സൗന്ദര്യം മുതൽ ഉറക്കം വരെ എല്ലാം മാക്സിമം! 2026 -ലെ വേർഡ് ഓഫ് ദ ഇയർ ആയി ‘മാക്സിങ്’, വൈറൽ ട്രെൻഡ്

Published : Oct 29, 2026, 03:58 PM IST
fashion

Synopsis

‘മാക്സിങ്’ എന്ന വാക്ക് ഇംഗ്ലീഷിലെ Maximum, Maximize എന്നീ വാക്കുകളുമായി ബന്ധപ്പെട്ടതാണ്. ഒരു കാര്യത്തിൽ പരമാവധി നേട്ടം കൈവരിക്കാനോ ജീവിതത്തിന്റെ ഒരു പ്രത്യേക മേഖലയെ കഴിയുന്നത്ര മെച്ചപ്പെടുത്താനോ നടത്തുന്ന ശ്രമത്തെയാണ് ഇത് പൊതുവെ സൂചിപ്പിക്കുന്നത്.

ജീവിതത്തിലെ ഓരോ കാര്യവും പരമാവധി മെച്ചപ്പെടുത്താൻ ശ്രമിക്കുക. സൗന്ദര്യം വർധിപ്പിക്കുക, ഭക്ഷണത്തിൽ പ്രോട്ടീൻ കൂട്ടുക, ഉറക്കം മെച്ചപ്പെടുത്തുക, വ്യായാമത്തിലൂടെ ശാരീരികക്ഷമത വർധിപ്പിക്കുക, ജോലിയിൽ കൂടുതൽ കാര്യക്ഷമത നേടുക. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ‘മാക്സിങ്’ (Maxxing) എന്ന ട്രെൻഡിന്റെ ആശയം ഇതാണ്. 2026 -ലെ വേർഡ് ഓഫ് ദ ഇയർ ആയി Dictionary.com തിരഞ്ഞെടുത്തതോടെ ഈ ഇന്റർനെറ്റ് പ്രയോഗം വീണ്ടും ചർച്ചയാകുകയാണ്.

എന്താണ് മാക്സിങ്?

‘മാക്സിങ്’ എന്ന വാക്ക് ഇംഗ്ലീഷിലെ Maximum, Maximize എന്നീ വാക്കുകളുമായി ബന്ധപ്പെട്ടതാണ്. ഒരു കാര്യത്തിൽ പരമാവധി നേട്ടം കൈവരിക്കാനോ ജീവിതത്തിന്റെ ഒരു പ്രത്യേക മേഖലയെ കഴിയുന്നത്ര മെച്ചപ്പെടുത്താനോ നടത്തുന്ന ശ്രമത്തെയാണ് ഇത് പൊതുവെ സൂചിപ്പിക്കുന്നത്. ഒരു വാക്കിനൊപ്പം ‘മാക്സിങ്’ ചേർത്താൽ ആ മേഖലയിലെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തെ സൂചിപ്പിക്കാം. അങ്ങനെയാണ് ലുക്സ്മാക്സിങ്, പ്രോട്ടീൻമാക്സിങ്, സ്ലീപ്മാക്സിങ് തുടങ്ങിയ പ്രയോഗങ്ങൾ ഉണ്ടായത്.

ലുക്സ്മാക്സിങ് (Looksmaxxing): സൗന്ദര്യവും ആകർഷകത്വവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് ലുക്സ്മാക്സിങ് എന്നു പറയുന്നത്. ചർമസംരക്ഷണം, മുടിയുടെ പരിപാലനം, വസ്ത്രധാരണം, വ്യായാമം, വ്യക്തിശുചിത്വം തുടങ്ങിയവ ഇതിൽ ഉൾപ്പെടാം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രോട്ടീൻമാക്സിങ് (Proteinmaxxing): ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിച്ച് ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കാനും ശ്രമിക്കുന്ന പ്രവണതയെയാണ് പ്രോട്ടീൻമാക്സിങ് എന്നു പറയുന്നത്.

സ്ലീപ്മാക്സിങ് (Sleepmaxxing): ആരോഗ്യകരമായ ഉറക്കത്തിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനെയാണ് സ്ലീപ്മാക്സിങ് എന്നു വിശേഷിപ്പിക്കുന്നത്.

ജിംമാക്സിങ് (Gymmaxxing): വ്യായാമത്തിലൂടെയും ക്രമമായ പരിശീലനത്തിലൂടെയും ശാരീരികക്ഷമതയും പേശികളുടെ കരുത്തും മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ജിംമാക്സിങ്.

ടോക്കൺമാക്സിങ് (Tokenmaxxing): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി ടൂള്‍സ് ജോലിയിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടതാണ് ടോക്കൺമാക്സിങ്.

കോസിമാക്സിങ് (Cozymaxxing): വീട്ടിലിരുന്ന് സിനിമ കാണുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, സുഖകരമായ അന്തരീക്ഷത്തിൽ വിശ്രമിക്കുക തുടങ്ങിയ അനുഭവങ്ങൾ പരമാവധി ആസ്വദിക്കുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.

Dictionary.com പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ഓഗസ്റ്റിൽ ഡിജിറ്റൽ മാധ്യമങ്ങളിൽ ‘മാക്സിങ്’ എന്ന പദത്തിന്റെ ഉപയോഗം 2025ലെ പ്രതിമാസ ശരാശരിയുടെ ഏകദേശം 19 മടങ്ങായി ഉയർന്നു. ലുക്സ്മാക്സിങ് എന്ന പദത്തിന്റെ ഉപയോഗത്തിലും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിമാനത്തിന്റെ വിൻഡോ കവറിങ് ഇളകിയ നിലയിൽ; സുരക്ഷ ചോദ്യം ചെയ്ത് യാത്രക്കാർ, തർക്കത്തിന്റെ ദൃശ്യങ്ങൾ വൈറൽ
4 വർഷം ജോലി ചെയ്തു, ശേഷം രാജി സമർപ്പിച്ചു; തൊട്ടടുത്ത മണിക്കൂറിൽ ജീവനക്കാരനെ പുറത്താക്കി കമ്പനി