നല്ല ജോലി ഉപേക്ഷിച്ചു, വെറും പകുതി ശമ്പളത്തിന് സൂവിൽ മൃ​ഗങ്ങളെ പരിചരിക്കാനെത്തി യുവതി

Published : Mar 01, 2025, 11:13 AM IST
നല്ല ജോലി ഉപേക്ഷിച്ചു, വെറും പകുതി ശമ്പളത്തിന് സൂവിൽ മൃ​ഗങ്ങളെ പരിചരിക്കാനെത്തി യുവതി

Synopsis

യുവതി പറയുന്നത്, തനിക്ക് കുറവ് ശമ്പളം മാത്രമാണ് ഇപ്പോൾ കിട്ടുന്നത് എന്നതിൽ യാതൊരു ഖേദമോ, ഈ തീരുമാനത്തിൽ കുറ്റബോധമോ ഇല്ല എന്നാണ്.

ഒരുപാട് വലിയ ശമ്പളം കിട്ടുന്ന ജോലികൾ ഉപേക്ഷിച്ച് തങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിക്ക് പോകുന്ന അനേകം പേരിന്നുണ്ട്. അതിൽ പെടുന്ന ഒരാളാണ് ചൈനയിൽ നിന്നുള്ള ഈ യുവതിയും. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യുവതിയാണ് ബയോഫാർമസ്യൂട്ടിക്കൽ ബിസിനസ്സിലെ നല്ല വരുമാനം കിട്ടുന്ന സ്ഥാനം ഉപേക്ഷിച്ച് ഷാങ്ഹായ് മൃഗശാലയിൽ ജോലി ചെയ്യാനെത്തിയത്. 

ജിയാങ്‌സുവിൽ നിന്നുള്ള ഈ 25 -കാരി പറയുന്നത് തൻ്റെ പുതിയ തൊഴിൽ കുറച്ചുകൂടി സജീവമായ ജീവിതശൈലിയിലേക്ക് തന്നെ നയിക്കുന്നതാണ് എന്നാണ്. ഗവേഷകയായി ജോലി ചെയ്യവേ തനിക്ക് കിട്ടുന്നതിന്റെ പകുതി മാത്രമേ മൃ​ഗശാലയിൽ‌ നിന്നും തനിക്ക് കിട്ടുന്നുള്ളൂ. എന്നാൽ, അത് തരുന്ന അനുഭവം വളരെ വ്യത്യസ്തവും വിലപ്പെട്ടതുമാണ് എന്നും മാ യ എന്ന യുവതി പറയുന്നു. ഏകദേശം 12 ലക്ഷമായിരുന്നു അവൾക്ക് ബയോഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ചെയ്യുമ്പോൾ കിട്ടിയിരുന്നത്. 

സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുവതി പറയുന്നത്, തനിക്ക് കുറവ് ശമ്പളം മാത്രമാണ് ഇപ്പോൾ കിട്ടുന്നത് എന്നതിൽ യാതൊരു ഖേദമോ, ഈ തീരുമാനത്തിൽ കുറ്റബോധമോ ഇല്ല. മൃ​ഗങ്ങളെ അടുത്ത് അറിയാൻ ഈ ജോലി വഴി സാധിക്കും. മൃ​ഗങ്ങളുടെ ഡയറ്റിനെയും അസുഖങ്ങളെയും ചികിത്സയേയും കുറിച്ച് പഠിക്കുന്നതിനും ഈ ജോലി തന്നെ സഹായിക്കുമെന്നും ആണ്. 

വെറുമൊരു ഓഫീസിന്റെ അകത്ത് ചടഞ്ഞുകൂടി ഇരിക്കുന്നതിനേക്കാൾ ഈ മൃ​ഗശാലയിലെ ജോലി തന്നെ ആക്ടീവായിരിക്കാനും കുറച്ച് കൂടി ആരോ​ഗ്യകരമായിരിക്കാനും സഹായിക്കുന്നു എന്നും യുവതി പറയുന്നുണ്ട്. ആനകൾ, ഹിപ്പോകൾ, കുരങ്ങുകൾ, കടുവകൾ, റെഡ് പാണ്ടകൾ എന്നിവയെ ഒക്കെയാണ് അവൾ ആദ്യം പരിചരിച്ചിരുന്നത്. ഇപ്പോൾ അവൾ മാനുകളെയും ആടുകളെയും നോക്കുന്നുണ്ട്. 

മൃ​ഗങ്ങളെ കുറിച്ച് ഒരുപാട് അടുത്തറിയാനും അവയിൽ നിന്നും ഒരുപാട് കാര്യങ്ങൾ‌ പഠിക്കാനും തനിക്ക് ഇപ്പോൾ കഴിയുന്നുണ്ട് എന്നും മാ യ പറയുന്നു. 

(ചിത്രം പ്രതീകാത്മകം)

ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ്; കണ്ണും മനസും നിറഞ്ഞ് ദമ്പതികള്‍, അപരിചിതനായ യുവാവേ നന്ദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്