മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

Published : Jul 18, 2023, 04:47 PM IST
മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

Synopsis

ലിസ്റ്റിൽ ആകെ 14 പേരാണ് ഉള്ളത്. വാർഷിക പാക്കേജുകൾ പ്രതിവർഷം 14 ലക്ഷം മുതൽ 45 ലക്ഷം വരെയാണ്. ഇതോടൊപ്പം ലിസ്റ്റുചെയ്ത ചിലരുടെ ചില സ്വഭാവങ്ങളും അവൾ സൂചിപ്പിച്ചിട്ടുണ്ട്. ചിലരുടെ ഉയരവും. മറ്റ് ചിലരുടെ കഷണ്ടിയെ കുറിച്ചും സൂചനയുണ്ട്. 

ട്വിറ്ററില്‍ ഒരു യുവതിയുടെ ഓണ്‍ലൈന്‍ കുറ്റസമ്മതം കണ്ട നെറ്റിസണ്‍സ് ഞെട്ടി. പിന്നാലെ ആ കുറിപ്പ് ട്വിറ്ററില്‍ വൈറലായി. കുറിപ്പിനോടൊപ്പം നല്‍കിയ സ്ക്രീന്‍ ഷോട്ടില്‍ 14 പുരുഷന്മാരെ നമ്പറിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഒപ്പം വയസും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ശമ്പളവും സ്ഥലവും നല്‍കിയിച്ചുണ്ട്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. " 29 സ്ത്രീ, ബി കോം, ഇപ്പോൾ ജോലി ചെയ്യുന്നില്ല. ഞാൻ മാട്രിമോണിയിലൂടെ 14 ആൺകുട്ടികളോട് സംസാരിച്ച് ആശയക്കുഴപ്പത്തിലായി. ഏതാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത്, ദയവായി സഹായിക്കൂ." 

Dr Blackpill എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. 'ഞാൻ ഇതിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഇതാ. പെൺകുട്ടി 29 വയസ്സുള്ള ജോലിയില്ലാത്ത ബികോം ആണ്. അത്തരമൊരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, ചുവടെയുള്ള മിക്ക ഓപ്ഷനുകളും സുരക്ഷിതമായിരിക്കാൻ വളരെ നല്ലതാണ്. ഉദാഹരണത്തിന്, 45 എൽപിഎക്കാരനോ ഒരു ഡോക്റ്റോ അവൾക്ക് വേണ്ടി മത്സരിക്കുന്നത് എന്തുകൊണ്ട്? ആൺകുട്ടികളുടെ ചില പ്രധാന പോരായ്മകൾ അല്ലാതെ. 30 വയസ്സിന് താഴെയും 20 വയസ്സിന് താഴെയും LPA എന്നത് ഒരു യഥാർത്ഥ പന്തയമായി തോന്നുന്നു (അല്ല 14)' 

ഒരു വര്‍ഷത്തോളം സെക്രട്ടേറിയേറ്റില്‍ ഉറങ്ങിക്കിടന്ന ഫയല്‍ ഉണര്‍ത്തി വിട്ട ആ ചോദ്യം

ആശ്രിത നിയമനം; ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമ ഭേദഗതി സാധ്യമാക്കിയ വിധം

ലിസ്റ്റിൽ ആകെ 14 പേരാണ് ഉള്ളത്. വാർഷിക പാക്കേജുകൾ പ്രതിവർഷം 14 ലക്ഷം മുതൽ 45 ലക്ഷം വരെയാണ്. ഇതോടൊപ്പം ലിസ്റ്റുചെയ്ത ചിലരുടെ ചില സ്വഭാവങ്ങളും അവൾ സൂചിപ്പിച്ചിട്ടുണ്ട്. ചിലരുടെ ഉയരവും. മറ്റ് ചിലരുടെ കഷണ്ടിയെ കുറിച്ചും സൂചനയുണ്ട്. വിചിത്രമായ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ നാലായിരത്തോളം പേരാണ് കുറിപ്പ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. 'ലിംഗഭേദമില്ലാതെ ഏതൊരാളും കടന്നുപോകുന്ന ഏറ്റവും അപമാനകരമായ പ്രക്രിയയാണ് അറേഞ്ച്ഡ് വിവാഹങ്ങൾ,' ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.  "അവളുടെ പ്രധാന വർഷങ്ങൾ കടന്നുപോയിട്ടും അവൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്. വിവാഹ വിപണി സ്ത്രീകളോട് എങ്ങനെ വളരെയധികം ചായ്‌വ് കാണിക്കുന്നുവെന്ന് കാണിക്കുന്നു," മറ്റൊരാള്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ