ആശിച്ച് മോഹിച്ച് ഒരു വീട് സ്വന്തമാക്കി, ചുവരിൽ പത്ത് പാമ്പുകൾ, ഭയന്ന് സ്ത്രീ

Published : May 06, 2023, 02:30 PM IST
ആശിച്ച് മോഹിച്ച് ഒരു വീട് സ്വന്തമാക്കി, ചുവരിൽ പത്ത് പാമ്പുകൾ, ഭയന്ന് സ്ത്രീ

Synopsis

ഈ അനുഭവം തന്നെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് എന്ന് ആംബർ പറയുന്നു. പ്രത്യേകിച്ച് താനാദ്യമായി സ്വന്തമാക്കിയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവമുണ്ടായത് തന്നെ അസ്വസ്ഥയാക്കി എന്നും അവർ പറഞ്ഞു.

വീട്ടിലും വാഹനങ്ങളിലും ഒക്കെ പാമ്പുകളെ കാണുന്ന പല വാർത്തകളും നാം വായിച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലെ വാർത്തയാകുന്നത് ഒരു സ്ത്രീ തന്റെ വീടിന്റെ ചുമരിൽ പാമ്പുകളെ കണ്ടെത്തിയതാണ്. കൊളറാഡോ സ്വദേശിയായ ആംബർ ഹാൾ ആണ് തന്റെ വീടിന്റെ ചുമരിൽ 10 വലിയ പാമ്പുകളെ കണ്ടെത്തിയത്. 

42 -കാരിയായ ആംബർ കുടുംബത്തോടൊപ്പം മാറുന്നതിന് വേണ്ടിയാണ് നാല് കിടപ്പുമുറിയും രണ്ട് കുളിമുറിയുമുള്ള ആ വീട് വാങ്ങിയത്. തന്റെ രണ്ട് കുട്ടികൾക്കും വീട്ടിലെ രണ്ട് നായകൾക്കും ഇഷ്ടം പോലെ ഓടിക്കളിക്കാനാകുന്ന ഒരു വിശാലമായ വീട് വേണം എന്നത് ആംബറിന്റെ കുറേക്കാലമായിട്ടുള്ള ആ​ഗ്രഹം തന്നെ ആയിരുന്നു. അങ്ങനെ വളരെ ആകാംക്ഷയോടെ തന്നെയാണ് പുതിയ വീട് കണ്ടെത്തിയതും. എന്നാൽ, ആ വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥിയെ ആദ്യം കണ്ട് പിടിച്ചത് അവളുടെ നായയാണ് -ഒരു പാമ്പ്. 

സാധനങ്ങളെല്ലാം അഴിച്ച് ഓരോന്നായി അടുക്കി വയ്ക്കുന്നതിനിടെയാണ് നായ ഒരു സ്ഥലത്ത് തന്നെ ചുറ്റിത്തിരിയുന്നത് ആംബറിന്റെ ശ്രദ്ധയിൽ പെട്ടത്. പാറ്റയോ മറ്റോ ആവും എന്ന് കരുതിയാണ് ആംബർ നോക്കിയത്. അപ്പോഴാണ് ആ സ്ഥലത്ത് രണ്ട് ദ്വാരങ്ങൾ കണ്ടത്. നോക്കിയപ്പോൾ അതിന്റെ അകത്ത് പാമ്പിനെയും കണ്ടു. ഒരു വലിയ പാമ്പിനെയാണ് കണ്ടത്. അതിനാൽ തന്നെ വേറെയും പാമ്പുകളുണ്ടോ എന്ന് ആംബർ പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒന്നോ രണ്ടോ പാമ്പുകളല്ല, പത്ത് പാമ്പുകളാണ് ചുമരിൽ ഉണ്ടായിരുന്നത്. 

ഈ അനുഭവം തന്നെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് എന്ന് ആംബർ പറയുന്നു. പ്രത്യേകിച്ച് താനാദ്യമായി സ്വന്തമാക്കിയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവമുണ്ടായത് തന്നെ അസ്വസ്ഥയാക്കി എന്നും അവർ പറഞ്ഞു. ഒടുവിൽ പാമ്പ് പിടിത്തക്കാരെ വിളിച്ച ശേഷമാണ് പാമ്പുകളെ വീട്ടിൽ നിന്നും മാറ്റിയത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ