'യാതൊരു സമ്മർദ്ദവുമില്ലാത്ത യാത്ര'; ആദ്യമായി ഹൈദരാബാദ് മെട്രോയിൽ, 10/10 മാർക്ക് നൽകി ഓസ്ട്രേലിയക്കാരി

Published : Nov 25, 2026, 03:33 PM IST
viral video

Synopsis

ഇന്ത്യയിൽ ഇതുവരെ ട്രെയിൻ യാത്ര നടത്തിയിട്ടില്ലെന്നും ഓസ്‌ട്രേലിയയിലെ ട്രെയിൻ യാത്രകളുമായി താരതമ്യം ചെയ്യാനാണ് ഹൈദരാബാദ് മെട്രോയിൽ കയറിയതെന്നും ക്രിസ്റ്റൽ വ്യക്തമാക്കി.

ഇന്ത്യൻ സന്ദർശനത്തിനിടെ ആദ്യമായി ഹൈദരാബാദ് മെട്രോയിൽ യാത്ര ചെയ്ത ഓസ്‌ട്രേലിയൻ യുവതിയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന ക്രിസ്റ്റൽ എന്ന യുവതിയാണ് ഭർത്താവിനും മകനുമൊപ്പം ഇന്ത്യയിലെത്തിയപ്പോൾ ഹൈദരാബാദ് മെട്രോയിൽ യാത്ര നടത്തിയത്. യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

താൻ പ്രതീക്ഷിച്ചതിലും മികച്ച അനുഭവമായിരുന്നു യാത്രയെന്നും 'യാതൊരു സമ്മർദ്ദവുമില്ലാത്ത യാത്ര' എന്നാണ് ഇതിനെ വിശേഷിപ്പിക്കാൻ കഴിയുകയെന്നും ക്രിസ്റ്റൽ വീഡിയോയിൽ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ആകർഷിച്ചത് വൃത്തിയും സൗകര്യങ്ങളും

ഇന്ത്യയിൽ ഇതുവരെ ട്രെയിൻ യാത്ര നടത്തിയിട്ടില്ലെന്നും ഓസ്‌ട്രേലിയയിലെ ട്രെയിൻ യാത്രകളുമായി താരതമ്യം ചെയ്യാനാണ് ഹൈദരാബാദ് മെട്രോയിൽ കയറിയതെന്നും ക്രിസ്റ്റൽ വ്യക്തമാക്കി. മെട്രോ സ്റ്റേഷനിൽ പ്രവേശിച്ചപ്പോൾ തന്നെ അവിടുത്തെ വൃത്തി തന്നെ ഏറെ ആകർഷിച്ചു. ട്രെയിനിനുള്ളിലും ഇതേ വൃത്തിയുണ്ടായിരുന്നു. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനായി പ്രത്യേക കോച്ച് ഒരുക്കിയിട്ടുള്ളതിനെയും അവർ പ്രശംസിച്ചു.

മെട്രോയ്ക്ക് പത്തിൽ പത്ത്

വേഗതയേറിയതും വൃത്തിയുള്ളതും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ് ഹൈദരാബാദ് മെട്രോയെന്നാണ് ക്രിസ്റ്റലിന്റെ വിലയിരുത്തൽ. യാത്ര താൻ ഏറെ ആസ്വദിച്ചെന്നും മെട്രോയ്ക്ക് പത്തിൽ പത്ത് മാർക്ക് നൽകുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, തിരക്കില്ലാത്ത സമയത്തായിരുന്നു തന്റെ യാത്രയെന്നും തിരക്കേറിയ സമയത്തായിരുന്നുവെങ്കിൽ അനുഭവം വ്യത്യസ്തമായിരിക്കാമെന്നും ക്രിസ്റ്റൽ സമ്മതിച്ചു.

ക്രിസ്റ്റലിന്റെ വീഡിയോയ്ക്ക് താഴെ ഹൈദരാബാദ് മെട്രോയിലെ തിരക്കേറിയ സമയത്തെ യാത്രയെക്കുറിച്ചുള്ള സജീവ ചർച്ചകളാണ് നടക്കുന്നത്. തിരക്കുണ്ടെങ്കിലും മെട്രോയിലെ മൊത്തത്തിലുള്ള യാത്രാനുഭവം മികച്ചതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, തിരക്കേറിയ സമയങ്ങളിൽ യാത്ര അസൗകര്യമാകുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

"വളരെയധികം തിരക്കില്ലാത്തിടത്തോളം ഹൈദരാബാദ് മെട്രോയിലെ യാത്ര സുഖകരമാണ്" എന്നായിരുന്നു ഒരാളുടെ കമന്റ്. തിരക്കേറിയ സമയങ്ങളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചിൽ പോലും വലിയ തിരക്കുണ്ടാകാമെന്നും ആ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ആശയങ്ങളുടെ ഉത്സവത്തിന് ഇനി വെറും മണിക്കൂറുകൾ; 'അഗോറ'യ്ക്ക് തലസ്ഥാനമൊരുങ്ങി, നിങ്ങളോ?
ആശുപത്രി ശുചിമുറിയിൽ പുകവലിക്കാൻ ശ്രമം; തടഞ്ഞ നഴ്‌സിനെ മർദ്ദിച്ച 66 -കാരന് തടവ്