ദുരന്തമുണ്ടാകുമോ, രാജ്യത്തെ വിഴുങ്ങുമോ, പ്രവചനം സത്യമാകുമോ? ആശങ്കയിൽ ജപ്പാനിലെ ജനങ്ങൾ, നിഷേധിച്ച് അധികൃതർ

Published : Jun 17, 2025, 11:00 AM IST
disaster

Synopsis

'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകം എഴുതിയ മാം​ഗ കലാകാരിയാണ് റിയോ തറ്റ്‌സുകി. 1999 -ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിരവധി പ്രവചനങ്ങൾ ഉള്ള പുസ്തകത്തിൽ 2025 -ൽ ഒരു വലിയ ദുരന്തം ജപ്പാനെ വലിയ രീതിയില്‍ ബാധിക്കും എന്നും പറഞ്ഞിരുന്നു.

ജപ്പാനിൽ വൈറലായി 'ന്യൂ ബാബ വാം​ഗ'യുടെ ചില പ്രവചനങ്ങൾ. നേരത്തെ തന്നെ പ്രവചനങ്ങൾ കൊണ്ട് ലോകപ്രശസ്തയായ ആളാണ് 'ബാബ വാം​ഗ'. ഒരുപാട് പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ റിയോ തറ്റ്സുകി എന്ന 'ന്യൂ ബാബ വാം​ഗ' അഥവാ 'പുതിയ ബാബ വാം​ഗ'യാണ് ജപ്പാനിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇവർ തന്റെ പുസ്തകത്തിൽ നടത്തിയ ചില പ്രവചനങ്ങളുടെ പേരിലാണ് ഇത്.

'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകം എഴുതിയ മാം​ഗ കലാകാരിയാണ് റിയോ തറ്റ്‌സുകി. 1999 -ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിരവധി പ്രവചനങ്ങൾ ഉള്ള പുസ്തകത്തിൽ 2025 -ൽ ഒരു വലിയ ദുരന്തം ജപ്പാനെ വലിയ രീതിയില്‍ ബാധിക്കും എന്നും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ആളുകളെ ആശങ്കപ്പെടുത്തുന്നതും.

2011 -ൽ ജപ്പാനിലുണ്ടായ തോഹേകു ഭൂകമ്പവും സുനാമിയും ഈ പുസ്തകത്തിനും എഴുത്തുകാരിക്കും ആരാധകർ കൂടാൻ കാരണമായിത്തീരുകയായിരുന്നു. ഇതിന്റെ ഭാ​ഗമായുണ്ടായ ഫുകുഷിമ ഡൈച്ചി ആണവ ദുരന്തത്തിൽ 18,000-ത്തിലധികം പേരാണ് മരിച്ചത്. തോഹോകു ഭൂകമ്പം, 1995 -ലെ കോബെ ഭൂകമ്പം, ഫെഡ്രി മെര്‍ക്കുറിയുടെ മരണം ഇവയെല്ലാം തറ്റ്‌സുകി നേരത്തെ പ്രവചിച്ചു എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.

ഇതേ പുസ്തകത്തിൽ തന്നെയാണ് 2025 ജൂലൈയിൽ ഒരു വലിയ ദുരന്തത്തിന് ജപ്പാൻ സാക്ഷ്യം വഹിക്കും എന്നും പറയുന്നത്. ഇതൊക്കെ ആയതോടെ പ്രവചനങ്ങളുടെ പേരിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ബാബ വാം​ഗയോട് എഴുത്തുകാരിയെ ഉപമിക്കുകയായിരുന്നു ആളുകൾ.

അതേസമയം, ജൂലൈയിൽ ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ബുക്കിം​ഗിൽ വലിയ കുറവുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോട്ടൽ ബുക്കിം​ഗിലും വിമാന ബുക്കിം​ഗിലും വലിയ കുറവുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ജപ്പാനിലെ അധികൃതർ പറയുന്നത് ഇത്തരം കിംവദന്തികളും പ്രവചനങ്ങളുമൊന്നും വിശ്വസിക്കരുത്, അത്തരം സാധ്യതകൾ നിലവിലില്ല എന്നാണ്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്