12 -ാം വയസിൽ പുകവലി, 15 -ൽ സ്കൂളിൽ നിന്നും പുറത്ത്, ഇന്ന് മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Published : Apr 24, 2024, 12:09 PM IST
12 -ാം വയസിൽ പുകവലി, 15 -ൽ സ്കൂളിൽ നിന്നും പുറത്ത്, ഇന്ന് മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Synopsis

അവളാകെ ഭയന്നിരുന്നു. മാതാപിതാക്കളോട് എന്ത് പറയും എന്ന് അറിയില്ലായിരുന്നു. മാതാപിതാക്കൾ അവളോട് പറഞ്ഞത് എന്തെങ്കിലും ജോലി കണ്ടുപിടിക്കണം എന്നായിരുന്നു.

സ്കൂളിൽ നിന്നും പുറത്താക്കുക, ഓർക്കുമ്പോൾ തന്നെ ഞെട്ടലുണ്ടാക്കുന്ന അവസ്ഥയാണ് അല്ലേ? എന്നാൽ, 15 -ാമത്തെ വയസ്സിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് മെലീസ ലെവിസ്. എസെക്സിൽ നിന്നുള്ള മെലീസ ഇന്ന് ഒരു ലക്ഷാധിപതിയാണ്. മാസം ലക്ഷങ്ങളാണ് അവൾ സമ്പാദിക്കുന്നത്. എന്നാൽ, ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 

12 -ാം വയസ് മുതൽ പുകവലി ശീലമാക്കിയ ആളാണ് മെലീസ. നിരന്തരം അവളെ സ്കൂളിൽ നിന്നും സസ്പെൻഡും ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഒരു ദിവസം അവളെ സ്കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തു. അത് വളരെ വേദനാജനകമായ ദിവസമായിരുന്നു എന്ന് മെലീസ ഓർക്കുന്നു. യാത്രയയപ്പുകളോ, യാത്ര പറച്ചിലുകളോ ഇല്ലാതെ മുന്നറിയിപ്പുകളൊന്നും ഇല്ലാതെ താൻ സ്കൂളിൽ നിന്നും പുറത്തായി എന്നാണ് അവൾ പറയുന്നത്. 

അവളാകെ ഭയന്നിരുന്നു. മാതാപിതാക്കളോട് എന്ത് പറയും എന്ന് അറിയില്ലായിരുന്നു. മാതാപിതാക്കൾ അവളോട് പറഞ്ഞത് എന്തെങ്കിലും ജോലി കണ്ടുപിടിക്കണം എന്നായിരുന്നു. അങ്ങനെ അവൾ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ അപ്രൻ്റീസായി ജോലിക്ക് ചേർന്നു. എന്നാൽ, സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ആ ജോലിയും നഷ്ടപ്പെട്ടു. 

എന്നാൽ, അവൾ മറ്റ് സ്ഥാപനങ്ങളിൽ പഠനത്തിന് ചേർന്നു. ഒപ്പം എച്ച് ആർ അഡ്മിനിസ്ട്രേറ്ററായി ജോലിയും ചെയ്തു. യൂണിവേഴ്സിറ്റിയിൽ അവൾ പഠിച്ചതും ഹ്യുമൻ റിസോഴ്സസ് മാനേജ്മെന്റ് തന്നെ ആയിരുന്നു. 17 -ാമത്തെ വയസ്സിൽ അവൾ ഒരു Ford KA സ്വന്തമാക്കി അവളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. 26 -ാമത്തെ വയസ്സിൽ അവൾ സീനിയർ എച്ച് ആർ മാനേജറായി. സുഹൃത്തുക്കളെല്ലാം അടിച്ചുപൊളിച്ചു നടക്കുകയും വസ്ത്രങ്ങളും മറ്റും വാങ്ങി കാശ് കളയുകയും ചെയ്തപ്പോൾ അവൾ കഠിനാധ്വാനം ചെയ്യുകയും പണം സൂക്ഷിച്ചുപയോ​ഗിക്കുകയും ചെയ്തു. 

26 -ാം വയസ്സിൽ അവൾ സ്വന്തമായി വീട് വാങ്ങി ലണ്ടനിൽ നിന്നും എസെക്സിലേക്ക് മാറി. 10 വർഷം എച്ച് ആർ മേഖലയിൽ ജോലി ചെയ്ത ശേഷം അവൾ സ്വന്തമായി പ്രോപ്പർട്ടി ബിസിനസ് ആരംഭിച്ചു. ആദ്യ വർഷം തന്നെ, 1.7 കോടി രൂപ അവൾ സമ്പാദിച്ചു. ഇന്ന് മാസം ലക്ഷങ്ങളാണ് അവൾ സമ്പാദിക്കുന്നത്. ഒരുപാട് കാര്യങ്ങൾ താൻ ഈ യാത്രയിൽ പഠിച്ചു, അതിൽ ഏറ്റവും പ്രധാനം എന്റെ ചിന്താ​ഗതി മാറ്റണം എന്നത് തന്നെ ആയിരുന്നു എന്ന് അവൾ പറയുന്നു. 

PREV
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?