കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് 'ബാങ്ക്സിം​ഗാ'യിരിക്കാം

Published : Jul 17, 2025, 01:16 PM IST
Representative image

Synopsis

ഇങ്ങനെ അകലം പാലിച്ച്, പാലിച്ച് പെട്ടെന്നൊരു ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. 

​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്... ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം പദങ്ങളാണ് അല്ലേ? അതിലിതാ പുതുതായി ഒരെണ്ണം കൂടി വന്നിട്ടുണ്ട്. അതാണ് 'ബാങ്ക്സിം​ഗ്' (Banksying).

എന്താണ് ബാങ്ക്സിം​ഗ് എന്നല്ലേ? അതിന് മുമ്പ് തന്നെ പറയാം. ഈ ബാങ്ക്സിം​ഗ് അല്പം ടോക്സിക്കാണ്. നിങ്ങളുടെ കാമുകൻ/ കാമുകി ഒന്നുംപറയാതെ മെല്ലെ മെല്ലെ നിങ്ങളിൽ നിന്നും അകലം പാലിക്കുന്നുണ്ടോ? പഴയ സ്നേഹമില്ലായ്മ, അടുപ്പമില്ലായ്മ, പഴയതുപോലെ, സംസാരമോ, ചാറ്റിം​ഗോ, കൂടിക്കാഴ്ചകളോ ഒന്നും ഇല്ലാതെയിരിക്കൽ... എന്നാൽ, ഇത് ബാങ്ക്സിം​ഗിലേക്കുള്ള യാത്ര തന്നെയാണ്. പയ്യെപ്പയ്യെ വഴക്കുകളോ പരാതികളോ ഇല്ലാതെ തന്നെ ഈ ബന്ധം അവസാനിച്ചുപോകും. ഇതിനെയാണ് ബാങ്ക്സിം​ഗ് എന്ന് പറയുന്നത്.

ഇങ്ങനെ അകലം പാലിച്ച്, പാലിച്ച് പെട്ടെന്നൊരു ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. അതുകൊണ്ടാണ് അയാൾ എല്ലാതരത്തിലുള്ള കമ്മ്യൂണിക്കേഷൻസും സ്നേഹവും എല്ലാം പിൻവലിക്കുന്നത്. എന്നാൽ, മറുപുറത്ത് നിൽക്കുന്നയാൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകാത്ത അവസ്ഥ ആയിരിക്കും.

ബ്രേക്കപ്പ് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന വഴക്ക്, കരച്ചിൽ, മറ്റ് ബുദ്ധിമുട്ടുകൾ ഇവയെല്ലാം ഒഴിവാക്കാനാണ് പലരും ഈ രീതി സ്വീകരിക്കുന്നത്. ഇതാവുമ്പോൾ പതിയെ പതിയെ അങ്ങ് ഇല്ലാണ്ടാവുമല്ലോ? അതേസമയം, ഡേറ്റിം​ഗ് കോച്ചുകൾ പറയുന്നത്, ഇതത്ര നല്ല രീതിയല്ല എന്നാണ്. മറുപുറത്തിരിക്കുന്നയാൾക്കുണ്ടാവുന്ന വൈകാരികമായ ബുദ്ധിമുട്ടുകൾ തന്നെ പ്രധാന കാരണം. അയാൾ ഇരുട്ടിൽ തപ്പുന്ന അവസ്ഥയായിരിക്കും. എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും തെറ്റ് പറ്റിയോ തുടങ്ങിയ അനേകം ചോദ്യങ്ങൾ അവരുടെ ഉള്ളിൽ ശേഷിക്കുന്നുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ