1943-44 പേപ്പറിന്‍റെ പരമാവധി മാർക്ക് 100 ആണ്, പാസ് മാർക്ക് 33 ഉം.  പരീക്ഷാ ദൈർഘ്യം 2.5 മണിക്കൂർ എന്നും എഴുതിയിരിക്കുന്നു. ചോദ്യങ്ങളില്‍ സ്വർണ്ണത്തിന്‍റെ വില മുതൽ മാവിനായി ചെലവഴിക്കുന്ന പണത്തെ കുറിച്ച് വരെ സൂചിപ്പിക്കുന്നു. കൂടാതെ മാർക്കറ്റ് വില ചോദിച്ച് ഒരു ബിസിനസ്സ് കത്ത് എഴുതാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെടുന്നുമുണ്ട്.


രോ കാലഘട്ടത്തിലും അതാത് കാലത്തെ മാറ്റങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഓരോ സമൂഹവും വിദ്യാഭ്യാസ സമ്പ്രദായത്തെ പുതുക്കിപ്പണിയാറുണ്ട്. അപ്പോള്‍ മാത്രമാണ് പുതിയ തലമുറ ഏറ്റവും പുതിയ കാര്യങ്ങളില്‍ അവഗാഹം നേടുന്നത്. അതുകൊണ്ട് തന്നെ പഴയ തലമുറയുടെ വിദ്യാഭ്യസ രീതിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ തലമുറയുടേത്. ഉദാഹരണത്തിന് അന്ന് ഓട്ടോമൊബൈൽ എഞ്ചിനീയർമാർക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് മാത്രമേ പഠിക്കാന്‍ ഉണ്ടായിരുന്നൊള്ളൂ. എന്നാല്‍ ഇന്നാകട്ടെ ഇലക്ട്രോണിക് വാഹനങ്ങൾ അല്ലെങ്കിൽ ഇവികൾ ഒരു കാർ നിർമ്മിക്കുന്നതിന് അതേ എഞ്ചിനീയർമാർ ഇലക്ട്രോണിക് സർക്യൂട്ടറിയുടെ അടിസ്ഥാനം കൂടി മനസ്സിലാക്കണം. ഈ വ്യത്യാസം ചൂണ്ടിക്കാണിക്കാന്‍ റിട്ടേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ബദ്‌രി ലാൽ സ്വർണാകർ പഴയ അഞ്ചാം ക്ലാസിലെ ഒരു ചോദ്യ പേപ്പര്‍ ഇന്‍റര്‍നെറ്റില്‍ പങ്കുവച്ചു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ നെറ്റിസണ്‍സിന്‍റെ ശ്രദ്ധനേടി. 

Scroll to load tweet…

ബിടെക് ബിരുദധാരി, ഇന്ന് കല്‍ക്കത്തയിലെ ഊബര്‍ ഡ്രൈവര്‍; ദീപ്തയുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

അദ്ദേഹം പങ്കുവച്ച ചോദ്യപേപ്പര്‍ 80 വര്‍ഷം മുമ്പത്തെതായിരുന്നു. അതായത് 1943-44 ലെ അഞ്ചാം ക്ലാസുകാരുടെ അർദ്ധവാർഷിക പരീക്ഷയുടെ പേപ്പറായിരുന്നു അത്. " 1943-44 ലെ ഇന്ത്യയിലെ അഞ്ചാം ക്ലാസുകാരുടെ അർദ്ധവാർഷിക പരീക്ഷയിലെ പേപ്പറുകളുടെ നിലവാരം നോക്കൂ. #മെട്രിക്_സിസ്റ്റം വളരെ എളുപ്പമാക്കിയിരിക്കുന്നു!' അദ്ദേഹം ചോദ്യപേപ്പര്‍ പങ്കുവച്ച് കൊണ്ട് എഴുതി. അഞ്ചാം ക്ലാസിലെ കുട്ടികൾക്കുള്ള കൊമേഴ്‌സിന്‍റെ ചോദ്യപേപ്പർ ആയിരുന്നു അത്. അവർ പഠിക്കുന്ന എല്ലാ കൊമേഴ്സും മാത്തമാറ്റിക്സ് പേപ്പറിലെ ചോദ്യങ്ങളിൽ നിന്നാണ് ചോദിച്ചിരുന്നത്. ചോദ്യങ്ങള്‍ ഇന്നത്തേതിനേക്കാള്‍ കഠുപ്പമേറിയതാണെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി. 

1943-44 പേപ്പറിന്‍റെ പരമാവധി മാർക്ക് 100 ആണ്, പാസ് മാർക്ക് 33 ഉം. പരീക്ഷാ ദൈർഘ്യം 2.5 മണിക്കൂർ എന്നും എഴുതിയിരിക്കുന്നു. ചോദ്യങ്ങളില്‍ സ്വർണ്ണത്തിന്‍റെ വില മുതൽ മാവിനായി ചെലവഴിക്കുന്ന പണത്തെ കുറിച്ച് വരെ സൂചിപ്പിക്കുന്നു. കൂടാതെ മാർക്കറ്റ് വില ചോദിച്ച് ഒരു ബിസിനസ്സ് കത്ത് എഴുതാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെടുന്നുമുണ്ട്. അന്നത്തെ വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ന് കുട്ടികൾക്ക് നല്‍കുന്ന ചോദ്യങ്ങള്‍ വളരെ ലളിതമാണെന്ന് നെറ്റിസണ്‍സ് കുറിച്ചു. ഇന്ന്, ഒരു കുട്ടിക്ക് ഗണിതശാസ്ത്രം എന്ന ആശയത്തെക്കുറിച്ച് മാത്രമേ വ്യക്തതയുള്ളൂ, യഥാർത്ഥ ജീവിതത്തിൽ അതിന്‍റെ പ്രയോഗം പക്ഷേ അവനറിയില്ല. 80 വർഷം മുമ്പുള്ള കൊമേഴ്‌സ് പേപ്പർ ചെറുപ്പം മുതലേ കൊമേഴ്‌സ് എന്താണെന്നും അതില്‍ അടിസ്ഥാന ഗണിതശാസ്ത്രം എങ്ങനെ പ്രയോഗിക്കുന്നുവെന്നും മനസ്സിലാക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. 

'സഹാറാ മരുഭൂമിയുടെ കണ്ണ്'; അന്താരാഷ്ട്രാ ബഹിരാകാശ നിലയം പുറത്ത് വിട്ട ചിത്രങ്ങള്‍ വൈറല്‍