23 കോടിയുടെ സ്വത്ത് വീട്ടിലെ പൂച്ചകൾക്കും പട്ടികൾക്കും, തിരിഞ്ഞുനോക്കാത്ത മക്കൾക്ക് പണികൊടുത്ത് സ്ത്രീ

Published : Jan 26, 2024, 09:27 AM IST
23 കോടിയുടെ സ്വത്ത് വീട്ടിലെ പൂച്ചകൾക്കും പട്ടികൾക്കും, തിരിഞ്ഞുനോക്കാത്ത മക്കൾക്ക് പണികൊടുത്ത് സ്ത്രീ

Synopsis

മക്കളുടെ സ്നേഹമില്ലായ്മയും അവ​ഗണനകളുമെല്ലാം ലിയുവിനെ ആകെ തളർത്തി. അവർക്ക് വയ്യാതായ കാലത്ത് മക്കൾ തിരിഞ്ഞുനോക്കാത്തതും അവരെ വല്ലാതെ വേദനിപ്പിച്ചു.

23 കോടി വരുന്ന സ്വത്തുക്കൾ തന്റെ പൂച്ചകളുടേയും പട്ടികളുടേയും പേരിൽ എഴുതിവച്ച് ചൈനയിൽ നിന്നുള്ള സ്ത്രീ. അവരുടെ മക്കളെല്ലാം പ്രായപൂർത്തിയായവരാണ്. ഇവരെയെല്ലാം തീർത്തും ഒഴിവാക്കിക്കൊണ്ടാണ് ലിയു എന്ന സ്ത്രീ 20 മില്ല്യൺ യുവാൻ വരുന്ന തന്റെ സ്വത്തുക്കൾ വീട്ടിലെ പട്ടികൾക്കും പൂച്ചകൾക്കും വേണ്ടി എഴുതിവച്ചത്. 

എന്നാലും, എങ്ങനെ ഒരാൾക്ക് ഇത് ചെയ്യാനാവുന്നു എന്നാണോ? അതിന് ലിയു കൃത്യമായ കാരണവും പറയുന്നുണ്ട്. വർഷങ്ങളോളം താൻ അസുഖം ബാധിച്ച് അവശനിലയിൽ ആയിരുന്നു. അന്ന് തന്റെ കുടുംബക്കാരാരും തന്നെ തിരിഞ്ഞു നോക്കിയില്ല. അതിനാലാണ് സ്വത്തുക്കൾ അവർക്കൊന്നും നൽകാതെ പട്ടികളുടെയും പൂച്ചകളുടെയും പേരിൽ എഴുതിവച്ചത്. വിശദമായ വിൽപ്പത്രം ലിയു തയ്യാറാക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

സോംഗ്ലാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ആദ്യം ലിയു തയ്യാറാക്കിയ വിൽപ്പത്രത്തിൽ മൂന്ന് മക്കൾക്ക് തന്നെയാണ് ലിയു സ്വത്തും പണവുമെല്ലാം എഴുതിവച്ചിരുന്നത്. എന്നാൽ, മക്കളുടെ സ്നേഹമില്ലായ്മയും അവ​ഗണനകളുമെല്ലാം ലിയുവിനെ ആകെ തളർത്തി. അവർക്ക് വയ്യാതായ കാലത്ത് മക്കൾ തിരിഞ്ഞുനോക്കാത്തതും അവരെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ് തനിക്ക് ആ കാലത്തെല്ലാം ആശ്വാസമായിത്തീർന്ന പട്ടികളുടെയും പൂച്ചകളുടേയും പേരിൽ സ്വത്തുക്കളെല്ലാം എഴുതി വയ്ക്കാൻ ലിയു തീരുമാനിക്കുന്നത്. 

തനിക്ക് ആ സമയത്തെല്ലാം ആകെയുണ്ടായിരുന്ന ആശ്വാസം ഈ പട്ടികളും പൂച്ചകളുമായിരുന്നു. അവ തന്നോട് സ്നേഹവും വിശ്വാസ്യതയും കാ‌ണിച്ചു എന്നാണ് ലിയു സോംഗ്ലാൻ ന്യൂസിനോട് പറഞ്ഞത്. ആ പൂച്ചകൾക്കും പട്ടികൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും ആ തുക ഉപയോ​ഗിക്കണം. ഇതെല്ലാം നടപ്പിലാക്കുന്നതിനായി ഏർപ്പാടാക്കിയിരിക്കുന്നത് സമീപത്തെ വെറ്ററിനറി ക്ലിനിക്കിനെയാണ്. 

എന്നാൽ, ചൈനയിൽ വളർത്തുമൃ​ഗങ്ങളുടെ പേരിൽ സ്വത്ത് എഴുതി വയ്ക്കുന്നതിൽ നിയമപരമായ തടസങ്ങളുണ്ട്. അതിനാൽ, ലിയുവിന് ഏറെ വിശ്വാസമുള്ള ആരെയെങ്കിലും പൂച്ചകളേയും പട്ടികളേയും നോക്കാനും സ്വത്ത് കൈകാര്യം ചെയ്യാനും ഏർപ്പാടാക്കാം എന്നാണ് അധികൃതർ പറയുന്നത്. 

വായിക്കാം: 15000 -ത്തിൽ തുടങ്ങി, സമ്പാദിക്കുന്നത് അരലക്ഷം രൂപ, പാർട്ട് ടൈമായി പൗൾട്രി ഫാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ