മുതുമല ക്യാമ്പില്‍ നിന്നും വൈറലായ ഒരു 'ആനക്കുളി'

Published : May 05, 2023, 10:39 AM ISTUpdated : May 05, 2023, 10:43 AM IST
 മുതുമല ക്യാമ്പില്‍ നിന്നും വൈറലായ ഒരു 'ആനക്കുളി'

Synopsis

ആനയും പാപ്പാനും തമ്മിലുള്ള ചില സ്വകാര്യ നിമിഷങ്ങളിലാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം സാധ്യമാകുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ഈ സ്നേഹബന്ധത്തെ കാണിക്കുന്നതിനായിരുന്നു സുപ്രിയ ഈ വീഡിയോ പങ്കുവച്ചതും. 

ലിഫന്‍റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്‍റിറിക്ക് ഓസ്കാര്‍ ലഭിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ മുതുമല ആന ക്യാമ്പിലേക്ക് ആനപ്രേമികളുടെയും സഞ്ചാരികളുടെയും ഒഴുക്കാണ്. ഇതിനിടെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസർ സുപ്രിയ സാഹു ഒരു ആനക്കുളിയുടെ വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത് വളരെ വേഗം തന്നെ നെറ്റിസണ്‍സ് ഏറ്റെടുത്തു. ഒറ്റ ദിവസത്തിനുള്ളില്‍  മുപ്പത്തിരണ്ടായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. 

'മുതുമല ക്യാമ്പില്‍ നിന്നുള്ള ആനകൾ മനോഹരമായ മോയാർ നദിയിൽ കുളിക്കുന്നു. പാപ്പാന് തന്‍റെ ആനയുമായി ഏറ്റവും അടുത്ത് ഇടപഴകാന്‍ അനുയോജ്യമായ സമയമാണിത്. ഇത് അക്ഷരാർത്ഥത്തിൽ കുളിക്കുമ്പോഴുള്ള ഉടമ്പടിയാണ്. ' വീഡിയോ പങ്കുവച്ചു കൊണ്ട് സുപ്രിയ സാഹു എഴുതി. വീഡിയോയില്‍ മേയാര്‍ നദിയില്‍ കിടക്കുന്ന ഒരു ആനയെ അതിന്‍റെ പാപ്പാന്‍ കുളിപ്പിക്കുമ്പോള്‍ മറ്റൊരു പാപ്പാന്‍ തന്‍റെ ആനയോട് കുളിക്കുന്നതിനായി കിടക്കാന്‍ വേണ്ടി പറയുന്നു. ആന ഒന്ന് വട്ടം തിരിഞ്ഞ് പതുക്കെ നദിയിലേക്ക് പിന്‍കാലുകള്‍ മടക്കി ചരിഞ്ഞ് കിടക്കുന്നു. ആ സമയം പാപ്പാന്‍ ആനയുടെ മുകളിലേക്ക് നദിയില്‍ നിന്നും വെള്ളം തേവിക്കൊടുക്കുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്. 

 

2014 ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയോ? സത്യാവസ്ഥ എന്ത്?

കരയിലെ ഏറ്റവും വലിയ മൃഗത്തെ ഒരു വിളിയില്‍ അടക്കിനിര്‍ത്തുകയാണ് പാപ്പാന്‍ ചെയ്യുന്നത്. ഇത് സാധ്യമാകുന്നത് പാപ്പാനും ആനയും തമ്മിലുള്ള ഒരു ആത്മബന്ധത്തില്‍ നിന്നാണ്. ഇരുവരുടെത് മാത്രമായ ചില നിമിഷങ്ങളിലാണ് ഇത്തരം ആത്മബന്ധങ്ങള്‍ ദൃഢമാകുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ഈ സ്നേഹബന്ധത്തെ കാണിക്കുന്നതിനായിരുന്നു സുപ്രിയ ഈ വീഡിയോ പങ്കുവച്ചതും. നിരവധി പേര്‍ വീഡിയോയ്ക്ക് കുറുപ്പുമായെത്തി. "മാമോത്ത് ആനകൾ വളരെ ശാന്തമാണെന്ന് തോന്നുന്നു!"എന്നായിരുന്നു ഒരാള്‍ എഴുതിയത്. മറ്റൊരാള്‍ കുറിച്ചത്,  "ആരാധകരായ ഭീമന്മാർക്കുള്ള കളിസമയം!" എന്നായിരുന്നു. കാഴ്ചക്കാരുടെ കുറിപ്പുകള്‍ പലതും അവര്‍ക്ക് ആനകളോടുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നവയായിരുന്നു. 

1943-ലെ 5 ക്ലാസിലെ ചോദ്യപേപ്പർ; ആ കുട്ടികള്‍ എന്ത് മിടുക്കന്മാരെന്ന് നെറ്റിസണ്‍സ്

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്