നൂറ്റാണ്ടുകൾക്ക് മുമ്പ് അപ്രത്യക്ഷമായ കാട്ടുപൂച്ചകൾ തിരികെയെത്തി, സന്തോഷത്തിൽ നെതർലാൻഡിലെ സംരക്ഷകർ

By Web TeamFirst Published Aug 5, 2021, 11:26 AM IST
Highlights

അടുത്ത വർഷം കാട്ടുപൂച്ചകളുടെ എണ്ണം കണക്കാക്കാൻ എആർകെ പദ്ധതിയിടുന്നു. ഇത് മരങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതടക്കം ഉൾപ്പെടുന്ന ഒരു ശ്രമകരമായ ജോലിയാണ്. 

നൂറ്റാണ്ടുകൾക്കുമുമ്പ് അപ്രത്യക്ഷമായ, കാട്ടുപൂച്ചകൾ തെക്കൻ നെതർലാൻഡിലെ വനങ്ങളിലേക്ക് മടങ്ങിയെത്തിയതായി പ്രാദേശിക കണ്‍സര്‍വേഷനിസ്റ്റുകള്‍. സാധാരണ പൂച്ചയേക്കാള്‍ നീളമുള്ള കാലുകളും പരന്ന തലയുമുള്ളവയാണ് കാട്ടുപൂച്ചകള്‍. ഇവ വേട്ടയാടപ്പെട്ടതിന്‍റെയും വനനശീകരണത്തിന്‍റെയും ഫലമായി മധ്യകാലഘട്ടത്തിൽ ആധുനിക ഡച്ച് പ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമായതാണ്. അവ തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് സംരക്ഷകർ.

വൃത്താകൃതിയിലുള്ളതും കറുത്ത വളയമുള്ള വാലുമുള്ള ഈ മൃഗത്തിന്റെ തിരിച്ചുവരവ്, തെക്കൻ ഡച്ച് മേഖലയായ ലിംബർഗിലെ വനങ്ങൾ പുനർനിർമ്മിക്കപ്പെടുന്നതിന്‍റെ സൂചനയാണെന്ന് എആര്‍കെ സംരക്ഷണ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ജീവശാസ്ത്രജ്ഞയായ ഹെറ്റി മീർട്ടൻസ് അഭിപ്രായപ്പെടുന്നു. 2013 മുതൽ തെക്കൻ ലിംബർഗിൽ കാട്ടുപൂച്ചകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവർ പറയുന്നു. 

ഇവ ജർമ്മനിയിലെ അയൽ പ്രദേശങ്ങളായ ഈഫൽ പർവതങ്ങളിലും ബെൽജിയൻ ആർഡെനസിലും ഉള്ള  നനഞ്ഞ ആവാസവ്യവസ്ഥകളിൽ നിന്നും പുതിയ പ്രദേശങ്ങൾ തേടുകയാണ്. ഇപ്പോഴും അവയുടെ എണ്ണം കുറവാണെങ്കിലും അവ വര്‍ധിക്കുന്നുണ്ട്. സ്ഥിതി ദുർബലമാണ്, പക്ഷേ വിപുലീകരണത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് എന്നും മീർട്ടൻസ് പറഞ്ഞു. അവയുടെ എണ്ണത്തെ പരാമർശിച്ച് കാട്ടുപൂച്ചകൾ അവയുടെ പ്രദേശം നെതർലാൻഡിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട് എന്നും അവര്‍ പറയുന്നു. 

അടുത്ത വർഷം കാട്ടുപൂച്ചകളുടെ എണ്ണം കണക്കാക്കാൻ എആർകെ പദ്ധതിയിടുന്നു. ഇത് മരങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതടക്കം ഉൾപ്പെടുന്ന ഒരു ശ്രമകരമായ ജോലിയാണ്. ക്യാമറ ലെൻസിന് കീഴിൽ നീണ്ടനേരം നിൽക്കാൻ അവയെ പ്രോത്സാഹിപ്പിക്കുന്നതിനായി പൂച്ചകളെ ആകർഷിക്കുന്ന വലേറിയൻ ഓയിൽ ശാഖകളിൽ പുരട്ടുകയും ചെയ്യും. 

നെതർലാൻഡിലേക്കുള്ള ഈ പൂച്ചകളുടെ തിരിച്ചുവരവ് വനസംരക്ഷണത്തെക്കാൾ പ്രകൃതിയെ അനുകൂലിക്കുന്ന ഫോറസ്റ്റ് മാനേജ്മെന്റിന്റെ മാറ്റത്തിന്റെ ഫലമാണ്. വീണുകിടക്കുന്ന മരങ്ങളിലും പൊത്തുകളിലുമാണ് ഈ പൂച്ചകള്‍ വിശ്രമിക്കാനിഷ്ടപ്പെടുന്നത് എന്ന് കണ്‍സര്‍വേഷനിസ്റ്റുകള്‍ പറയുന്നു. 

click me!