
പൊതുസ്ഥലങ്ങളിൽ ദമ്പതികൾ തമ്മിൽ തർക്കിക്കുന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വൈറൽ വിഷയങ്ങളാണ്. അതും പൊതുനിരത്തിലാകുമ്പോൾ. എന്നാല്‍ അത്തരമൊന്ന് നടക്കുമ്പോൾ പലപ്പോഴും കാഴ്ചക്കാരായ നാട്ടുകാര്‍ അതിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. എന്നാല്‍, ബധിരരും മൂകരുമായ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ റെൽവേ സ്റ്റേഷനില്‍ വച്ച് നടന്ന ഒരു വഴക്ക് സ്റ്റേഷനിലെ യാത്രക്കാര്‍ കണ്ടെങ്കിലും ആരും ഇടപെടാതെ മാറിനില്‍ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. മിക്ക കാഴ്ചക്കാരും ചോദിച്ചത് എന്തുകൊണ്ടാണ് ആരും ഇടപെടാതിരുന്നതെന്ന്.
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ റെല്‍വേ സ്റ്റേഷനില്‍ വച്ച് ബധിരരും മൂകരുമായ ദമ്പതികൾ തമ്മില്‍ ശാരീരികമായി അക്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവ്, ഭാര്യയുടെ മുടി പിടിച്ച് വലിക്കുന്നതും തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി കരയുകയും ആംഗ്യ ഭാഷയില്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവും സമാനമായ രീതിയില്‍ ആംഗ്യ ഭാഷ്യയിലാണ് യുവതിയോട് സംസാരിച്ചത്. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് അവ്യക്തമായിരുന്നു. എന്നാല്‍, ഒരു സ്ത്രീയെ അതും സംസാരിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയെ തല്ലുന്നത് കണ്ട് സ്റ്റോഷനില്‍ ഉള്ള ആരും തന്നെ ഇടപെട്ടില്ല. ഒടുവിൽ മറ്റൊരു സ്ത്രീ വന്ന് ഭര്‍ത്താവിനെ പിടിച്ച് മാറ്റുന്നതും ഒരു കുട്ടി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. ഗ്വാളിയോർ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവമെന്ന് വീഡിയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സൂചനകളുണ്ട്.
സമൂഹ മാധ്യമ പ്രതികരണം
വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളും അസ്വസ്ഥരായി. ചിലര്‍ എന്തുകൊണ്ടാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ സംഭവത്തില്‍ ഇടപെടാതിരുന്നതെന്ന് ചോദിച്ചു. മറ്റ് ചിലര്‍ ഇത്രയേറെ ഉപദ്രവിച്ചിട്ടും അവരെന്താണ് തിരിച്ച് അടിക്കാത്തതെന്നായിരുന്നു ചോദിച്ചത്. അതേസമയം മറ്റൊരു ഉപഭോക്താവ്, പെട്ടെന്ന് വരൂ ഇല്ലെങ്കില്‍ ട്രെയിന്‍ പോകുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും എന്നാല്‍, അയാൾ അവരെ മര്‍ദ്ദിച്ചതിനാല്‍ അവര്‍ അയാളുടെ കൂടെ പോകാന്‍ വിസമ്മതിച്ചതാണെന്നും കുറിച്ചു.