വഴിയാത്രക്കാരിയെ കൊള്ളയടിക്കാനെത്തിയ കള്ളനെ ഓടിച്ചിട്ട് ഇടിക്കുന്ന കാറിന്‍റെ വീഡിയോ വൈറല്‍ !

Published : Jul 11, 2023, 01:23 PM IST
വഴിയാത്രക്കാരിയെ കൊള്ളയടിക്കാനെത്തിയ കള്ളനെ ഓടിച്ചിട്ട് ഇടിക്കുന്ന കാറിന്‍റെ വീഡിയോ വൈറല്‍ !

Synopsis

 എതിര്‍വശത്ത് നിന്നും വന്ന ഒരു പിക് അപ്പ് കാര്‍ സംഭവം കണ്ടതിനെ തുടര്‍ന്ന് ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ ഇടിച്ചിടുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഇടിച്ചിട്ടെങ്കിലും ബാഗ് ഉപേക്ഷിച്ച് യുവാവ് ബൈക്കുമായി കടന്ന് കളയുന്നു. 

ട്ടാപ്പകല്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ച് ബൈക്കിലെത്തി മോഷണം നടത്തുന്ന പതിവ് കേരളത്തിലും ഇന്ന് വ്യാപകമാണ്. ഓരോ ദിവസം കഴിയുന്തോറും ഇത്തരത്തിലുള്ള സംഭവങ്ങളുടെ എണ്ണവും ഏറുകയാണ്. സമാനമായ ഒരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ നെറ്റിസണ്‍സിനിടെയില്‍ വൈറലായി. വഴി യാത്രക്കാരിയെ അക്രമിച്ച് ബാഗ് കവരുന്ന ബൈക്കിലെത്തിയ മോഷ്ടാവിനെ പിന്തുടര്‍ന്ന് ഇടിച്ച് തെറിപ്പിക്കുന്ന കാറിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കാറിന്‍റെ ഡ്രൈവറെ 'യഥാര്‍ത്ഥ നായകന്‍' എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. Ghar Ke Kalesh എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തി മുപ്പത്തിയെട്ടായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 

ഒരു കൈയില്‍ ബാഗുമായി വിജനമായ ഒരു തെരുവിലൂടെ നടക്കുന്ന ഒരു സ്ത്രീയില്‍ നിന്നാണ് സിസിടിവി വീഡിയോ തുടങ്ങുന്നത്. പിന്നാലെ പുറകില്‍ നിന്നും ബൈക്കില്‍ ഒരു യുവാവ് വരികയും സ്ത്രീയുടെ സമീപത്തായി നിര്‍ത്തുകയും ചെയ്യുന്നു. അപകടം തിരിച്ചറിഞ്ഞ സ്ത്രീ പുറകിലേക്ക് ഓടാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്ന യുവാവ് അവരുടെ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു ഈ സമയം എതിര്‍വശത്ത് നിന്നും വന്ന ഒരു പിക് അപ്പ് കാര്‍ സംഭവം കണ്ടതിനെ തുടര്‍ന്ന് ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ ഇടിച്ചിടുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഇടിച്ചിട്ടെങ്കിലും ബാഗ് ഉപേക്ഷിച്ച് യുവാവ് ബൈക്കുമായി കടന്ന് കളയുന്നു. എന്നാല്‍ കാര്‍ റിവേഴ്സ് ഗിയറില്‍ അപകടകരമായ രീതിയില്‍ ബൈക്കിനെ പിന്തുടരുകയും വീണ്ടും ഇടിക്കാന്‍ ശ്രമിക്കുകയും ഈ സമയം സ്ത്രീ തിരികെ വന്ന് കള്ളന്‍ ഉപേക്ഷിച്ച തന്‍റെ ബാഗ് എടുത്ത് മുന്നോട്ട് നീങ്ങുമ്പോള്‍  വീഡിയോ അവസാനിക്കുന്നു. 

 

'ഹാപ്പി ബർത്ത്‌ഡേ സൊ-മൈ-റ്റോ'; സൊമാറ്റോയുടെ ജന്മദിനം അതും സ്വിഗ്ഗി കൊണ്ട് പോയെന്ന് കുറിപ്പ് !

ട്വിറ്റർ ഉപയോക്താക്കൾ കാറിൽ നിന്നുള്ള ആക്രമണത്തെ ബൈക്ക് എത്രത്തോളം പ്രതിരോധിച്ചുവെന്ന തരത്തിലുള്ള തമാശകൾ പങ്കുവച്ചു. അതേസമയം മോഷണം തടയാനുള്ള കാർ ഡ്രൈവറുടെ ശ്രമങ്ങളെ ചിലർ മുക്തകണ്ഠം അഭിനന്ദിച്ചു.  "ബജാജ് പൾസർ ആരംഭിച്ചു, അത്രയും ഇടി കൊണ്ടിട്ടും അത് മുന്നോട്ട് നീങ്ങി.' ഒരാള്‍ എഴുതി. "അവരെ തൽസമയ ഹീറോ എന്ന് വിളിക്കുന്നു."  മറ്റൊരാള്‍ കുറിച്ചു. “അദ്ദേഹം തിരിച്ചുവിട്ട രീതി… കള്ളന് അടി കിട്ടും." വേറൊരാള്‍ ആവേശഭരിതനായി. “ആ റിവേഴ്സ് ഗിയർ കത്തിച്ചു!” നാലാമത്തെയാളും കുറച്ചില്ല. നിരവധി പേര്‍, തമാശയായി അതുവഴി വന്നതിന് സല്‍മാന്‍ ഖാന് നന്ദി പറഞ്ഞു.  മറ്റ് ചിലര്‍ സംഭവം ബ്രസീലിലാണെന്ന് കുറിച്ചു. 

'കുത്തിയൊലിച്ച് ഹിമാചല്‍'; ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഭയപ്പെടുത്തുന്ന പ്രളയ ദൃശ്യങ്ങള്‍ കാണാം !

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ