'യൂറോപ്പിൽ ഇത് സ്വപ്നം മാത്രം, പക്ഷേ ഇന്ത്യയിൽ...'; രാവിലെ 6.50 ന് സിനിമാ പ്രദ‍ർശനത്തിനൊപ്പമുള്ള ഓപ്ഷൻ കണ്ട് അത്ഭുതപ്പെട്ട് ഫ്രഞ്ച് യുവതി

Published : Mar 28, 2026, 06:08 PM IST
Julia Chaigneau

Synopsis

ഇന്ത്യയിലെ ഒരു മാളിൽ അതിരാവിലെ 6.50-നുള്ള സിനിമാ പ്രദർശനത്തിനൊപ്പം പ്രഭാതഭക്ഷണത്തിനുള്ള ഓപ്ഷനും കണ്ട് അത്ഭുതപ്പെട്ട ഫ്രഞ്ച് യുവതിയുടെ അനുഭവം. യൂറോപ്പിൽ ഇത് സ്വപ്നം മാത്രമാണെന്ന് ജൂലിയ ചൈഗ്‌നോ എന്ന യുവതി കുറിച്ചതോടെ പോസ്റ്റ് വൈറലാവുകയും ഇന്ത്യയുടെ സേവന സംസ്കാരത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

 

ലോക സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സിനിമാ അനുഭവമാണ് ഇന്ത്യൻ സിനിമ സമ്മാനിക്കുക. പാട്ടും ഡാൻസും ഇത്രയറെയുള്ള മറ്റൊരു സിനിമാ മേഖല ലോകത്തില്ലെന്നത് തന്നെ. എന്നാൽ. രാവിലെ 6.50 ന് തുടങ്ങുന്ന ഒരു സിനിമയ്ക്കൊപ്പമുള്ള ഒരു ഓപ്ഷൻ കണ്ട് ഫ്രഞ്ച് യുവതി ഞെട്ടി. തങ്ങളുടെ നാടായ യൂറോപ്പിൽ ഇതൊല്ലാം സ്വപ്നത്തിൽ മാത്രമെന്നാണ് യുവതിയുടെ അഭിപ്രായം. ജൂലിയ ചൈഗ്‌നോ എന്ന ഫ്രഞ്ച് യുവതിയാണ് ഒരു മാളിലെ അതിരാവിലെയുള്ള സിനിമാ പ്രദ‍ർശനത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റിനുള്ള ഓപ്ഷനുമുണ്ടെന്ന് അത്ഭുതത്തോടെ പങ്കുവച്ചത്.

യൂറോപ്പിൽ ഇതൊരു സ്വപ്നം മാത്രം

തന്‍റെ സിനിമാനുഭവം പങ്കുവെച്ചുകൊണ്ട് അവർ എഴുതി, "ഇന്ത്യയിൽ മാത്രമേ രാവിലെ 6:50 ന് ഒരു സിനിമയ്ക്ക് വൈവിധ്യമാർന്ന ഭക്ഷണവുമായി ഒരു മാൾ തുറക്കുന്നത് കാണാൻ കഴിയൂ. ആ സമയത്ത് ഞാൻ ഒരിക്കലും ലഭ്യമായ ഭക്ഷണത്തിനായി പോകാൻ ധൈര്യപ്പെടില്ലായിരുന്നു, ഇവിടെയാണ് ഞാൻ ഒരു പനീർ ടിക്ക സാൻഡ്‌വിച്ച്, വെജ് ക്ലബ് അല്ലെങ്കിൽ ആലു ബർഗർ തെരഞ്ഞെടുക്കുന്നത്. യൂറോപ്പിൽ എനിക്ക് ഇത് സ്വപ്നം കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ... ഇതുപോലുള്ള ഒരു ആദ്യകാല സിനിമയ്ക്ക് പ്രാചി സേഥി മാത്രമേ എന്നെ അനുഗമിക്കൂ. എനിക്ക് ഇന്ത്യയെ വളരെ ഇഷ്ടമാണ്. എനിക്ക് അത് ഒരിക്കലും മതിയാകില്ല." ജൂലിയ ചൈഗ്‌നോ വാചാലയായി.

 

 

ഭൂമിയിലെ ഏറ്റവും മികച്ച സേവന വ്യവസായം

ജൂലിയയുടെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈലായി. പിന്നാലെ നിരവധി പേർ ഇന്ത്യയുടെ സേവന സംസ്കാരത്തെ കുറിച്ച് വാചാലരായി. "ഇതുകൊണ്ടാണ് ഞങ്ങൾ ഇന്ത്യൻ പ്രഭാത ഭക്ഷണം, സിനിമകൾ, ഭ്രാന്ത് എന്നിവയെല്ലാം ഒരേസമയം ഇഷ്ടപ്പെടുന്നത്" എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "4.30 -ലെ ഷോയ്ക്ക് എനിക്ക് പോപ്‌കോണിനുള്ള ഓപ്ഷനുകൾ ഉണ്ടായിരുന്നു, അതും ഇന്ത്യയിൽ മാത്രം." മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ഇന്ത്യയുടെ ആതിഥ്യമര്യാദയാണ് അതെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭൂമിയിലെ ഏറ്റവും മികച്ച സേവന വ്യവസായം ഇന്ത്യയിൽ മാത്രമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം ഇത് ഇന്ത്യയിൽ മാത്രമല്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. യൂറോപ്പിലും ഇത് നിലവിലുണ്ട്. രാവിലെ 6 മണിക്ക് തന്നെ ഓപ്പൺഹൈമറിൽ ഐമാക്സ് ഷോകൾ ഉണ്ടായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

റെസ്റ്റോറന്റിലെ ആ വെള്ളക്കുപ്പി ഒരു 'ചതി'യാണോ? കുറിപ്പ് ചർച്ചയാകുന്നു!
സിനിമാ തിയേറ്ററിൽ കൂട്ടത്തല്ല്, 'ധുരന്ധർ 2' -വിന് കുട്ടിയുമായി എത്തിയതിനെച്ചൊല്ലി തർക്കം