പെൺകുട്ടിയുടെ മുങ്ങിമരണം റിപ്പോർട്ട് ചെയ്യാൻ നദിയിലിറങ്ങി, പിന്നാലെ ഭയന്ന് മാറി റിപ്പോർട്ടർ, കാലിൽ തടഞ്ഞത് മൃതദേഹം; വീഡിയോ വൈറൽ

Published : Jul 22, 2025, 05:07 PM IST
Reporter found girls body in river

Synopsis

നദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ നദിയിലിറങ്ങിയ റിപ്പോര്‍ട്ടറുടെ കാലില്‍ മൃതദേഹം തടയുകയായിരുന്നു. 

 

ടക്കുകിഴക്കൻ ബ്രസീലിലെ മെറിം നദിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയായിരുന്നു റൈസ എന്ന 13 വയസുകാരി മുങ്ങി മരിച്ചത്. കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബ്രസീലിയന്‍ റിപ്പോര്‍ട്ടർ നദിയിലിറങ്ങി ആഴം പരിശോധിക്കുന്നതിനിടെ ചവിട്ടയത് പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ഭയന്ന് പോയ റിപ്പോര്‍ട്ടർ നദിയില്‍ നിന്നും പെട്ടെന്ന് കരയ്ക്ക് സമീപത്തേക്ക് നീന്തുന്നതും തുടര്‍ന്ന് കരയിലുള്ളവരോട് സംസാരിക്കുന്നതുമായി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.

വടക്ക് കിഴക്കൻ ബ്രസീലിലെ ബകാബലിലെ മെറിം നദിയിലാണ് കുട്ടിയെ കാണാതായത്. കുട്ടി വീണു പോയ ഭാഗത്തെ നദിക്ക് വലിയ ആഴമില്ലെന്ന് തെളിയിക്കുന്നതിനായി റിപ്പോര്‍ട്ടർ ലെനിൽഡോ ഫ്രാസാവോ, നദിയിൽ നെഞ്ചോളം വെള്ളത്തിലിറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതുവായ എന്തിലോ ചവിട്ടിയത്. അസ്വസ്ഥത തോന്നിയ ലെനിൽഡോ പെട്ടെന്ന് കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീണ്ടും താന്‍ നിന്ന സ്ഥലത്തേക്ക് നോക്കി അവിടെ എന്തോ ഒന്ന് ഉണ്ടെന്ന് അദ്ദേഹം കരയിലേക്ക് നോക്കി വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാം.

 

 

'വെള്ളത്തിന്‍റെ അടിയിൽ എന്തോ ഉണ്ടെന്ന് ഞാൻ കരുതുന്നു. അതൊരു കൈ പോലെ തോന്നി - അത് അവളായിരിക്കുമോ?' ലെനിൽഡോ കരയിൽ നില്‍ക്കുന്നവരോടായി ചോദിച്ചു. പിന്നാലെ അഗ്നി ശമന സേന ലെനിൽഡോ നിന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. പിന്നാലെ അതേ സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ് മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂൺ 30 നായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്.

 

PREV
Read more Articles on
click me!

Recommended Stories

ജോലിക്ക് എന്നും 40 മിനിറ്റ് നേരത്തെ എത്തും, ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടിയിൽ തെറ്റില്ല എന്ന് കോടതിയും
സെക്യൂരിറ്റി ​ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്, പോസ്റ്റ് ഷെയർ ചെയ്ത് ഇന്ത്യൻ ഫൗണ്ടർ