ഗിയർ മാറ്റുന്ന സ്റ്റൈലങ്ങ് ഇഷ്ടപ്പെട്ടു, ഡ്രൈവറുമായി പ്രണയത്തിലായി യുവതി, വിവാഹിതരായി

Published : Nov 05, 2022, 11:05 AM IST
ഗിയർ മാറ്റുന്ന സ്റ്റൈലങ്ങ് ഇഷ്ടപ്പെട്ടു, ഡ്രൈവറുമായി പ്രണയത്തിലായി യുവതി, വിവാഹിതരായി

Synopsis

അടുത്തിടെ ഡെയ്‍ലി പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് യുവതി തന്റെ ഭർത്താവ് നേരത്തെ ഡ്രൈവറായിരുന്നു എന്നും തനിക്ക് ഡ്രൈവിം​ഗ് ക്ലാസ് എടുത്തിരുന്നു എന്നും പറഞ്ഞത്. 

ആളുകൾ എങ്ങനെയൊക്കെയാണ് പ്രണയത്തിലാവുന്നത്? ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നവരുണ്ട്. അതുപോലെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ് എന്ന് പറയുന്നവരുണ്ട്. ഓരോരുത്തരുടെയും പ്രണയകഥ വ്യത്യസ്തമായിരിക്കും. എന്നാൽ, ഇത് ഒരു അപൂർവ പ്രണയകഥയാണ്. ഇവിടെ ഒരു യുവതിക്ക് പ്രണയം തോന്നിയത് ഒരു ഡ്രൈവർ ​ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ടിട്ടാണ്. ഇപ്പോൾ ഇരുവരും വിവാഹിതരായി. 

ഒരു പാകിസ്ഥാനി യുവതിയാണ് ​ഗിയർ മാറ്റുന്ന രീതി കണ്ട് ഡ്രൈവറുമായി പ്രണയത്തിലായത്. അവനെ കാണാൻ എങ്ങനെയാണ് എന്നോ അവന്റെ സ്വഭാവം എങ്ങനെ ആയിരിക്കുമെന്നോ ഒന്നും ആദ്യം യുവതി ചിന്തിച്ചില്ല. പക്ഷേ, അയാൾ ​ഗിയർ മാറ്റുന്ന രീതി കണ്ട അപ്പോൾ തന്നെ യുവതിക്ക് അയാളോട് പ്രണയം തോന്നുകയായിരുന്നത്രെ. 

സാമ്പത്തികമായി ഒക്കെ മികച്ച് നിൽക്കുന്ന ഒരു വീട്ടിലെയാണ് യുവതി. ഒരിക്കൽ അവൾ ഈ യുവാവ്  കാറോടിക്കുന്നതിനിടയിൽ ​ഗിയർ‌ മാറ്റുന്നത് കണ്ടു. അതവൾക്ക് വലിയ ഇഷ്ടപ്പെട്ടു. അടുത്തിടെയാണ് പ്രണയത്തിലായതിനെ തുടർന്ന് ഇരുവരും വിവാഹിതരായത്. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. അടുത്തിടെ ഡെയ്‍ലി പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് യുവതി തന്റെ ഭർത്താവ് നേരത്തെ ഡ്രൈവറായിരുന്നു എന്നും തനിക്ക് ഡ്രൈവിം​ഗ് ക്ലാസ് എടുത്തിരുന്നു എന്നും പറഞ്ഞത്. 

ആ സമയത്താണ് യുവാവ് ​ഗിയർ മാറ്റുന്നത് യുവതി ശ്രദ്ധിക്കുന്നതും ആ രീതി അവൾക്കിഷ്ടപ്പെടുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. ​ഗിയർ മാറ്റുന്ന രീതി കണ്ടപ്പോഴെല്ലാം അവന്റെ ആ കൈകൾ ചേർത്ത് പിടിക്കണം എന്ന് തനിക്ക് തോന്നി എന്നും താനവനുമായി പ്രണയത്തിലാവുകയായിരുന്നു എന്നും യുവതി പറഞ്ഞു. ഏതായാലും കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന ഈ പ്രണയകഥ ഇപ്പോൾ ഹിറ്റാണ്. 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്