"യാത്ര തുടങ്ങിയതിന് ശേഷം, ഞാൻ അവളോട് ചോദിച്ചു, നിങ്ങളുടെ ശബ്ദം ഒരു വിദ്യാഭ്യാസമുള്ള ആളുടേത് പോലെയുണ്ട്, നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം എന്താണ്," സിംഗ് തന്‍റെ സാമൂഹിക മാധ്യമ പേജില്‍ എഴുതി. 


കൊൽക്കത്തയിൽ നിന്നുള്ള ഒരു വനിതാ ഊബര്‍ കാബ് ഡ്രൈവർ താൻ ജോലി ചെയ്യാൻ തീരുമാനിച്ചതെങ്ങനെയെന്നുള്ള കഥ പങ്കുവച്ചപ്പോള്‍ അത് സാമൂഹിക മാധ്യമത്തില്‍ വൈറലായി. കല്‍ക്കത്തയിലെ ന്യൂ ഗാരിയ പ്രദേശത്ത് നിന്ന് ലേക്ക് മാളിലേക്ക് ഊബര്‍ ബുക്ക് ചെയ്തതായിരുന്നു പരം കല്യാണ് സിംഗ്. കാബ് ബുക്ക് ചെയ്തതിന് ശേഷം ദീപ്ത ഘോഷ് എന്ന വനിതാ ഡ്രൈവറിൽ നിന്ന് സിംഗിന് ഒരു ഫോണ്‍ കോൾ ലഭിച്ചു. ദീപ്ത ഘോഷ്, പരം കല്യാണ്‍ സിംഗിനോട് എവിടെ നിന്നാണ് പിക്കപ്പ് ചെയ്യേണ്ടതെന്നായിരുന്നു അന്വേഷിച്ചത്. 

"യാത്ര തുടങ്ങിയതിന് ശേഷം, ഞാൻ അവളോട് ചോദിച്ചു, നിങ്ങളുടെ ശബ്ദം ഒരു വിദ്യാഭ്യാസമുള്ള ആളുടേത് പോലെയുണ്ട്, നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം എന്താണ്," സിംഗ് തന്‍റെ സാമൂഹിക മാധ്യമ പേജില്‍ എഴുതി. തനിക്ക് ബിടെക് (ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്) ബിരുദമുണ്ടെന്നും ആറ് വർഷമായി നിരവധി കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്നുമായിരുന്നു ദീപ്തയുടെ മറുപടി. 2020-ൽ അച്ഛന്‍റെ മരണശേഷം, അമ്മയെയും സഹോദരിയെയും കൊൽക്കത്തയിൽ വിട്ട് പോരാന്‍ ദീപ്തയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ജോലികൾക്ക് വേണ്ടി അവള്‍ക്ക് പല സ്ഥലങ്ങള്‍ മാറേണ്ടിവന്നു. ദൂരം ഒരു പ്രശ്നമായതോടെ അവള്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. അങ്ങനെ 2021 ല്‍ ദീപ്ത ഒരു ആൾട്ടോ കാർ വാങ്ങി ഊബര്‍ ഡ്രൈവറായി ജോലി ആരംഭിക്കുകയായിരുന്നു. 

ശവസംസ്കാരത്തിന് പണമില്ല; അച്ഛന്‍റെ മൃതദേഹം കുന്നില്‍ മുകളില്‍ ഉപേക്ഷിച്ച് മകന്‍, പിന്നാലെ കേസ്

പുതിയ ജോലിയില്‍ താന്‍ സന്തുഷ്ടയാണെന്നും ഇത് വഴി പ്രതിമാസം 40,000 രൂപ സമ്പാദിക്കാന്‍ കഴിയുന്നെന്നും അവള്‍ പരം കല്യാണിനോട് പറഞ്ഞു. ആഴ്ചയിൽ ആറ് ദിവസം. ദിവസവും ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഡ്രൈവ് ദീപ്ത ജോലി ചെയ്യുന്നു. "മറ്റൊരു കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കാരണം അവൾ സ്വന്തം ബോസ് ആയതിൽ സന്തോഷിക്കുന്നു, എപ്പോള്‍ വേണമെങ്കിലും അവള്‍ക്ക് ഡ്യൂട്ടി ഓഴിവാക്കാം. ' സിംഗ് തന്‍റെ സാമൂഹിക മാധ്യമത്തില്‍ എഴുതി. "ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബ് ഡ്രൈവർക്കൊപ്പം കഴിഞ്ഞ വർഷം ഡൽഹിയിൽ സഞ്ചരിക്കാൻ എനിക്ക് അവസരം ലഭിച്ചു. പെൺകുട്ടികളേ, നിങ്ങൾക്ക് കൂടുതൽ ശക്തിരാണ്!!" അദ്ദേഹം കൂട്ടിച്ചേർത്തു, 

പാകിസ്ഥാനിലെ 'പൂട്ടിയിട്ട ശവക്കുഴി'യുടെ സത്യാവസ്ഥ എന്ത്?