1 കോടിയുടെ ജോലി വിട്ട് കണ്ടന്റ് ക്രിയേഷനിലേക്ക്, ഒരുമാസം ലഭിച്ചത് വെറും 500 രൂപ, നിരാശയില്ലെന്ന് യുവതി

Published : Sep 14, 2026, 09:57 PM IST
woman working

Synopsis

ജോലി ഉപേക്ഷിച്ചാൽ പിന്നീട് പശ്ചാത്താപം തോന്നുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും, ജീവിതത്തിൽ ഈ വഴി കൂടി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. കോർപ്പറേറ്റ് ജോലി വിട്ടിട്ട് ഇപ്പോൾ മൂന്ന് മാസമായി.

ടെക് കമ്പനിയിലെ സുരക്ഷിതമായ 1,73,000 ഡോളർ (ഏകദേശം 1.4 കോടി രൂപയിലേറെ) വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് എഴുത്തിലേക്കും കണ്ടന്റ് ക്രിയേഷനിലേക്കും തിരിഞ്ഞ ഹെയ്ഗി ജോങ് എന്ന പ്രൊഡക്ട് ഡിസൈനറുടെ കഥയാണിത്. നല്ല ധൈര്യം വേണം അങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാൻ അല്ലേ? കൊറിയയിൽ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് കുടിയേറി പ്രൊഡക്റ്റ് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്ന ഹെയ്ഗിക്ക്, ജോലിയിൽ വലിയ ബുദ്ധിമുട്ടുകളോ കടുത്ത ജോലിഭാരമോ ഒന്നും ഉണ്ടായിരുന്നില്ല. ഒമ്പതു മുതൽ അഞ്ചു വരെയായിരുന്നു ജോലി സമയം. യാത്രകൾക്കും മറ്റു കാര്യങ്ങൾക്കും വേണ്ടത്ര സമയവും പണവും ലഭിച്ചിരുന്ന ആ ജോലി അവർക്ക് ഇഷ്ടവുമായിരുന്നു.

എന്നാൽ, ഡിസൈനിംഗിനൊപ്പം കണ്ടന്റ് ക്രിയേഷനും ചെയ്തുതുടങ്ങിയ അവർക്കൊരു ബുക്ക് ഡീലും ലഭിച്ചു. ഇതിനിടയിലാണ് ജോലി ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചത്. ജോലി ഉപേക്ഷിച്ചാൽ പിന്നീട് പശ്ചാത്താപം തോന്നുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും, ജീവിതത്തിൽ ഈ വഴി കൂടി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. കോർപ്പറേറ്റ് ജോലി വിട്ടിട്ട് ഇപ്പോൾ മൂന്ന് മാസമായി.

വരുമാനത്തിലെ അസ്ഥിരതയാണ് താൻ നേരിട്ട ഏറ്റവും വലിയ മാറ്റമെന്ന് ഹെയ്ഗി പറയുന്നു. ജൂലൈ മാസം കണ്ടന്റ് ക്രിയേഷനിലൂടെ ലഭിച്ചത് വെറും 6 ഡോളർ (ഏകദേശം 500 രൂപ) മാത്രമാണ്. ചില മാസങ്ങളിൽ യാതൊരു വരുമാനവും ലഭിക്കാറില്ലെങ്കിൽ, മറ്റു ചിലപ്പോൾ പഴയ ശമ്പളത്തേക്കാൾ കൂടുതൽ ലഭിക്കാറുമുണ്ട്. എങ്കിലും ഈ തീരുമാനത്തിൽ അവർക്ക് യാതൊരു ഖേദവുമില്ല. ഒരു വർഷത്തിനു ശേഷം വേണമെങ്കിൽ വീണ്ടും കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങിയെത്താമെന്നാണ് ഹെയ്ഗി കരുതുന്നത്. എങ്കിലും, താൻ ഈ വഴി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ജീവിതത്തിൽ വലിയൊരു നഷ്ടബോധം ഉണ്ടാകുമായിരുന്നു എന്നാണ് അവർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ലാപ്ടോപ്പില്‍ ക്യാമറ, നിരീക്ഷിക്കാൻ തുടങ്ങിയതോടെ ജോലി ഉപേക്ഷിച്ചത് 23 ജീവനക്കാർ, വൻ വിമർശനം
ഒരു ടേമിൽ ഒറ്റത്തവണ ടോയ്‍ലെറ്റിൽ പോയാൽ മതി, ഇല്ലെങ്കിൽ നടപടി, വിദ്യാർത്ഥികളോട് ഒരു സ്കൂൾ!