
'പൊട്ടിപ്പൊളിഞ്ഞ സീറ്റുകൾ, ഉപയോഗമില്ലാത്ത സ്റ്റാഫ് അംഗങ്ങൾ... എല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും മോശം എയര്‍ ലൈനുള്ള ഓസ്കാര്‍ അവാര്‍ഡ് എയര്‍ ഇന്ത്യയ്ക്ക് തന്നെ'യെന്ന ബിജെപി നേതാവിന്‍റെ വാക്കുകൾക്ക് പിന്നാലെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ രംഗത്ത്. ബിജെപി നേതാവും വക്താവുമായ ജൈവീർ ഷെർഗിലാണ് എയര്‍ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്. സ്വകാര്യ പൈലറ്റ് ലൈസന്‍സുള്ള സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് ജൈവീർ ഷെർഗിൽ.
ഏറ്റവും മോശം എയർലൈനുകൾക്ക് നല്‍കുന്ന ഒരു ഓസ്കാർ ഉണ്ടെങ്കിൽ എല്ലാ വിഭാഗത്തിലും എയര്‍ ഇന്ത്യ അത് സ്വന്തമാക്കിയേനെ. തകർന്ന സീറ്റുകൾ, മോശം സ്റ്റാഫ്, ദയനീയമായ "ഓൺ ഗ്രൗണ്ട്" സപ്പോർട്ട് സ്റ്റാഫ്, കൂക്കി വിളിക്കുന്ന കസ്റ്റമർ സര്‍വ്വീസ് ! എയർ ഇന്ത്യയില്‍ പറക്കുന്നത് സുഖകരമായ അനുഭവമല്ല, പക്ഷേ, ഇന്ന് എല്ലാ റെക്കോർഡുകളും അത് തകർത്തു. നിരാശനായ ജൈവീർ ഷെർഗിൽ തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു. ഏതാനും ദിവസം മുമ്പ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, എയര്‍ ഇന്ത്യയിലെ പൊട്ടിയ സീറ്റുകളെ കുറിച്ച് പരാതി പറഞ്ഞതിന് പിന്നാലെയാണ് ജൈവീർ ഷെർഗിലിന്‍റെ വിമർശനം.
Read More: മാർപ്പാപ്പയുടെ മരണവും വത്തിക്കാന്‍റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം
Watch Video: കുഭമേളയ്ക്കെത്തിയ ഭാര്യയെ വീഡിയോ കോൾ ചെയ്ത് ഭർത്താവ്, ഫോൺ ഗംഗയിൽ മുക്കി പുണ്യസ്നാനം നടത്തി ഭാര്യ; വീഡിയോ വൈറൽ
എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ എഐ 436 ൽ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, എനിക്ക് സീറ്റ് നമ്പർ 8 സിയായിരുന്നു അനുവദിച്ചത്. ഞാൻ സീറ്റിൽ ഇരുന്നു, സീറ്റ് തകർന്ന് കുഴിഞ്ഞ് പോയി. ഇരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. സീറ്റ് മോശമാണെങ്കിൽ എന്തിനാണ് എനിക്ക് സീറ്റ് അനുവദിച്ചതെന്ന് ഞാൻ ജീവനക്കാരോട് ചോദിച്ചപ്പോൾ, ഈ സീറ്റ് നല്ലതല്ലെന്നും അതിന്‍റെ ടിക്കറ്റ് വിൽക്കരുതെന്നും മാനേജ്മെന്‍റിനെ നേരത്തെ അറിയിച്ചിരുന്നുവെന്നായിരുന്നു അവരുടെ മറുപടിയെന്ന് കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു. പരാതി വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ചും ടിക്കറ്റ് വിവരങ്ങൾ ഡിഎമ്മുമായി പങ്കിടാനും ആവശ്യപ്പെട്ട് എയര്‍ഇന്ത്യ ജൈവീർ ഷെർഗിലിന് മറു കുറിപ്പെഴുതി. എന്നാല്‍, സാധാരണക്കാരായ എയര്‍ ഇന്ത്യ യാത്രക്കാര്‍ ഇത്തരം പ്രശ്നങ്ങൾ ദിവസവും അനുഭവിക്കുകയാണെന്നും അതിന് എന്തെങ്കിലും ഒരു ശാശ്വത പരിഹാരം കണാന്‍ കഴിയുമോയെന്നും ചിലര്‍ഒ എഴുതി.