'മുംബൈയിലെ ജീവിതം മടുത്തു, ഭോപ്പാലിൽ സമാധാനവും സന്തോഷവും'; വെൽത്ത് മാനേജറുടെ കുറിപ്പ് വൈറൽ

Published : Aug 17, 2026, 12:14 PM IST
Bhopal

Synopsis

വൻനഗരമായ മുംബൈയിലെ ഉയർന്ന ജീവിതച്ചെലവും തിരക്കും മടുത്ത് ഭോപ്പാലിലേക്ക് താമസം മാറിയ വെൽത്ത് മാനേജറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറഞ്ഞ വാടക, മികച്ച യാത്രാസൗകര്യം, സമ്മർദ്ദരഹിതമായ തൊഴിൽ അന്തരീക്ഷം തുടങ്ങി 14 കാരണങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഈ അനുഭവം ചെറിയ നഗരങ്ങളിലെ മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

ൻനഗരങ്ങളിലെ ഉയർന്ന വാടകയും ഗതാഗതക്കുരുക്കും മടുത്ത് ചെറുമധ്യ നഗരങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വിട്ട് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് താമസം മാറ്റിയതിന്‍റെ കാരണങ്ങൾ വ്യക്തമാക്കി വെൽത്ത് മാനേജറായ കല്യാൺ കുമാർ ബിസ്വാൾ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രത്യേക ശ്രദ്ധ നേടുന്നു. കുറഞ്ഞ ജീവിതച്ചെലവും മെച്ചപ്പെട്ട ജീവിതരീതിയുമാണ് തനിക്ക് ഭോപ്പാൽ സമ്മാനിക്കുന്നതെന്നും ബിസ്വാൾ കൂട്ടിച്ചേർക്കുന്നു.

ആ 14 കാരണങ്ങൾ

വിവാഹശേഷം ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച മുംബൈയോട് വിടപറഞ്ഞ് ഭാര്യയോടൊപ്പം ബിസ്വാൾ ഭോപ്പാലിലേക്ക് എത്തിയത്. ഭോപ്പാലിലെ ജീവിതം തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട 14 ഘടകങ്ങൾ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു:

കുറഞ്ഞ വാടകയും മികച്ച സൗകര്യങ്ങളും: 

രണ്ട് എസി, ഫ്രിഡ്ജ്, സോഫ, കട്ടിലുകൾ എന്നിവയടക്കം പൂർണ്ണമായും ഫർണിഷ് ചെയ്ത 2BHK ഫ്ലാറ്റ് പ്രതിമാസം 17,000 രൂപയ്ക്ക് ഇവിടെ ലഭിക്കും. മുംബൈയിൽ ചിന്തിക്കാൻ പോലും കഴിയാത്ത നിരക്കാണിത്.

ട്രാഫിക്കും വാഹനച്ചെലവും കുറവ്: 

നഗരത്തിന്‍റെ ഏത് ഭാഗത്തേക്കും പരമാവധി 17 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. രണ്ട് മിനിറ്റിനകം ഊബർ അല്ലെങ്കിൽ റാപ്പിഡോ ലഭിക്കുന്നതിനാൽ സ്വന്തമായി കാർ വാങ്ങേണ്ടതില്ല. ഇതിലൂടെ ഇൻഷുറൻസ്, പാർക്കിംഗ്, ഇന്ധനച്ചെലവുകൾ എന്നിവയും ലാഭിക്കാം.

ശുദ്ധവായുവും ഗുണനിലവാരമുള്ള ഭക്ഷണവും: 

നഗരത്തിലെ വിശാലമായ പച്ചപ്പും പാർക്കുകളും കാരണം വായുഗുണനിലവാര സൂചിക പലപ്പോഴും 50 -ൽ താഴെയാണ്. ഭക്ഷണത്തിന് കൃത്രിമത്വമില്ലെന്നും 100 ഗ്രാം ശുദ്ധമായ വെണ്ണ 60 രൂപയ്ക്ക് ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചെലവുകുറഞ്ഞ വീട്ടുജോലിയും വിനോദവും: 

പാചകത്തിനും വൃത്തിയാക്കലിനുമായി വീട്ടുവേലക്കാർക്ക് പ്രതിമാസം 4,500 രൂപ മാത്രമാണ് ചെലവ്. മുംബൈയിൽ ഇതിന് 7,000 രൂപയിലധികം വേണം. ഭോപ്പാലിലെ പ്രീമിയം ജിം അംഗത്വത്തിന് ദമ്പതികൾക്ക് പ്രതിവർഷം 27,000 രൂപയാകുമ്പോൾ മുംബൈയിൽ ഇത് 40,000 രൂപയ്ക്ക് മുകളിലാണ്. കൂടാതെ, ഭോപ്പാലിൽ സിനിമാ ടിക്കറ്റുകൾ 300 രൂപയിൽ താഴെ നിരക്കിൽ ലഭിക്കും.

ജോലി സമയവും വ്യക്തിജീവിതവും: 

വൈകുന്നേരം 5:30-ഓടെ ഓഫീസുകൾ അടയ്ക്കുന്നതിനാൽ 6:00 - 6:30 ഓടെ എല്ലാവർക്കും വീട്ടിലെത്താം. തൊഴിൽ അന്തരീക്ഷം സമ്മർദ്ദരഹിതമാണ്. ദില്ലി, മുംബൈ, വാരാണസി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് മികച്ച ട്രെയിൻ ഗതാഗത സൗകര്യമുണ്ട്. അയൽപക്ക ബന്ധങ്ങളും ഡ്രൈവർമാരുടെയും നാട്ടുകാരുടെയും പെരുമാറ്റവും വളരെ സൗഹൃദപരം.

മറൈൻ ഡ്രൈവ് മാത്രമാണ് താൻ മുംബൈയിൽ മിസ്സ് ചെയ്യുന്നതെന്നും, 'തടാകങ്ങളുടെ നഗരമായ' ഭോപ്പാലിലെ ജീവിതത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്നും ബിസ്വാൾ കൂട്ടിച്ചേർത്തു. കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ചെറിയ നഗരങ്ങളിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള പുതിയൊരു ചർച്ചയ്ക്ക് ഈ കുറിപ്പ് വഴിവെച്ചു.

PREV
Read more Articles on
click me!

Recommended Stories

ഭക്ഷണത്തിനായി കാത്തിരുന്നത് ഒന്നര മണിക്കൂർ, ഒടുവിൽ സൊമാറ്റോ അറിയിപ്പ്, ഓർഡർ ക്യാൻസൽ ചെയ്തു, റീഫണ്ട് കൂപ്പൺ വെറും 60 രൂപ! കുറിപ്പ് വൈറൽ
പുഞ്ചിരിക്കാൻ മറന്നാൽ പോലും ശിക്ഷ, കുട്ടികളെയും മുതിർന്നവരെയും നന്നാക്കാൻ കുറ്റവാളിയുടെ സ്ഥാപനം, അന്വേഷണം