിവർ ചേർന്നാണ് വഴിയോരത്ത് ഡാൻസ് റീൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അപ്പോഴാണ് അവിടേയ്ക്ക് ഒരു അച്ഛനും അദ്ദേഹത്തിന്‍റെ രണ്ട് മക്കളും വന്നത്. സാദനയ്ക്കും പ്രണവിനും അരികിലെത്തിയ ആ അച്ഛൻ തന്‍റെ മക്കളെക്കൂടി അവർക്കൊപ്പം ഡാൻസ് ചെയ്യിപ്പിക്കാമോയെന്ന് ചോദിക്കുകയും ഇരുവരും സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്യുന്നു.
എന്നാൽ, മകള്‍ അല്പം നാണം കുണുങ്ങിയായി മാറി നിൽക്കുമ്പോൾ അച്ഛന്‍ അവളെ സന്തോഷത്തോടെ പ്രോത്സാഹിപ്പിക്കുകയും ഡാന്‍സ് കളിക്കാന്‍ നിർബന്ധിക്കുകയും ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ കാണാം. ഒടുവില്‍ സാദനയ്ക്കും പ്രണവിനും ഇടയില്‍ നിന്ന് മകള്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അച്ഛന്‍ മകളെ സ്വയം മറന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
സാദനയാണ് തന്‍റെ ഇൻസ്റ്റാ പേജിലൂടെ അതീവ രസകരമായ ഈ വീഡിയോ പങ്കുവെച്ചത്. മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയിലാകാം ഇവർ തങ്ങളെ കണ്ടുമുട്ടിയതെന്നും സാദന പറയുന്നു. കൂടാതെ മക്കൾക്കായി വലിയ സമ്പാദ്യങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതിലും വലിയ കാര്യമാണ് ഇത്തരത്തിലൂള്ള ചെറിയ ചെറിയ അനുഭവങ്ങൾ അവർക്ക് സമ്മാനിക്കുന്നതെന്നും സാദന തന്‍റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ബിടെക് ബിരുദധാരി, ഇന്ന് കല്‍ക്കത്തയിലെ ഊബര്‍ ഡ്രൈവര്‍; ദീപ്തയുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍