ആർത്തവ സമയമാണെങ്കിൽ ചുവന്ന സ്റ്റിക്കർ ധരിക്കണം, വനിതാജീവനക്കാരോട് കഫേ ഉടമ

Published : Aug 22, 2022, 10:47 AM IST
ആർത്തവ സമയമാണെങ്കിൽ ചുവന്ന സ്റ്റിക്കർ ധരിക്കണം, വനിതാജീവനക്കാരോട് കഫേ ഉടമ

Synopsis

പുരുഷന്മാർക്ക് ഇത്തരം കഠിനമായ അവസ്ഥയിലൂടെ സ്ത്രീകൾ കടന്നു പോകുന്നു എന്ന് മനസിലാക്കാൻ പ്രയാസമാണ്. അതൊഴിവാക്കാനാണ് അവരോട് ചുവന്ന സ്റ്റിക്കർ ധരിക്കാൻ ആവശ്യപ്പെടുന്നത്. അതുവഴി അവരെ മനസിലാക്കാൻ പുരുഷന്മാർക്ക് സാധിക്കും എന്നും ആന്റണി പറയുന്നു. 

ലോകത്തെല്ലായിടത്തും സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട് അകറ്റി നിർത്തലുകളും വിവേചനങ്ങളും വിവാദങ്ങളും ഉണ്ട്. ഈ നൂറ്റാണ്ടിലും അതൊന്നും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നമ്മുടെ ചുറ്റിലും തന്നെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഒരു കഫേ ഉടമ തന്റെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിചിത്രമായ പ്രസ്താവന വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. ആർത്തവ സമയമാണെങ്കിൽ വനിതാ ജീവനക്കാർ ചുവന്ന സ്റ്റിക്കർ ധരിക്കണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. 

ഓസ്ട്രേലിയയിൽ നിന്നുമുള്ള ആന്റണി എന്നയാളാണ് കടയുടമ. ആർത്തവ സമയത്ത് സ്ത്രീകൾ വൈകാരികമായി സമ്മർദ്ദത്തിലായിരിക്കുമെന്നും ഹോർമോണൽ പ്രശ്നങ്ങളുണ്ടായിരിക്കുമെന്നും അതിനാലാണ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത് എന്നുമാണ് ഇയാൾ പറയുന്നത്. അത്തരം അവസ്ഥയിൽ രണ്ട് വനിതാ ജീവനക്കാരുമായി ചില പ്രശ്നങ്ങളുണ്ടായി. അത് കസ്റ്റമേഴ്സിന്റെ മുന്നിൽ വച്ചാണ് ഉണ്ടായത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെ ആർത്തവമാണ് എന്ന് വെളിപ്പെടുത്തുന്നതിനായി സ്റ്റിക്കർ ധരിക്കേണ്ടത് എന്നും ഇയാൾ പറഞ്ഞു. 

അതുകൊണ്ട് ആ സമയത്ത് ഒരു ചുവന്ന ടാ​ഗ് ധരിക്കാൻ വനിതാ ജീവനക്കാരോട് ആവശ്യപ്പെടുകയാണ്. അത് ആളുകൾക്ക് അവർ ആർത്തവസമയത്താണ് എന്ന് മനസിലാക്കാനും അവരെ കൂടുതലായി മനസിലാക്കാനും അവർക്കാവശ്യമായ ഇടം നൽകാനും സഹായിക്കും എന്നും ഉടമ പറയുന്നു. പുരുഷന്മാർക്ക് ഇത്തരം കഠിനമായ അവസ്ഥയിലൂടെ സ്ത്രീകൾ കടന്നു പോകുന്നു എന്ന് മനസിലാക്കാൻ പ്രയാസമാണ്. അതൊഴിവാക്കാനാണ് അവരോട് ചുവന്ന സ്റ്റിക്കർ ധരിക്കാൻ ആവശ്യപ്പെടുന്നത്. അതുവഴി അവരെ മനസിലാക്കാൻ പുരുഷന്മാർക്ക് സാധിക്കും എന്നും ആന്റണി പറയുന്നു. 

എന്നാൽ, ഇങ്ങനെയൊക്കെയാണ് എങ്കിലും വലിയ തരത്തിൽ ഇയാളുടെ പ്രസ്താവന വിമർശിക്കപ്പെട്ടു. ഇയാൾ ശരിക്കും ഒരു സ്ത്രീവിരുദ്ധനാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. ഒരാൾ ചോദിച്ചത്, വനിതാ ജീവനക്കാർ തങ്ങളുടെ കസ്റ്റമേഴ്സിന്റെയും സഹപ്രവർത്തകരുടേയും മുന്നിൽ തങ്ങളുടെ ആർത്തവമാണ് എന്ന് വെളിപ്പെടുത്തേണ്ടതുണ്ടോ എന്നാണ്. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും ആളുകൾ ശക്തമായി കടയുടമയുടെ പ്രസ്താവനയെ വിമർശിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം