നാല് മാസമായി കുളിക്കാത്ത റൂം മേറ്റ്, നാറ്റം സഹിക്കാനാവാതെ പുറത്താക്കുമെന്ന് യുവതി

By Web TeamFirst Published Dec 6, 2022, 9:51 AM IST
Highlights

'താൻ വീട്ടുടമയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അയാൾ അവളോട് 30 ദിവസത്തിനുള്ളിൽ അവിടെ നിന്നും ഇറങ്ങണം ഇല്ലെങ്കിൽ ബലം പ്രയോ​ഗിച്ച് ഇറക്കേണ്ടി വരും എന്ന് പറഞ്ഞു' എന്നും പോസ്റ്റിൽ പറയുന്നു.

ഒരു റൂം മേറ്റിനെ തെരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം അല്ലേ? എത്ര കണ്ട് ഒത്തുപോകാൻ കഴിയും എന്നത് വളരെ പ്രധാനമാണ്. എന്നാൽ, നമ്മുടെ റൂം മേറ്റ് കുളിക്കാൻ മടിയുള്ള ഒരാളാണ് എങ്കിലോ? അതും ഒന്നും രണ്ടും ദിവസമൊന്നുമല്ല. മാസങ്ങളോളം കുളിക്കാതിരുന്നാലോ? ഏതായാലും അങ്ങനെ ഒരു റൂം മേറ്റിനെ കുറിച്ച് ഒരു സ്ത്രീ സാമൂഹിക മാധ്യമങ്ങളിൽ പരാതി പറഞ്ഞിരിക്കുകയാണ്. 

വൃത്തിയില്ലാത്ത ആ റൂം മേറ്റിനെ കുറിച്ച് സ്ത്രീ പറയുന്നത് അവൾ നാല് മാസമായി കുളിച്ചിട്ട് എന്നാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീ പറഞ്ഞിരിക്കുന്നത് അങ്ങനെയാണ്. റെഡ്ഡിറ്റിലാണ് കുളിക്കാത്ത, വൃത്തിയില്ലാത്ത റൂം മേറ്റിന്റെ കൂടെ കഴിയുന്നതിലെ പ്രയാസത്തെ കുറിച്ച് സ്ത്രീ എഴുതിയിരിക്കുന്നത്. 

'നാല് മാസമായി ഞങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്. എന്നാൽ, ഇനി എനിക്ക് അവളുടെ കൂടെ താമസിക്കാൻ പറ്റില്ല. അവൾ കുളിക്കാറില്ല. ഈ നാല് മാസത്തിനിടയിൽ അവൾ ഒരിക്കൽ പോലും കുളിച്ചിട്ടില്ല. ദിവസവും രാവിലെ രണ്ട് മണിക്കൂർ അവൾ ഓടും. ആ മണം ഇനിയും എനിക്ക് സഹിക്കാനാവില്ല. ഇതെന്നെ രോ​ഗിയാക്കി മാറ്റുന്നു' -എന്നായിരുന്നു സ്ത്രീയുടെ പോസ്റ്റ്. 

'ഇതിനെ കുറിച്ച് ഞാനവളോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, അവളതിൽ നിന്നും ഒഴിഞ്ഞ് മാറും. കുളിക്കും എന്ന് പറയും. പക്ഷേ, ഒരിക്കൽ പോലും അത് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച അവളോട് ഞാൻ നീ കാരണം ഫ്ലാറ്റിൽ ഭയങ്കര നാറ്റമാണ്. ഒന്നുകിൽ അവൾ കുളിക്കണം അല്ലെങ്കിൽ അവളെ ഞാൻ ഇവിടെ നിന്നും പുറത്താക്കും എന്ന് പറഞ്ഞു' എന്നും സ്ത്രീ തന്റെ പോസ്റ്റിൽ പറയുന്നു. 

'താൻ വീട്ടുടമയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അയാൾ അവളോട് 30 ദിവസത്തിനുള്ളിൽ അവിടെ നിന്നും ഇറങ്ങണം ഇല്ലെങ്കിൽ ബലം പ്രയോ​ഗിച്ച് ഇറക്കേണ്ടി വരും എന്ന് പറഞ്ഞു' എന്നും പോസ്റ്റിൽ പറയുന്നു. 'താൻ ചെയ്തത് ശരിയല്ല എന്ന് പറയുന്നവരുണ്ട്. അവൾ ഒന്നാം വർഷ വിദ്യാർത്ഥിനി മാത്രമാണ്. പോരാത്തതിന് ക്രിസ്മസ് അടുക്കാറായപ്പോൾ അവളെ പുറത്താക്കുന്നത് ശരിയല്ല എന്ന് പറയുന്നവരും ഉണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണോ' എന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്. 

എന്നാൽ, ഭൂരിഭാ​ഗം പേരും, ചെയ്തതിൽ ഒരു തെറ്റുമില്ല എന്നും ആരായാലും ഇത് തന്നെയാവും ചെയ്യുക എന്നുമാണ് കമന്റ് നൽകിയിരിക്കുന്നത്. 

click me!