സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട 'മനുഷ്യ വലിപ്പമുള്ള വവ്വാല്‍'; യാഥാര്‍ത്ഥ്യമെന്ത് ?

By Web TeamFirst Published Mar 21, 2023, 2:43 PM IST
Highlights

 വസ്തുവിന്‍റെ അടുത്ത് നിന്ന് അതിനെ ഫോക്കസ് ചെയ്ത് ചുറ്റുമുള്ള വസ്തുക്കളുടെ വലുപ്പം കുറച്ച് കാണിക്കുന്ന രീതിയില്‍ പകര്‍ത്തപ്പെട്ട ചിത്രം. അതൊരു ക്യാമറാ തന്ത്രമായിരുന്നു. 


നിപ പോലുള്ള വൈറസ് രോഗങ്ങളുടെ വാഹകരാണെന്ന് ശാസ്ത്രലോകം മുദ്ര കുത്തിയ വവ്വാലിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏറെ പേരില്‍ ഭയം ജനിപ്പിച്ചു.  ചിത്രത്തില്‍ വവ്വാലിന് അസാധാരണമായ വലുപ്പമുള്ളതായി തോന്നിച്ചതും  മനുഷ്യ വലുപ്പമുള്ള വവ്വാലെന്ന കുറിപ്പും ഭയത്തിന് കാരണമായി. സാധാരണ നിലയില്‍ ഒരു വവ്വാല്‍ ഒരടിവരെ മാത്രമാണ് വളരുന്നത്. അപൂര്‍വ്വം ചിലതിന് ചിറകുകള്‍ മുഴുവന്‍ വിടര്‍ത്തിയാല്‍ അഞ്ച് അടി അഞ്ചിഞ്ച് വരെ വലിപ്പം കാണാം. എന്നാല്‍, ചിത്രത്തിലെ വവ്വാലിന് അസാധാരണ വലിപ്പമാണുള്ളതെന്ന തോന്നല്‍ സൃഷ്ടിച്ചു. ഇത് കാഴ്ചക്കാരില്‍ ഏറെ ഭയം ജനിപ്പിച്ചു. 

വീടിന്‍റെ മേൽക്കൂരയിൽ നിന്ന് തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു 'മനുഷ്യ-വലുപ്പത്തിലുള്ള' വവ്വാലിന്‍റെ ചിത്രം ഫിലീപ്പീയന്‍സില്‍ നിന്ന് 2020 ല്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍, ഫോട്ടോയിലുള്ള വവ്വാല്‍ കാഴ്ചയിലുള്ളത് പോലെ അസാധാരണമായ വലിപ്പമുള്ളതല്ല. മറിച്ച് അത് ക്യാമറ തന്ത്രമായിരുന്നു. വസ്തുവിന്‍റെ അടുത്ത് നിന്ന് അതിനെ ഫോക്കസ് ചെയ്ത് ചുറ്റുമുള്ള വസ്തുക്കളുടെ വലുപ്പം കുറച്ച് കാണിക്കുന്ന രീതിയില്‍ പകര്‍ത്തപ്പെട്ട ചിത്രം. പറക്കുന്ന സസ്തനികളായ പൂര്‍ണ്ണ വളര്‍ച്ച എത്തിയ വവ്വാലുകള്‍ക്കളുടെ ചിറകുകള്‍ വിടര്‍ത്തിയാല്‍ അവയ്ക്ക് അഞ്ച് അടി അഞ്ചിഞ്ച് വരെ വലിപ്പം കണ്ടേക്കാം. 

ചര്‍മ്മ സംരക്ഷണത്തിന് രക്തം; ട്വിറ്ററില്‍ വൈറലായി ഒരു തമാശ കുറിപ്പ്

'ഫിലിപ്പീൻസിൽ മനുഷ്യ വലുപ്പമുള്ള വവ്വാലുകളുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞത് ഓർക്കുന്നുണ്ടോ? അതെ, ഇതിനെക്കുറിച്ചായിരുന്നു ഞാൻ സംസാരിച്ചത്.' എന്ന കുറിപ്പോടെ @AlexJoestar622 എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും 2020 ല്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രമായിരുന്നു അത്. ഈ പോസ്റ്റ് അന്ന് തന്നെ ഏറെ വൈറലായിരുന്നു. ലക്ഷക്കണക്കിന് പേര്‍ കാണുകയും കമന്‍റ് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്ത പോസ്റ്റ് പിന്നീട് മറ്റ് ചിലര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ വഴി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പങ്കുവച്ചപ്പോഴാണ് ഈ തെറ്റിദ്ധാരണ വീണ്ടും ശക്തമായത്.  @AlexJoestar622 എന്ന അക്കൗണ്ടില്‍ നിന്ന് 'താന്‍ മനുഷ്യവലിപ്പമുള്ള' വവ്വാലാണെന്ന് പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവന്നും അന്ന് തന്നെ ട്വീറ്റ് ചെയ്തിരുന്നു.  അതായത് ചിത്രം  അന്നും നെറ്റിസണ്‍സിനിടെയില്‍ ഇതേ തെറ്റിദ്ധാരണ പരന്നിരുന്നുവെന്ന സൂചന നല്‍കുന്നു. എന്നാല്‍ ഒന്ന് രണ്ട് വര്‍ഷത്തിനിപ്പുറം ഈ ട്വിറ്റ് പലരും വീണ്ടും പങ്കുവച്ചതോടെ തെറ്റിദ്ധാരണ വീണ്ടും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇത് ക്യാമറാ തന്ത്രമാണെന്നും വവ്വാലിന്‍റെ വലിപ്പം പര്‍വ്വതീകരിച്ച് കാണുന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടതാണെന്നും നെറ്റിസണ്‍സ് അവകാശപ്പെട്ടത്. 

' സ്വര്‍ണ്ണമാല, കൂളിങ് ഗ്ലാസ്, പിന്നെ 'റാപ്പ് കുര്‍ബാന'യുമായി ജര്‍മ്മന്‍ വികാരി; വൈറലായി ഒരു കുര്‍ബാന

click me!