'ഞാൻ തീപിടിത്തത്തിൽ മരിച്ച സ്ത്രീയുടെ പുനർജന്മമാണ്'; വിചിത്രമായ വാദവുമായി അഞ്ച് വയസുകാരൻ

Published : Oct 20, 2022, 02:58 PM IST
'ഞാൻ തീപിടിത്തത്തിൽ മരിച്ച സ്ത്രീയുടെ പുനർജന്മമാണ്'; വിചിത്രമായ വാദവുമായി അഞ്ച് വയസുകാരൻ

Synopsis

അങ്ങനെ ഒരു ദിവസം ലൂക്ക് അവളുടെ അടുത്തെത്തി 'ഞാൻ പാം എന്ന സ്ത്രീ ആയിരുന്നു. ഞാൻ മരിച്ച് സ്വർ​ഗത്തിൽ പോയി' എന്ന് പറയുകയായിരുന്നുവത്രെ. 'ഞാൻ ദൈവത്തെ കണ്ടു. അദ്ദേഹം എനിക്ക് വീണ്ടും ജന്മം നൽകി. ഞാൻ ഭൂമിയിലെത്തി. നിങ്ങളെനിക്ക് ലൂക്ക് എന്ന് പേര് വിളിച്ചു' എന്നും കുട്ടി പറഞ്ഞു.

പുനർജന്മത്തിൽ വിശ്വസിക്കുന്ന ചിലരെങ്കിലും നമ്മുടെ ലോകത്തുണ്ട്. എന്നാൽ, ഇവിടെ വെറുമൊരു അഞ്ച് വയസുകാരൻ ഉയർത്തുന്നത് താൻ ഒരു സ്ത്രീയുടെ പുനർജന്മമാണ് എന്ന അതിലും വിചിത്രമായ വാദമാണ്. ഒരു അ​ഗ്നിബാധയിൽ മരണപ്പെട്ട ആഫ്രിക്കൻ- അമേരിക്കൻ സ്ത്രീയുടെ പുനർജന്മമാണ് താനെന്നാണ് അഞ്ച് വയസുകാരനായ ലിറ്റിൽ ലൂക്ക് റൂഹൽമാൻ പറയുന്നത്. 

ഏതായാലും കുട്ടിയുടെ വിചിത്രവാദം കേട്ട് മാതാപിതാക്കൾ ആകെ പരിഭ്രാന്തിയിലാണ്. തീർന്നില്ല, രണ്ട് വയസ് കഴിഞ്ഞപ്പോൾ തന്നെ അവൻ താൻ പാം എന്ന സ്ത്രീയാണ് എന്ന് അവകാശപ്പെടാറുണ്ടായിരുന്നത്രെ. കുട്ടിയുടെ അമ്മയായ എറിക്ക ഓഹിയോയിലെ മാധ്യമത്തോട് പറഞ്ഞത് വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൻ പാം എന്ന സ്ത്രീയുടെ പേര് പറയുന്നുണ്ട്. എന്നാൽ, തങ്ങളുടെ പരിചയത്തിലൊന്നും അങ്ങനെ ഒരു ആളില്ലായിരുന്നു എന്നാണ്. 

അങ്ങനെ ഒരു ദിവസം ലൂക്ക് അവളുടെ അടുത്തെത്തി 'ഞാൻ പാം എന്ന സ്ത്രീ ആയിരുന്നു. ഞാൻ മരിച്ച് സ്വർ​ഗത്തിൽ പോയി' എന്ന് പറയുകയായിരുന്നുവത്രെ. 'ഞാൻ ദൈവത്തെ കണ്ടു. അദ്ദേഹം എനിക്ക് വീണ്ടും ജന്മം നൽകി. ഞാൻ ഭൂമിയിലെത്തി. നിങ്ങളെനിക്ക് ലൂക്ക് എന്ന് പേര് വിളിച്ചു' എന്നും കുട്ടി പറഞ്ഞു. 'താൻ ചിക്കാ​ഗോയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തിരുന്നു. തനിക്ക് കുട്ടി ആയിരിക്കുമ്പോൾ കറുത്ത മുടി ആയിരുന്നു, തനിക്ക് കുട്ടി ആയിരുന്നപ്പോൾ അതുപോലെ ഉള്ള കമ്മലുകൾ ഉണ്ടായിരുന്നു' എന്നെല്ലാം ലൂക്ക് പറയാറുണ്ടത്രെ. 

മകന്റെ ഈ വാദങ്ങൾ കേട്ട് അമ്മ ആകെ പരിഭ്രമിച്ച് പോയി. എന്നാൽ, അവർ ശരിക്കും പേടിച്ചത് പാം എന്നൊരു റോബിൻസൺ എന്നൊരു സ്ത്രീ ഉണ്ടായിരുന്നു, അവർ ചിക്കാ​ഗോ പാക്സ്റ്റൺ ഹോട്ടലിൽ 1993 -ൽ നടന്ന തീപിടിത്തത്തിൽ മറ്റ് 19 പേർക്കൊപ്പം മരിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോഴാണ്. 

ഏതായാലും തുടർന്ന് പാരാനോർമൽ ഇൻവെസ്റ്റി​ഗേഷൻ ടിവി പ്രോ​ഗ്രാമിലും ലൂക്ക് മാതാപിതാക്കൾക്കൊപ്പം പങ്കെടുക്കുകയുണ്ടായി. ഏതായാലും കുട്ടിയുടെ ഈ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണ് എന്നത് ഇതുവരെ പൂർണമായും വ്യക്തമായിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയില്‍ 24x7 ജോലി; ജർമ്മനിയിൽ വാരാന്ത്യത്തിൽ ഇമെയിൽ അയച്ചാൽ വഴക്ക്!
സിസിടിവി ദൃശ്യങ്ങൾ തുണച്ചു, വിദേശിയുവാവിന്റെ രേഖകളടങ്ങിയ ബാഗ് മിന്നൽ വേഗത്തിൽ കണ്ടെത്തി ബെംഗളൂരു പൊലീസ്