ഓൺലൈനിൽ സൗജന്യമായി കിട്ടിയ സോഫയ്ക്കടയിൽ ഒളിച്ചിരുന്നത് 27 ലക്ഷം!

Published : Jun 08, 2022, 10:31 AM ISTUpdated : Jun 08, 2022, 11:15 AM IST
 ഓൺലൈനിൽ സൗജന്യമായി കിട്ടിയ സോഫയ്ക്കടയിൽ ഒളിച്ചിരുന്നത് 27 ലക്ഷം!

Synopsis

വിക്കിയാണെങ്കിൽ പുതുതായി അങ്ങോട്ട് താമസം മാറിയതാണ്. വീട്ടിൽ ഒരു ഫർണിച്ചറും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ സോഫ വീട്ടിലെത്തിച്ചു. സോഫ വീട്ടിലെത്തിച്ച് പരിശോധിക്കുകയായിരുന്നു വിക്കി. അപ്പോഴാണ് ഒരു സോഫയുടെ കവറിനകത്ത് എന്തോ ഉള്ളതായി തോന്നിയത്.

നമ്മൾ ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഇന്ന് സാധാരണമാണ് അല്ലേ? എന്നാൽ, അങ്ങനെ വാങ്ങിയ സാധനത്തിനടിയിൽ പണം കണ്ടെത്തിയാലോ? ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്. ഒരു സ്ത്രീ ഓൺലൈനിൽ നിന്നും വാങ്ങിയ സെക്കന്റ് ഹാൻഡ് സോഫക്കടിയിൽ നിന്നും അവർക്ക് കിട്ടിയത് ഒന്നും രണ്ടും രൂപയല്ല, 27 ലക്ഷം രൂപയാണ്. 

യുഎസിലെ കാലിഫോർണിയയിൽ (California, U.S) നിന്നുള്ള വിക്കി ഉമോഡു (Vicky Umodu) എന്ന സ്ത്രീ, Craigslist -ൽ ലഭിച്ച സോഫയുടെ കവറിൽ നിറച്ച 36,000 ഡോളർ (27,00,000 രൂപ) കണ്ടെത്തുകയായിരുന്നു. എന്നിരുന്നാലും, അവർ ആ പണമെല്ലാം ഉടനടി തന്നെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.

വിക്കി തന്റെ പുതുതായി വാങ്ങിയ വീട്ടിലേക്ക് ചില സാധനങ്ങൾ വാങ്ങാൻ ഓൺലൈനിൽ പരതി നോക്കിയതായിരുന്നു. അപ്പോഴാണ് ക്രെയ്​ഗ്‍ലിസ്റ്റിൽ തങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ രണ്ട് സോഫകൾ സൗജന്യമായി നൽകാൻ വച്ചിരിക്കുന്നത് കണ്ടത്. അവൾ ആദ്യം അത് സൗജന്യമായി നൽകുന്നു എന്നത് വിശ്വസിച്ചില്ല. അതുകൊണ്ട് ഉടമയെ വിളിച്ച് ഉറപ്പിക്കാമെന്ന് അവൾ കരുതി. അങ്ങനെ അവരെ വിളിച്ചു. അപ്പോഴാണ് അടുത്തിടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബം രണ്ട് സോഫകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചതായി അറിയുന്നത്.

വിക്കിയാണെങ്കിൽ പുതുതായി അങ്ങോട്ട് താമസം മാറിയതാണ്. വീട്ടിൽ ഒരു ഫർണിച്ചറും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ സോഫ വീട്ടിലെത്തിച്ചു. സോഫ വീട്ടിലെത്തിച്ച് പരിശോധിക്കുകയായിരുന്നു വിക്കി. അപ്പോഴാണ് ഒരു സോഫയുടെ കവറിനകത്ത് എന്തോ ഉള്ളതായി തോന്നിയത്. അതഴിച്ച് പരിശോധിച്ചപ്പോഴാണ് പല കവറുകളിലായി പണം കണ്ടെത്തിയത്. അതോടെ വിക്കി ആകെ ‍ഞെട്ടിപ്പോയി എന്ന് പറയേണ്ടല്ലോ. അവർ അപ്പോൾ തന്നെ മകനെ വിളിച്ച് കൂവി. 

അതിൽ ഒരുരൂപാ പോലും കുറയാതെ ഉടമയ്ക്ക് തിരികെ കൊടുക്കാനാണ് വിക്കി തീരുമാനിച്ചത്. 'തനിക്ക് നല്ല ആരോ​ഗ്യമുള്ള മക്കളുണ്ട്. തനിക്ക് ജീവിക്കാനാവുന്നുണ്ട്. നല്ല കൊച്ചുമക്കളുണ്ട്. പിന്നെ എന്തിനാണ് തനിക്ക് മറ്റൊരാളുടെ പണം. ഇതിൽപരം ദൈവത്തിൽ നിന്നുപോലും താനെന്താണ് ചോദിക്കേണ്ടത്' എന്നാണ് വിക്കി ചോദിച്ചത്. അങ്ങനെ ഉടനെ തന്നെ ഉടമയെ വിളിച്ച് വിക്കി ആ പണം തിരികെയേൽപിച്ചു. വിക്കിക്കുള്ള സമ്മാനമെന്ന നിലയിൽ ഒരു മികച്ച ഫ്രിഡ്ജ് വാങ്ങാനുള്ള തുക കുടുംബം വിക്കിക്ക് നൽകി. 


 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്