44 വീടുകൾ, ബാർ, പള്ളി, സ്കൂൾ; ​ഗ്രാമം അങ്ങനെ തന്നെ വിൽപനയ്ക്ക്, വില...

Published : Nov 13, 2022, 09:41 AM IST
44 വീടുകൾ, ബാർ, പള്ളി, സ്കൂൾ; ​ഗ്രാമം അങ്ങനെ തന്നെ വിൽപനയ്ക്ക്, വില...

Synopsis

30 വർഷങ്ങൾക്ക് മുമ്പാണ് ഇവിടുത്തെ താമസക്കാർ ഈ ഗ്രാമം ഉപേക്ഷിച്ച് പോയത്. 50 -കളിൽ ഇവിടെ നിർമ്മിച്ച ഒരു ജലവൈദ്യുത നിലയം അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ആളുകൾക്ക് ഈ നഗരം വിട്ടുപോവേണ്ടി വന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൂന്ന് പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്ന ഒരു ഗ്രാമം വിൽപനയ്ക്ക്. £227,000 (2,15,97,550.49) ആണ് വില. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സാൾട്ടോ ഡി കാസ്ട്രോയിലാണ് 44 വീടുകൾ, ഒരു ബാർ, ഒരു ഹോസ്റ്റൽ, ഒരു പള്ളി, അനേകം ക്ലാസ് മുറികളുള്ള ഒരു സ്കൂൾ, ഒരു സ്വമ്മിംഗ് പൂൾ എന്നിവയെല്ലാമുള്ള ഈ ഗ്രാമം.

സ്പാനിഷ് റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റ് ഐഡിയലിസ്റ്റയിൽ പറയുന്നത് അനുസരിച്ച്, ഒരിക്കൽ സിവിൽ ഗാർഡ് താമസിച്ചിരുന്ന ഒരു കെട്ടിടവും ഗ്രാമത്തിലുണ്ട്. സമോറ പ്രവിശ്യയിലായി പോർച്ചുഗൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് എത്താൻ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ മതിയാകും.

30 വർഷങ്ങൾക്ക് മുമ്പാണ് ഇവിടുത്തെ താമസക്കാർ ഈ ഗ്രാമം ഉപേക്ഷിച്ച് പോയത്. 50 -കളിൽ ഇവിടെ നിർമ്മിച്ച ഒരു ജലവൈദ്യുത നിലയം അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ആളുകൾക്ക് ഈ നഗരം വിട്ടുപോവേണ്ടി വന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമത്തിന്റെ ഇപ്പോഴത്തെ ഉടമ രണ്ടായിരത്തിലാണ് ഇത് വാങ്ങിയത്. ഒടു ടൂറിസ്റ്റ് സ്പോട്ടാക്കി ഇതിനെ മാറ്റിയെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് അയാൾ ഗ്രാമം വാങ്ങിയത്. എന്നിരുന്നാലും, യൂറോസോൺ പ്രതിസന്ധി കാരണം പദ്ധതി പ്രതീക്ഷിച്ച പോലെ നടന്നില്ല.

'താൻ നഗരത്തിലാണ് താമസിക്കുന്നത് എന്നതുകൊണ്ട് തന്നെ ഗ്രാമം പരിപാലിക്കാൻ സാധിക്കുന്നില്ല എന്നും അതിനാൽ അത് വിൽക്കാൻ ആഗ്രഹിക്കുന്നു' എന്നുമാണ് ഉടമ പറയുന്നത്. റോയൽ ഇൻവെസ്റ്റ് എന്ന കമ്പനിയാണ് ഉടമയ്ക്ക് വേണ്ടി ഇതിന്റെ വിൽപന ഏറ്റെടുത്തിരിക്കുന്നത്. ഉടമ നേരത്തെ അവിടെ ഒരു ഹോട്ടൽ പണിയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അത് നടന്നിരുന്നില്ല. അങ്ങനെ നടന്നാൽ ഉടമയ്ക്ക് സന്തോഷം ആകുമെന്നും കമ്പനി പറഞ്ഞു.

നേരത്തെ  £5.7 മില്ല്യണിനാണ് ഈ ഗ്രാമം വിൽപനയ്ക്ക് വച്ചിരുന്നത്. എന്നാൽ, ആരും അത് വാങ്ങാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ച് കഴിഞ്ഞു. അതിനാലാണ് ഈ വിലയ്ക്ക് ഗ്രാമം ഇപ്പോൾ വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു