അബദ്ധത്തിൽ ടിപ്പ് കൊടുത്തത് ആറുലക്ഷം രൂപ, ആകെ പെട്ടുപോയെന്ന് സ്ത്രീ

Published : Nov 26, 2023, 12:59 PM IST
അബദ്ധത്തിൽ ടിപ്പ് കൊടുത്തത് ആറുലക്ഷം രൂപ, ആകെ പെട്ടുപോയെന്ന് സ്ത്രീ

Synopsis

ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് അവർ പേയ്മെന്റ് നടത്തിയത്. അബദ്ധത്തിൽ ശേഷം തന്റെ ഫോൺ നമ്പറിന്റെ അവസാനത്തെ ആറക്കങ്ങളും നൽകി.

യുഎസ്സിൽ ഒരു കസ്റ്റമർ അബദ്ധത്തിൽ ടിപ്പ് കൊടുത്തത് 7,000 $, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം ആറ് ലക്ഷം രൂപ വരും. സബ്‍വേയിൽ സാൻഡ്‍വിച്ച് വാങ്ങി അതിന്റെ പണം കൊടുക്കവെയാണ് അബദ്ധത്തിൽ ഇത്രയധികം രൂപ ടിപ്പ് കൊടുത്തുപോയത്. 

ഒക്‌ടോബർ 23 -നാണ് ലോക്കൽ സബ്‌വേയിൽ വെച്ച് വെരാ കോണർ സാൻഡ്‍വിച്ച് ഓർഡർ ചെയ്തത്. $7.54 (628 രൂപ) ആയിരുന്നു സാൻഡ്‍വിച്ചിന്റെ വില. എന്നാൽ അവസാനം $7,105.44 (5,91,951 രൂപ) ടിപ്പും അബദ്ധത്തിൽ നൽകിപ്പോയി. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് അവർ പേയ്മെന്റ് നടത്തിയത്. അബദ്ധത്തിൽ ശേഷം തന്റെ ഫോൺ നമ്പറിന്റെ അവസാനത്തെ ആറക്കങ്ങളും നൽകി. സബ്‍വേ ലോയൽറ്റി പോയന്റ് ലഭിക്കും എന്ന ധാരണയിലാണ് അത് നൽകിയത്. എന്നാൽ, സ്ക്രീൻ മാറിപ്പോവുകയും അത് ടിപ്പായി മാറുകളും ചെയ്തിട്ടുണ്ടാവാം എന്നാണ് അവർ പറയുന്നത്. 

ആ ആഴ്ചയുടെ അവസാനം ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് നോക്കിയപ്പോഴാണ് അവർക്ക് തന്റെ അക്കൗണ്ടിൽ നിന്നും വലിയ ഒരു തുക ടിപ്പായി പോയിട്ടുണ്ട് എന്ന് മനസിലായത്. എന്റെ ദൈവമേ ഇതെങ്ങനെ സംഭവിച്ചു എന്ന് താൻ അന്തംവിട്ടു പോയി എന്ന് അവർ പറയുന്നു. അതിലെ അക്കം നോക്കിയപ്പോഴാണ് ഫോൺ നമ്പറിലെ അവസാനത്തെ അക്കങ്ങളാണ് എന്ന് മനസിലാവുന്നത്. ആരാണ് ഇങ്ങനെ ഒരു തുക ടിപ്പ് കൊടുക്കുക എന്നും അവർ ചോദിക്കുന്നു. 

പിന്നാലെ, ബാങ്കിനെ സമീപിച്ചെങ്കിലും റീഫണ്ട് ചെയ്യാനാവില്ല എന്നായിരുന്നു പറഞ്ഞത്. ശേഷം അവർ സബ്‍വേയെയും സമീപിച്ചു. എന്നാൽ, അവർ പറഞ്ഞത് ബാങ്കിൽ നിന്നേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നാണ്. ഒടുവിൽ, ഒരുമാസം അതിന്റെ പിന്നാലെ നടന്ന ശേഷം അവർക്ക് തന്റെ തുക തിരിച്ചു കിട്ടി. ബാങ്കിൽ നിന്നുള്ള ഒരാൾ പറഞ്ഞത്, ആ പണം തിരിച്ചു കൊടുക്കാൻ സബ്‍വേ തയ്യാറായി അതാണ് എന്നാണ്. 

വായിക്കാം: ഈ കണ്ണീരിന് നിങ്ങൾ മറുപടി പറയണം, നാലുവയസുകാരൻ മാതാപിതാക്കളെ കുറിച്ച് പറയുന്നത് കേട്ട് കരഞ്ഞ് ലോകം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ