വിവാഹം കഴിച്ചത് ബന്ധുവിനെ, അറിഞ്ഞത് ​ഗർഭിണിയായിക്കഴിഞ്ഞ്, അനുഭവം വെളിപ്പെടുത്തി യുവതി

Published : Jan 22, 2023, 12:19 PM IST
വിവാഹം കഴിച്ചത് ബന്ധുവിനെ, അറിഞ്ഞത് ​ഗർഭിണിയായിക്കഴിഞ്ഞ്, അനുഭവം വെളിപ്പെടുത്തി യുവതി

Synopsis

ഇതുവരെ താൻ ആരോടും പരസ്യമായി അബദ്ധത്തിൽ കസിനെ വിവാഹം കഴിച്ചതിനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും മാർസെല പറയുന്നുണ്ട്.

നിങ്ങളുടെ കുടുംബത്തിലെ എല്ലാവരേയും നിങ്ങൾക്ക് അറിയുമോ? അടുത്ത ബന്ധുക്കളെ അറിയാമായിരിക്കും. എന്നാൽ, വലിയ കുടുംബം ഒക്കെയാണ് എങ്കിൽ അധികം ബന്ധുക്കളെ അറിയണം എന്നില്ല. അങ്ങനെ അറിയാത്തതുകൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം വെളിപ്പെടുത്തുകയാണ് ടിക്ടോക്കിൽ ഒരു യുവതി. അവർ ആളറിയാതെ വിവാഹം കഴിച്ചത് തന്റെ ബന്ധുവിനെ തന്നെയാണ്. 

മാർസേല ഹിൽ എന്ന യുവതിയാണ് തന്റെ അനുഭവം ടിക്ടോക്കിലൂടെ വെളിപ്പെടുത്തിയത്. വീഡിയോയിൽ സ്ക്രീനിൽ confession എന്ന് എഴുതിയിരിക്കുന്നത് കാണാം. ​ഗർഭിണിയായിരിക്കുമ്പോഴാണ് ഭർത്താവ് തന്റെ കസിനാണ് എന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് യുവതി പറയുന്നത്. 

ഇതുവരെ താൻ ആരോടും പരസ്യമായി അബദ്ധത്തിൽ കസിനെ വിവാഹം കഴിച്ചതിനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും മാർസെല പറയുന്നുണ്ട്. ഒരു സൈറ്റിലാണ് തന്റെ കുടുംബത്തെ കുറിച്ച് മാർസെല തിരഞ്ഞത്. അപ്പോഴാണ് തന്റെയും ഭർത്താവിന്റെയും മുത്തശ്ശനും മുത്തശ്ശിയും ഫസ്റ്റ് കസിനാണ് എന്ന് തിരിച്ചറിയുന്നത്. സം​ഗതി ശരിയാണോ എന്നറിയാനായി മാർസെലയും ഭർത്താവും അവരോട് തന്നെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇരുവരും പറഞ്ഞത് അതേ എന്നാണ്. 

മാർസെല പറയുന്നത്, ഇതിനേക്കാൾ തമാശ താനും ഭർത്താവും കുട്ടികളായിരിക്കുമ്പോൾ അവർ ഒരുമിച്ച് താമസിച്ചിട്ടുണ്ട് എന്നാണ്. മാർസെലയുടെ തേർഡ് കസിനാണ് അവളുടെ ഭർത്താവ്. ഏതായാലും തന്റെ അനുഭവം മാർസെല ടിക്ടോക്കിൽ പങ്ക് വച്ചപ്പോൾ നിരവധിപ്പേർ കമന്റുകളുമായി എത്തി. ചിലരൊക്കെ അതിൽ കുഴപ്പം ഒന്നുമില്ല തേർഡ് കസിൻ അല്ലേ എന്നാണ് പറഞ്ഞത്. എന്നാൽ, അതേ സമയം എങ്ങനെയാണ് ബന്ധുക്കളെ കുറിച്ച് പോലും അറിയാതെ വിവാഹം കഴിച്ചത് എന്നാണ് മറ്റ് പലരും ചോദിച്ചത്. അതിന് മാർസെലയുടെ മറുപടി കുടുംബക്കാരൊന്നും ഇല്ലാത്ത ഒരു രജിസ്റ്റർ വിവാഹം ആയിരുന്നു തങ്ങളുടേത് എന്നാണ്. 

നിരവധി ഫോളോവേഴ്സ് ഉള്ള ടിക്ടോക്കറാണ് മാർസെല. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!