'ചുമ്മാ തമാശയ്ക്ക്...'; മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി യുവതി

Published : Jun 04, 2024, 02:48 PM ISTUpdated : Jun 04, 2024, 02:53 PM IST
'ചുമ്മാ തമാശയ്ക്ക്...'; മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി യുവതി

Synopsis

 മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മ മനസ്സിൽ വന്നപ്പോഴാണ് താൻ ഇത്തരത്തിൽ പെരുമാറിയത് എന്നാണ് യുവതി അവകാശപ്പെടുന്നത്. വീട്ടിൽ തന്നോടൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും സഹോദരനുമാണ് ഇവർ മുത്തശ്ശിയുടെ ചിതാഭസ്മം ഭക്ഷണത്തിൽ കലർത്തി നൽകിയത്. 


സ്‌ട്രേലിയയിൽ ഒരു യുവതി തന്‍റെ മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി. വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ നൽകിയ മറുപടി അതിലേറെ വിചിത്രം, 'താൻ തമാശയ്ക്ക് ചെയ്തതാ'ണെന്നായിരുന്നു യുവതിയുടെ മറുപടി. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ചെയെൻ എന്ന യുവതിയാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയത്.

ഒരു വർഷം മുമ്പ് മരിച്ചുപോയ മുത്തശ്ശിയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾ, ഒരു പാത്രത്തിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നുമാണ് യുവതി ചിതാഭസ്മം എടുത്തത്. യുവതി ആദ്യം ചിതാഭസ്മം സ്വയം കഴിച്ചു. ബാക്കി വന്നത് വീട്ടിലെ മറ്റുള്ള അംഗങ്ങൾക്ക് കഴിക്കാനായി വച്ച പാസ്ത സോസിൽ കലർത്തി നൽകുകയായിരുന്നു.  മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മ മനസ്സിൽ വന്നപ്പോഴാണ് താൻ ഇത്തരത്തിൽ പെരുമാറിയത് എന്നാണ് യുവതി അവകാശപ്പെടുന്നത്. വീട്ടിൽ തന്നോടൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും സഹോദരനുമാണ് ഇവർ മുത്തശ്ശിയുടെ ചിതാഭസ്മം ഭക്ഷണത്തിൽ കലർത്തി നൽകിയത്. 

'ബൈക്ക് സ്റ്റണ്ടുകള്‍ ലഹരി പോലെ, പക്ഷേ....'; പോലീസ് പങ്കുവച്ച വീഡിയോയ്ക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

പിന്നീട് ഒരു റേഡിയോ ഷോയിൽ സംസാരിക്കാവെ യുവതി, വെളിപ്പെടുത്തിയത് 'താനത് തമാശയ്ക്കാണ് ചെയ്തതെങ്കിലും മുത്തശ്ശി എന്നെന്നും തന്നിലൂടെ ജീവിക്കും' എന്നായിരുന്നു. എന്നാൽ തന്‍റെ സഹോദരനും അമ്മയ്ക്കും നൽകിയത് അവരെ ഒന്ന് പറ്റിക്കാൻ ആയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഏതാനും നാളുകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു വാര്‍ത്തിയിൽ, 26 വയസ്സുള്ള കാസി എന്ന സ്ത്രീ തന്‍റെ ഭർത്താവിന്‍റെ ചിതാഭസ്മം കഴിക്കുന്നതിന് അടിമയാണെന്ന് വെളിപ്പെടുത്തുന്നു. 

'പെട്ടു മോനെ...'; തിരക്കേറിയ റെസ്റ്റോറന്‍റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് യുവാവ് ക്യാമറയിൽ കുടുങ്ങി

ഭർത്താവിന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന പാത്രത്തിൽ നിന്ന് താൻ പതിവായി അൽപ്പാൽപ്പം കഴിക്കാറുണ്ടെന്ന് ഇവർ ഒരു ടിവി ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. വിചിത്രമായ ആസക്തികളെ കുറിച്ച് വെളിപ്പെടുത്തുന്ന ഒരു ടിവി ഷോയിൽ ആയിരുന്നു യുവതിയുടെ ഈ ഏറ്റു പറച്ചിൽ. തന്‍റെ  ആസക്തിയെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് രണ്ട് മാസം മുമ്പാണ് ഇവരുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചത്. കാസി ആദ്യമായി ചിതാഭസ്മം രുചിച്ചത് ഒരു കാർഡ് ബോർഡ് പെട്ടിയിൽ നിന്ന് ഭർത്താവിന്‍റെ ചിതാഭസ്മം ഒരു പാത്രത്തിലേക്ക് മാറ്റിയപ്പോഴായിരുന്നുവെന്നും പറഞ്ഞിരുന്നു.  

'പിടിച്ചത് ബുള്ളറ്റ് പക്ഷേ, കിട്ടിയത് സൈക്കിള്‍'; അന്തം വിട്ട് പോലീസ്, ചിരി അടക്കാനാകാതെ സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ