മനുഷ്യരെപ്പോലെ പഴുത്ത വാഴപ്പഴം തൊലി കളഞ്ഞ് കഴിക്കുന്ന ആന; കൗതുകകരമായ വീഡിയോ !

Published : Apr 12, 2023, 04:16 PM IST
മനുഷ്യരെപ്പോലെ പഴുത്ത വാഴപ്പഴം തൊലി കളഞ്ഞ് കഴിക്കുന്ന ആന; കൗതുകകരമായ വീഡിയോ !

Synopsis

കറന്‍റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം അനുസരിച്ച്, ബെർലിൻ മൃഗശാലയിലെ 'പാങ് ഫാ' എന്ന ആനയാണ് ഇത്തരത്തിൽ പഴത്തിന്‍റെ തൊലികളഞ്ഞ ശേഷം പഴം മാത്രമായി കഴിക്കുന്നത്. ഗവേഷണ പ്രബന്ധത്തെ സാധൂകരിക്കുന്നതിനായി ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


നുഷ്യര്‍ സാധാരണയായി പഴങ്ങളെല്ലാം തൊലികളഞ്ഞാണ് ഭക്ഷിക്കുന്നത്. തൊലിപ്പുറത്തുള്ള ചെറുജീവികളെ അകറ്റാനും അതുവഴി സ്വാദിഷ്ഠമായ ഫലം കഴിക്കാനുമാണ് മനുഷ്യര്‍ ഫലങ്ങളിലെ തൊലി നീക്കം ചെയ്ത ശേഷം കഴിക്കുന്നത്. പ്രത്യേകിച്ചും വഴപ്പഴവും മറ്റും തൊലികളയാതെ കഴിക്കുന്നത് മനുഷ്യരുടെ ശീലമല്ല. എന്നാല്‍ മനുഷ്യരുമായുള്ള സഹവാസത്തിന്‍റെ ഫലമായി മനുഷ്യരെ പോലും തോല്‍പ്പുക്കുന്ന വേഗതയില്‍ പഴത്തൊലി  കളയുന്ന     ഒരു ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

കറന്‍റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം അനുസരിച്ച്, ബെർലിൻ മൃഗശാലയിലെ 'പാങ് ഫാ' എന്ന ആനയാണ് ഇത്തരത്തിൽ പഴത്തിന്‍റെ തൊലികളഞ്ഞ ശേഷം പഴം മാത്രമായി കഴിക്കുന്നത്. ഗവേഷണ പ്രബന്ധത്തെ സാധൂകരിക്കുന്നതിനായി ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

 

കൂബര്‍ പെഡി; രത്നം തേടിയ മനുഷ്യര്‍ ഭൂമിക്കടിയില്‍ തീര്‍ത്ത വാസയോഗ്യമായ നഗരം

വീഡിയോയിൽ ഒരു യുവതി ആനയ്ക്ക് കഴിയ്ക്കാനായി പഴുത്ത ഒരു വാഴപ്പഴം നൽകുന്നു. പഴം തുമ്പിക്കൈയിൽ വാങ്ങിയ ആന അത് നിലത്തെറിഞ്ഞ് ആദ്യം രണ്ടായി മുറിയ്ക്കുന്നു. ശേഷം ഓരോ കഷണവും തുമ്പിക്കൈയിൽ എടുത്ത് തൊലി ഉരിച്ച് കളയുന്നു. തൊലി എറിഞ്ഞ് കളഞ്ഞതിന് ശേഷം പഴം മാത്രം ആന കൃത്യമായി കഴിയ്ക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് അമിതമായി പഴുത്ത രണ്ട് പഴങ്ങൾ നൽകുമ്പോൾ ആന അത് കഴിയ്ക്കാതെ എറിഞ്ഞു കളയന്നതും വീഡിയോയിലുണ്ട്. മൂന്നാമതായി ആനയ്ക്ക് നൽകുന്നത് ഒരു പച്ച പഴമാണ് അത് തൊലികളയാതെ തന്നെ ആന മുഴുവനായും വിഴുങ്ങുന്നു. ഏറ്റവും ഒടുവിൽ ആനകൂട്ടത്തിന് ഇടയിൽ നിൽക്കുന്ന പാങ് ഫാ ആന എങ്ങനെയാണ് പഴം കഴിക്കുന്നത് എന്നതിന്‍റെ വീഡിയോയാണ്. 

ആ വീഡിയോയില്‍ തനിക്ക് ആവശ്യമുള്ളത്രയും പഴം ആദ്യം വേഗം വേഗം മുഴുവനായി തന്നെ വിഴുങ്ങിയതിന് ശേഷം അവസാനത്തെ ഒരു പഴം മാത്രം തൊലി കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്ന പാങ് ഫായുടെ ദൃശ്യങ്ങളാണ് ഉള്ളത്. മനുഷ്യരുമായുള്ള സഹവാസത്തിനിടയിൽ തുടർച്ചയായ നിരീക്ഷണത്തിലൂടെയാകാം ആന ഈ രീതി ശീലിച്ചതെന്നാണ് പ്രബന്ധത്തിൽ ഗവേഷകർ പാങ് ഫായുടെ ഈ സ്വഭാവ സവിശേഷതയ്ക്ക് കാരണമായി പറയുന്നത്.

വനംവകുപ്പിന്‍റെ കൂട്ടില്‍ക്കിടക്കുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് ആരിഫ്; ഉള്ളകം നീറുന്ന കാഴ്ചയെന്ന് നെറ്റിസണ്‍സ്

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?