ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ന​ഗരമേത്? നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പറയുന്നു

By Web TeamFirst Published Sep 19, 2021, 11:36 AM IST
Highlights

നാലാം സ്ഥാനത്ത് ബംഗളൂരുവും അഞ്ചാം സ്ഥാനത്ത് സൂറത്തുമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അഹമ്മദാബാദാണ്. 

സംസ്കാരം കൊണ്ടും സ്നേഹവും പരസ്പരബഹുമാനവും കൊണ്ടുമെല്ലാം 'സിറ്റി ഓഫ് ജോയ്' എന്ന് വിളിപ്പേര് കിട്ടിയ നഗരമാണ് കൊൽക്കത്ത. 2020 -ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തിരിക്കുകയാണ് കൊല്‍ക്കത്തയെ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ക്രൈം റിപ്പോർട്ട് 2020 പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കുറ്റകൃത്യങ്ങളുള്ള ഒരു മെട്രോപൊളിറ്റൻ ആയി ഈ നഗരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 

2020 -ൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ 129.5 സ്കോർ നേടിയാണ് കൊൽക്കത്ത ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ട് മില്ല്യണിലധികം ജനസംഖ്യയുള്ള പതിനെട്ട് ഇന്ത്യൻ മെട്രോ നഗരങ്ങളുമായിട്ടാണ് ഈ നഗരത്തെ താരതമ്യം ചെയ്തത്. തുടർച്ചയായ മൂന്നാം വർഷമാണ് കൊൽക്കത്ത ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 

ഏതൊക്കെയാണ് ഇന്ത്യയിലെ മറ്റ് സുരക്ഷിത നഗരങ്ങള്‍?

സുരക്ഷിത ന​ഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൊല്‍ക്കത്ത നിലനിര്‍ത്തുമ്പോള്‍ രണ്ടാം സ്ഥാനത്ത് ഹൈദ്രാബാദാണ്. 233 ആണ് നേടിയ സ്കോര്‍. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയാണ് മൂന്നാമത്തെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

നാലാം സ്ഥാനത്ത് ബംഗളൂരുവും അഞ്ചാം സ്ഥാനത്ത് സൂറത്തുമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അഹമ്മദാബാദാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം എന്ന് അറിയപ്പെടുകയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടാവുകയും ചെയ്യുന്ന ദില്ലിയാണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് ചെന്നൈയാണ്. 

click me!