എമിറേറ്റ്സിലെ ഒരു കാബിൻ ക്രൂ അം​ഗത്തിന്റെ ശമ്പളം കണക്കാക്കുന്നത് ഇങ്ങനെ! അമ്പരന്ന് നെറ്റിസൺസ്

Published : May 29, 2026, 05:19 PM IST
viral post

Synopsis

എമിറേറ്റ്സ് വിമാനങ്ങളിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ ശമ്പളം എങ്ങനെയാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ക്യാബിൻ ക്രൂ അംഗത്തിന്റെ പ്രതിമാസ വരുമാനം ഫിക്സഡ് പേ, ഫ്ലൈയിംഗ് അവേഴ്സ്, അലവൻസുകൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ചേർന്നതാണത്രെ. 

ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചുമെല്ലാം ആളുകൾക്ക് സ്വതവേ ഒരു കൗതുകമുണ്ട് അല്ലേ? എമിറേറ്റ്‌സ് വിമാനങ്ങളിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ ശമ്പളവിവരങ്ങൾ വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിമാനക്കമ്പനികളിലെ ശമ്പളം എങ്ങനെയാണ് എന്ന് ലളിതമായ രീതിയിലാണ് ഈ പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്. @panthi_22 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഒരു ക്യാബിൻ ക്രൂ അംഗത്തിന്റെ പ്രതിമാസ വരുമാനം ഫിക്സഡ് പേ, ഫ്ലൈയിംഗ് അവേഴ്സ് , അലവൻസുകൾ എന്നതിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നതെന്നും ഇതിൽ പറയുന്നു.

പോസ്റ്റ് പ്രകാരം, ക്യാബിൻ ക്രൂ അംഗങ്ങളുടെ ശമ്പളം പ്രധാനമായും മൂന്ന് ഘടകങ്ങൾ ചേർന്നതാണ്: ഒരു ഫിക്സഡ് ബേസിക് സാലറി, മണിക്കൂർ കണക്കാക്കിയുള്ള ഫ്ലൈയിംഗ് പേ, വിദേശയാത്രകളിലെ ഭക്ഷണച്ചെലവിനുള്ള ആനുകൂല്യമായ ഓവർസീസ് മീൽ അലവൻസ്.

പ്രതിമാസം 4,980 ദിർഹം ആണ് അടിസ്ഥാന ശമ്പളം. ഇത് ഏകദേശം 1.13 ലക്ഷം ഇന്ത്യൻ രൂപ വരും. രണ്ടാമതായി വിമാനത്തിൽ ജോലി ചെയ്യുന്ന സമയത്തിനനുസരിച്ചുള്ള ഫ്ലൈയിംഗ് പേയാണ്. ഒരു മണിക്കൂറിന് 69.6 ദിർഹം എന്ന നിരക്കിലാണ് ഇത് കണക്കാക്കുന്നത്. സാധാരണയായി ഒരു മാസം ഏകദേശം 80 മുതൽ 100 മണിക്കൂർ വരെയാണ് ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരിക. അതുകൊണ്ട് തന്നെ ഫ്ലൈറ്റ് ഷെഡ്യൂളുകളെയും സർവീസുകളെയും ആശ്രയിച്ച് ആകെ വരുമാനത്തിൽ വ്യത്യാസമുണ്ടാകാം. അടുത്തതായി മീൽ അലവൻസാണ്. വിദേശ രാജ്യങ്ങളിൽ ലേ ഓവർ ചെയ്യേണ്ടി വരുന്ന സമയത്ത് നൽകുന്ന ഭക്ഷണത്തിന്റെ അലവൻസാണിത്.

 

 

അതായത്, ഒരു ക്യാബിൻ ക്രൂ അംഗത്തിന് വിമാനത്തിൽ ജോലി ചെയ്യുന്ന മണിക്കൂറുകളും അവർക്ക് ലഭിക്കുന്ന അസൈൻമെന്റുകളും അനുസരിച്ച് പ്രതിമാസം ശരാശരി 11,244 ദിർഹം (ഏകദേശം 2.94 ലക്ഷം ഇന്ത്യൻ രൂപ) വരെ ശമ്പളം ലഭിക്കാമെന്നാണ് പറയുന്നത്. കമ്പനി നൽകുന്ന താമസസൗകര്യം ഉപയോഗപ്പെടുത്താത്ത ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ ലഭിച്ചേക്കാമെന്നും പോസ്റ്റിൽ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ, പ്രതിമാസം 5,255 ദിർഹം (ഏകദേശം 1.32 ലക്ഷം രൂപ) അക്കൊമഡേഷൻ അലവൻസായും, 560 ദിർഹം (ഏകദേശം 14,000 രൂപ) ട്രാൻസ്‌പോർട്ട് അലവൻസായും ലഭിക്കും.

എന്തായാലും, ഇങ്ങനെയൊക്കെയാണോ ഒരു ക്യാബിൻ ക്രൂ അം​ഗത്തിന് കിട്ടുന്ന ശമ്പളം കണക്കാക്കുന്നത് എന്ന കൗതുകമാണ് പോസ്റ്റ് നെറ്റിസൺസിലുണ്ടാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലില്‍ മുറിയെടുത്തപ്പോഴുണ്ടായ അനുഭവം, കണ്ണാടിക്ക് 8000 രൂപ! വീഡിയോ റെക്കോര്‍ഡ് ചെയ്ത് വയ്ക്കണമെന്ന് യുവാവ്
ഒരു പ്രയോജനവുമില്ലാത്ത ജോലിയാണ് ലിഫ്റ്റ് ഓപ്പറേറ്റർമാരുടേത്; പോസ്റ്റ് വൈറലായതോടെ വൻ വിമർശനം