യുവതി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുന്നത് പ്രസവത്തിന് വെറും 17 മണിക്കൂര്‍ മുമ്പ്, ആണ്‍കുഞ്ഞിന് ജന്മം നല്‍കി

Published : Jul 15, 2025, 02:55 PM IST
Representative image

Synopsis

ഗർഭിണിയാണെന്ന് തിരിച്ചറിയുന്നതിനു മുൻപുള്ള മാസങ്ങളിൽ ശരീരത്തിന്റെ ഭാരം വർദ്ധിച്ചെങ്കിലും അത് മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടാവാം എന്നാണ് സമ്മേഴ്‌സ് കരുതിയത്.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് വെറും 17 മണിക്കൂറിനുള്ളിൽ ഓസ്ട്രേലിയൻ യുവതി പ്രസവിച്ചു. 20 -കാരിയായ ഷാർലറ്റ് സമ്മേഴ്‌സ് എന്ന യുവതിയാണ് ഈ അപൂർവ്വ ഗർഭാവസ്ഥയിലൂടെ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ക്രിപ്റ്റിക് പ്രെഗ്നൻസി എന്ന അപൂർവ അവസ്ഥ മൂലമാണ് യുവതിക്ക് താൻ ഗർഭിണിയാണെന്ന് കാര്യം അവസാന മണിക്കൂറുകൾ വരെയും അറിയാൻ കഴിയാതെ വന്നത്.

ഗർഭിണിയാണെന്ന് തിരിച്ചറിയുന്നതിനു മുൻപുള്ള മാസങ്ങളിൽ ശരീരത്തിന്റെ ഭാരം വർദ്ധിച്ചെങ്കിലും അത് മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടാവാം എന്നാണ് സമ്മേഴ്‌സ് കരുതിയത്. ഒരു ടിക് ടോക്ക് വീഡിയോയിൽ സമ്മേഴ്സ് തൻറെ അനുഭവം വിശദീകരിച്ചത് ശരീരത്തിൽ വന്ന മാറ്റങ്ങൾ മാനസിക സമ്മർദ്ദം മൂലം സംഭവിക്കുന്നതാണെന്നാണ് താൻ കരുതിയത് എന്നാണ്. കാരണം ആ കാലയളവിൽ താൻ വളരെ മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും അവർ പറയുന്നു.

ജൂൺ 6 -ന് ഒരു ജനറൽ പ്രാക്ടീഷണറെ സന്ദർശിച്ചപ്പോൾ, സമ്മേഴ്‌സിനോട് അപ്രതീക്ഷിതമായി ഗർഭ പരിശോധന നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടർമാർ പറയുന്നതനുസരിച്ച് അവൾ ഗർഭിണിയാണ് എന്ന് പിന്നാലെ സ്ഥിരീകരിച്ചു. തുടർന്ന് അതേ ദിവസം തന്നെ അൾട്രാസൗണ്ട് സ്കാൻ ചെയ്തു. സ്കാനിംഗിൽ അവൾ 38 ആഴ്ചയും നാല് ദിവസവും ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ പ്ലാസൻ്റയിൽ ചെറിയ തകരാറുകൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. താമസിയാതെ, അവരെ പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു, 17 മണിക്കൂറും 21 മിനിറ്റും കഴിഞ്ഞ് അവർ ഒരു ആൺകുട്ടിയെ പ്രസവിച്ചു.

ശരീരഭാരം കൂടിയതൊഴിച്ചാൽ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് തനിക്ക് അനുഭവപ്പെട്ട ശാരീരിക മാറ്റങ്ങൾ വളരെ കുറവാണെന്നാണ് ഇവർ പറയുന്നത്. അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കിടയിലും, അമ്മയായതിനുള്ള തൻറെ സന്തോഷവും സംതൃപ്തിയും അവർ പ്രകടിപ്പിച്ചു. താനും പങ്കാളിയും സന്തുഷ്ടരാണെന്നും കുഞ്ഞിനോടൊപ്പമുള്ള പുതിയ ജീവിതത്തെ സ്നേഹിക്കുന്നുവെന്നും സമ്മേഴ്സ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ