സോഷ്യൽ മീഡിയ തൂക്കുമോ ഈ ചായവിൽപ്പനക്കാരിയും? മൊണാലിസയ്ക്ക് ശേഷം നേപ്പാളിലെ സുന്ദരി? കണ്ണെടുക്കാതെ നെറ്റിസണ്‍സ്

Published : Jul 03, 2025, 11:25 AM IST
viral tea seller

Synopsis

അവളുടെ മുടി ബോബ് കട്ട് ചെയ്തിരിക്കുകയാണ്. മുഖത്തേക്ക് മുടിയിഴകൾ മുറിച്ചിട്ടിരിക്കുന്നതും കാണാം. ഒരു ചെറിയ ചുവന്ന പൊട്ട് കൂടി അവൾ വച്ചിട്ടുണ്ട്.

മൊണാലിസയെ ഓർമ്മയില്ലേ? കുംഭമേളയിൽ മാല വിൽക്കാനെത്തി ഇന്റർനെറ്റിൽ തരം​ഗമായി മാറിയ ആ പെൺകുട്ടി. അതുപോലെ, ആളുകളെ കണ്ടെടുക്കാനും ആഘോഷിക്കാനും സോഷ്യൽ മീഡിയ വേറെ ലെവലാണ്. അങ്ങനെ ഒരു പെൺകുട്ടിയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നേപ്പാളിലെ ഒരു ചായവിൽപ്പനക്കാരിയായ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ മനം കവരുന്നത്.

റോഡരികിൽ ഉള്ള ഒരു കടയിൽ നിന്നും ചായ വിൽക്കുന്ന അവളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ഷെയർ ചെയ്യുന്നത്. നാച്യുറൽ ബ്യൂട്ടി എന്നാണ് അവളുടെ സൗന്ദര്യത്തെ ആളുകൾ വിശേഷിപ്പിക്കുന്നത്. എന്തൊരു സുന്ദരിയാണ്, എന്തൊരു ക്യൂട്ടാണ് തുടങ്ങിയ കമന്റുകൾ വേറെയും.

ഇളം നീല നിറത്തിലുള്ള സ്യൂട്ടിനൊപ്പം വെള്ളനിറത്തിലുള്ള ഒരു ദുപ്പട്ടയാണ് അവളുടെ വേഷം. എത്ര സിംപിളായിട്ടാണ് അവൾ ഒരുങ്ങിയിരിക്കുന്നത് എന്നും നെറ്റിസൺസ് കമന്റുകളിൽ പറയുന്നുണ്ട്.

അവളുടെ മുടി ബോബ് കട്ട് ചെയ്തിരിക്കുകയാണ്. മുഖത്തേക്ക് മുടിയിഴകൾ മുറിച്ചിട്ടിരിക്കുന്നതും കാണാം. ഒരു ചെറിയ ചുവന്ന പൊട്ട് കൂടി അവൾ വച്ചിട്ടുണ്ട്. വളരെ കുറച്ച് മിനിറ്റുകളുള്ള അവളുടെ വീഡിയോ തന്നെ സോഷ്യൽ മീഡിയയിൽ‌ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. അവളുടെ സൗന്ദര്യത്തെയും സിംപിളായിട്ടുള്ള ലുക്കിനെയും നിർത്താതെ പുകഴ്ത്തുകയാണ് പലരും.

 

 

കാഠ്മണ്ഡുവിലെ തെരുവുകളിലാണ് അവളുടെ ചായക്കട സ്ഥിതി ചെയ്യുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടുകഴി‍ഞ്ഞു. അവൾ സിംപിൾ മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന ആളും കൂടിയാണ് എന്നും ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടു.

ഇതുപോലെ, 2016 -ൽ, അർഷാദ് ഖാൻ എന്ന പാകിസ്ഥാൻ ചായവിൽപ്പനക്കാരനായ യുവാവിന്റെ ഒരു ഫോട്ടോയും വൻ ശ്രദ്ധ നേടിയയിരുന്നു. യുവാവിന്റെ നീലക്കണ്ണുകൾക്ക് അന്ന് വലിയ ആരാധകരായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?