മാലിന്യത്തിൽ അരിച്ചുപെറുക്കും, 8 ലക്ഷത്തിന്‍റെ പിയാനോ അടക്കം കിട്ടിയത് 25 ലക്ഷത്തിന്‍റെ വസ്തുക്കള്‍

Published : May 05, 2025, 09:30 PM IST
മാലിന്യത്തിൽ അരിച്ചുപെറുക്കും, 8 ലക്ഷത്തിന്‍റെ പിയാനോ അടക്കം കിട്ടിയത് 25 ലക്ഷത്തിന്‍റെ വസ്തുക്കള്‍

Synopsis

തനിക്ക് കിട്ടുന്നവയിൽ‌ നിന്നും ഉപയോ​ഗിക്കാൻ കഴിയുന്ന, നല്ലതായിരിക്കുന്ന വസ്ത്രങ്ങളടക്കം പലതും അവൾ സംഭാവനയായി നൽകാറാണ്. ആഡംബര വസ്തുക്കളും മറ്റും തന്റെ വിന്റേജ് സെല്ലിം​ഗ് ബിസിനസിലൂടെ അവൾ വിൽക്കുകയും ചെയ്യുന്നു.

ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കണ്ടെടുത്ത് അതിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകളുണ്ട്. അതേ, അതിൽപെട്ട ഒരാളാണ് 35 വയസുകാരിയായ അരിയാന റോഡ്രിഗസ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അരിയാന കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 ഡോളറിലധികം അതായത്, ഏകദേശം 25 ലക്ഷത്തിലധികം വിലവരുന്ന ആഡംബര വസ്തുക്കളാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത്. അതിൽ, ഒരു വിന്റേജ് ബർബെറി കോട്ട് മുതൽ ഏകദേശം 8.3 ലക്ഷത്തിലധികം വിലവരുന്ന ഒരു പിയാനോ വരെ പെടുന്നു.

മൂന്ന് വർഷം മുമ്പാണ് അരിയാന ഫേസ്ബുക്കിലെ 'ബൈ നതിംഗ്' എന്ന ഗ്രൂപ്പിൽ ചേരുന്നത്. അങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റും തെരുവുകളിൽ നിന്നും കണ്ടെടുക്കുന്ന 'സ്റ്റൂപ്പിംഗി'ൽ അവൾക്കുള്ള താല്പര്യം ​ഗൗരവമുള്ളതായി മാറിയത്. അങ്ങനെ അത് പരീക്ഷിച്ചു നോക്കി അധികം വൈകാതെ തന്നെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം അവൾ കണ്ടെത്തി തുടങ്ങി. 

ആറ് മാസം മുമ്പാണ് ഇതിനെ ഒന്നുകൂടി ​ഗൗരവത്തോടെ അവൾ എടുത്തു തുടങ്ങിയത്. അങ്ങനെ മാലിന്യക്കൂമ്പാരങ്ങളും ഉപേക്ഷിക്കപ്പെടുന്ന ബാ​ഗുകളും എല്ലാം അവൾ പരിശോധിച്ച് തുടങ്ങി. 

അവൾ കണ്ടെത്തിയതിൽ ഏറ്റവും വിലപിടിപ്പുള്ളതായി 500 ഡോളർ (41,500 -ൽ കൂടുതൽ) വിലയുള്ള വിന്റേജ് ബർബെറി കോട്ട്, 900 ഡോളർ (74,700 -ലധികം) വിലയുള്ള പ്രാഡ ഷൂസ്, 3,000 മുതൽ 10,000 ഡോളർ (2.5 ലക്ഷം മുതൽ 8.3 ലക്ഷം വരെ) വിലയുള്ള ഒരു സോമർ ആൻഡ് കമ്പനിയുടെ പിയാനോ എന്നിവയെല്ലാം പെടുന്നു. 

തനിക്ക് കിട്ടുന്നവയിൽ‌ നിന്നും ഉപയോ​ഗിക്കാൻ കഴിയുന്ന, നല്ലതായിരിക്കുന്ന വസ്ത്രങ്ങളടക്കം പലതും അവൾ സംഭാവനയായി നൽകാറാണ്. ആഡംബര വസ്തുക്കളും മറ്റും തന്റെ വിന്റേജ് സെല്ലിം​ഗ് ബിസിനസിലൂടെ അവൾ വിൽക്കുകയും ചെയ്യുന്നു. ഫർണിച്ചറുകളെല്ലാം കുറേനാൾ ഉപയോ​ഗിച്ച ശേഷവും അവൾ വിൽക്കാറുണ്ട്. 

ഇങ്ങനെ, വസ്തുക്കൾക്ക് വേണ്ടി തിരയുന്നതും അവ കണ്ടെത്തുന്നതും വിൽക്കുന്നതും എല്ലാം തനിക്ക് ഇഷ്ടമാണ്, താനത് ആസ്വദിക്കുന്നു എന്നാണ് അരിയാന പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!