ഓർഡർ ചെയ്തത് എയർ ഫ്രയർ, എത്തിയതെന്തെന്ന് കണ്ടപ്പോൾ ‍ഞെട്ടി യുവതി 

Published : Jul 24, 2024, 02:18 PM ISTUpdated : Jul 24, 2024, 03:03 PM IST
ഓർഡർ ചെയ്തത് എയർ ഫ്രയർ, എത്തിയതെന്തെന്ന് കണ്ടപ്പോൾ ‍ഞെട്ടി യുവതി 

Synopsis

വളരെ വേഗത്തിൽ തന്നെ സാധനം ഡെലിവറി ചെയ്തുവെങ്കിലും പാക്കറ്റ് തുറന്ന് യുവതി ഭയന്നു പോയി. കാരണം അതിനുള്ളിൽ ഉണ്ടായിരുന്നത് ഒരു ചത്ത പല്ലിയായിരുന്നു.

ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ കൂടുതൽ സൗകര്യത്തോടെ വാങ്ങിക്കാൻ സാധിക്കും എന്നതുകൊണ്ടുതന്നെ ഇന്ന് ഭൂരിഭാഗം ആളുകളും ഓൺലൈൻ ഷോപ്പിംഗ് നടത്താനാണ് താല്പര്യപ്പെടുന്നത്. പക്ഷേ, പലപ്പോഴും ഇത് നിരാശാജനകമായ അനുഭവങ്ങൾ സമ്മാനിക്കാറുമുണ്ട്. സമാനമായ ഒരു അനുഭവം ഏതാനും ദിവസങ്ങൾ മുൻപ് ഒരു കൊളംബിയൻ വനിതയ്ക്കും സംഭവിച്ചു. ആമസോണിലൂടെ എയർ ഫ്രയർ ആണ് ഇവർ ഓർഡർ ചെയ്തത്. എന്നാൽ, സാധനം കയ്യിൽ കിട്ടി തുറന്നു നോക്കിയപ്പോൾ അവർ ഞെട്ടി, കാരണം അതിനുള്ളിൽ ഒരു ചത്ത പല്ലിയായിരുന്നു. തനിക്ക് കിട്ടിയ പായ്ക്കറ്റിനുള്ളിലെന്തായിരുന്നു എന്നതിന്‍റെ ചിത്രം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഗതി വൈറലായി.

ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സോഫിയ സെറാനോ എന്ന സ്ത്രീയാണ് ആമസോണിന്റെ ഓൺലൈൻ സൈറ്റിലൂടെ എയർ ഫ്രയർ ഓർഡർ ചെയ്തത്. വളരെ വേഗത്തിൽ തന്നെ സാധനം ഡെലിവറി ചെയ്തുവെങ്കിലും പാക്കറ്റ് തുറന്ന് യുവതി ഭയന്നു പോയി. കാരണം അതിനുള്ളിൽ ഉണ്ടായിരുന്നത് ഒരു ചത്ത പല്ലിയായിരുന്നു. തനിക്കുണ്ടായ ഈ ദുരനുഭവം എക്‌സ് ഹാൻഡിൽ (മുമ്പ് ട്വിറ്റർ) വഴിയാണ് യുവതി പങ്കുവെച്ചത്. 

“ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് എത്തിയത് ഇങ്ങനെയാണ്, ഇത് ആമസോണിൻ്റെ തെറ്റാണോ കാരിയറിൻ്റെ തെറ്റാണോ എന്ന് എനിക്കറിയില്ല” എന്ന കുറിപ്പോടെയാണ് ഇവർ തനിക്ക് കിട്ടിയ കവറിന്റെ ചിത്രം പങ്കുവെച്ചത്. എന്നാൽ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആമസോണിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഒരു മറുപടിയും സോഫിയക്ക് ലഭിച്ചിട്ടില്ല എന്നാണ്. 

സോഫിയുടെ പോസ്റ്റ് 41 ലക്ഷത്തിലധികമാളുകളാണ് കണ്ടു കഴിഞ്ഞത്. തെറ്റുപറ്റിയിട്ടും ആമസോണിന്റെ ഭാഗത്തുനിന്നും തുടരുന്ന മൗനത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?