'എന്റെ കൂടെ ഒരു ക്രിമിനലുണ്ട്'; ഒരു കൊല്ലം യുവതി അറിയാതെ പ്രേമിച്ചു നടന്നത് ഒരു കൊടും ക്രിമിനലിനെ

By Web TeamFirst Published Sep 22, 2022, 12:54 PM IST
Highlights

ഒരിക്കൽ ഇരുവരും റെസ്റ്റോറന്റിൽ പോയപ്പോൾ അയാൾ തന്റെ മുഖം മറച്ചു, അന്ന് സ്റ്റെല്ല ചോദിച്ചത് താനൊരു സ്ട്രിപ്പറാണ്. സ്ട്രിപ്പറിന്റെ കാമുകനാണ് എന്ന ചമ്മൽ കൊണ്ടാണോ മുഖം മറയ്ക്കുന്നത് എന്നാണ്.

നമ്മൾ പ്രേമിക്കുന്ന മനുഷ്യരെ കുറിച്ച് നമുക്ക് നല്ല ധാരണ വേണം അല്ലേ? അയാൾ എന്താണ്, എങ്ങനെ ഉള്ള ആളാണ് എന്നൊക്കെ. ഇല്ലെങ്കിൽ വലിയ അബദ്ധങ്ങൾ പറ്റും. അതുപോലെ ഒരു സ്ത്രീ ഒരു വർഷം ഡേറ്റ് ചെയ്തത് യുകെ -യിലെ ഒരു ക്രിമിനലിനെയാണ്.  

2012 -ൽ ഒരു മാൾട്ട സ്ട്രിപ്പ് ക്ലബ്ബിൽ വച്ചാണ് 35 -കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫർ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003 -ൽ ബ്രയാൻ വാട്ടേഴ്‌സ് എന്നൊരാളെ ഇയാൾ കൊലപ്പെടുത്തി ഒമ്പത് വർഷങ്ങൾക്ക് ശേഷം. 

താൻ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകർഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാൽ, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി. അയാളുടെ പൊസിറ്റീവ് ആറ്റിറ്റ്യൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാൾ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന് കാരണമായി. 

എന്നാൽ, ആകെപ്പാടെ പ്രശ്നം തോന്നിയത് ക്രിസ്റ്റഫർ സ്ഥിരമായി ദുസ്വപ്നം കണ്ട് തുടങ്ങിയപ്പോഴാണ്. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് സ്റ്റെല്ലയ്ക്ക് തോന്നിയെങ്കിലും അതെന്താണ് എന്ന് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അപ്പോഴും സ്വപ്നത്തിൽ പോലും താൻ താമസിക്കുന്നത് ഒരു കൊലപാതകിയുടെ കൂടെയാണ് എന്ന് അവൾക്ക് അറിയുമായിരുന്നില്ല. 

ക്രിസ്റ്റഫർ ഒരിക്കലും അയാളുടെ ഫോട്ടോ എടുക്കാനോ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനോ ഒന്നും സമ്മതിച്ചിരുന്നില്ല. അയാൾ വീട്ടിൽ മുടി കെട്ടിവയ്ക്കുകയും എന്നാൽ പുറത്തിറങ്ങുമ്പോൾ അത് അഴിച്ചിടുകയും ചെയ്തു. 

ഒരിക്കൽ ഇരുവരും റെസ്റ്റോറന്റിൽ പോയപ്പോൾ അയാൾ തന്റെ മുഖം മറച്ചു, അന്ന് സ്റ്റെല്ല ചോദിച്ചത് താനൊരു സ്ട്രിപ്പറാണ്. സ്ട്രിപ്പറിന്റെ കാമുകനാണ് എന്ന ചമ്മൽ കൊണ്ടാണോ മുഖം മറയ്ക്കുന്നത് എന്നാണ്. എന്നാൽ, അയാൾ മറുപടി ഒന്നും നൽകിയിരുന്നില്ല. പിന്നീടൊരിക്കൽ രാവിലെ ഭക്ഷണത്തിന് മുട്ട ഉണ്ടാക്കി നൽകിയപ്പോൾ അത് ശരിയാവാത്തതിന് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. 

ഞാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അവളെ നിലത്തേക്ക് വീഴ്ത്തുകയും തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് അവൾ അവിടെ നിന്നും ഇറങ്ങുകയും തന്റെ അമ്മയുടെ അടുത്തേക്ക് പോവുകയും ആയിരുന്നു. 2013 -ൽ ഇരുവരും പിരിയുകയും സ്റ്റെല്ല ലണ്ടനിലേക്ക് പോവുകയും ചെയ്തു. ആറ് വർഷങ്ങൾക്ക് ശേഷമാണ് അയാൾ ഒരു കൊലപാതകി ആണ് എന്ന് സ്റ്റെല്ല മനസിലാക്കുന്നത്. അതും അയാൾ നടത്തിയ കൊലപാതകത്തിന്റെ വാർത്ത പത്രത്തിൽ വന്നപ്പോൾ അവളുടെ അമ്മ കാണിച്ച് കൊടുത്ത ശേഷം. 

താനൊരു വർഷം പ്രേമിച്ചതും കൂടെ കഴിഞ്ഞതും പേരും വിവരങ്ങളും എല്ലാം മറച്ചുവച്ച ഒരു കൊലപാതകിയുടെ കൂടെയാണ് എന്നത് സ്റ്റെല്ലയ്ക്ക് ഓർക്കാൻ പോലും വയ്യ. അതിന് ശേഷം തനിക്ക് ആളുകളെ വിശ്വസിക്കാനേ സാധിക്കുന്നില്ല എന്നും അവൾ പറയുന്നു. 

ഏതായാലും 2019 -ൽ ക്രിസ്റ്റഫർ പിടിക്കപ്പെട്ടു. 

click me!