ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

Published : May 06, 2023, 11:18 AM IST
ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

Synopsis

 യുവതികള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. വീഡിയോയില്‍ യുവതികള്‍ ആരാണെന്ന സൂചനകളില്ലെങ്കിലും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉന്നയിച്ചു. 

ടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ സ്റ്റാര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വൈറലായി. യുവതികള്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്കിലാണ് യാത്ര ചെയ്യുന്നത്. പിന്നീട് ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പട്ട വീഡിയോ ചില യൂറ്റ്യൂബ് ചാനലകള്‍ വഴി വീണ്ടും പ്രചരിപ്പിക്കപ്പെട്ടു. 

ബൈക്ക് സ്റ്റണ്ട് ക്ലിപ്പിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഹീറോ സ്‌പ്ലെൻഡർ ബൈക്കാണ് യുവതികള്‍ ഓടിക്കുന്നത്.  ബൈക്ക്, വിശാലവും സമതലവുമായ ഒരു പ്രദേശത്ത് കൂടിയുള്ള റോഡിലൂടെ അത്യാവശ്യം വേഗത്തിലാണ് പോകുന്നത്. ഹെൽമെറ്റ് ഇല്ലാത്ത യുവതികളില്‍ ഒരാള്‍ ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന് മുകളിലാണ്. മറ്റേയാള്‍ ബൈക്ക് ഓടിക്കുന്നു. എന്നാല്‍ ആരും തന്നെ ബൈക്കിന്‍റെ ഹാന്‍റില്‍ നിയന്ത്രിക്കുന്നില്ല. ഒരു യുവതിയുടെ കാലുകള്‍ ബൈക്കിന്‍റെ ബാക്ക് ബ്രൈക്കിലും ക്ലച്ചിലുമാണ്. ബൈക്ക് അത്യാവശ്യം വേഗത്തിലാണെങ്കിലും ബാലന്‍സിലാണ് പോകുന്നത്. ബൈക്ക് പോകുമ്പോള്‍ യുവതികള്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇരുവരും ഏറെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം. 

 

തെന്നികിടന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസുകാരന്‍റെ പൊടിക്കൈ; കയ്യടിച്ച് സോഷ്യൽ മീഡിയ

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. യുവതികള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. വീഡിയോയില്‍ യുവതികള്‍ ആരാണെന്ന സൂചനകളില്ലെങ്കിലും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉന്നയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവും യുവതിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് യാത്ര ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയും ഹർഷ് തിവാരി എന്ന 19 ന് കാരനെതിരെ 8,800 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.  ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതോ സ്വയം അപകടപ്പെടുത്തുന്നതോ ആയ സ്റ്റണ്ടുകൾ ചെയ്യുന്നതോ അത്തരത്തിലുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇന്ത്യയില്‍ നിരോധനമുണ്ട്.  194-ാം വകുപ്പ് അനുസരിച്ചാണ അത്തരം റോഡ് സുരക്ഷാ ലംഘനങ്ങള്‍ക്ക് പഴ ഈടാക്കുന്നത്. 

വിവാഹ സത്ക്കാരത്തിനിടെ പൂരി നൽകിയില്ല; അതിഥികൾ തമ്മിൽ കൂട്ടത്തല്ലും കല്ലേറും

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും